ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST

അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക് പൗരനാണ് കേസില്‍ പ്രതി. അസാന്‍ മജീദ് എന്ന 11 കാരനാണ് 31 കാരന്റെ പീഡനത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, വാദം നടക്കവേ പാക് പൗരന്‍ കോടതിയ്ക്കു മുന്നില്‍ കുറ്റം നിക്ഷേധിച്ചു.  പ്രതിയ്ക്കായി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കു നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം,

പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Posted by - Apr 17, 2018, 06:26 pm IST

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ബാങ്കിംഗ് സംവിധാനം തകര്‍ത്തു ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. നോട്ട് നിരോധനം നടത്തി 500-1000 രൂപ ജനങ്ങളുടെ കൈയില്‍ നിന്നും കൈക്കലാക്കി നീരവ് മോദിയുടെ കീശയില്‍ നിക്ഷേപിക്കുകയായിരുന്നു.  നീരവ് മോദിയുമായും ചൊക്‌സിയുമായും നരേന്ദ്ര മോദിക്ക് അടുപ്പമുണ്ട്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപവെട്ടിച്ച്‌ നീരവ് മോദി കടന്നു കളഞ്ഞിട്ടും മോദി ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായില്ലെന്നും

യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

Posted by - Apr 17, 2018, 06:20 pm IST

ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക് ഡിസ്പ്ഷന്‍ ഒരു ഗുരുതരമായ ജീവന്‍-ഭീഷണിയുള്ള അവസ്ഥയാണ്. ഇത് ചിലപ്പോള്‍ രോഗിയുടെ ജീവന്‍ തന്നെ പോകാന്‍ സാധ്യത ഉണ്ടെന്ന് ദുബായ് ഹോസ്പിറ്റലിലെ ഹൃദ്രോഗ, കാര്‍ഡിയോവസ്ക്യൂലര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഒബൈദ് അല്‍ ജാസിം, ഡോ.ബസ്സില്‍ അല്‍ സംസാന്‍ പറഞ്ഞു. 18 മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്.  ഹൃദയത്തിലെ വലിയ

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST

ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു. ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം.  കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് മറ്റൊരു സിപിഐ എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനല്‍ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം

മലപ്പുറത്ത് 137 പേര്‍ പോലിസ് കസ്റ്റഡിയില്‍

Posted by - Apr 17, 2018, 05:01 pm IST

മലപ്പുറം : ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 137 പേര്‍ പോലിസ് കസ്റ്റഡിയില്‍. നിലവില്‍ ഇപ്പോള്‍ 137 പേരാണ് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലുള്ളത്. അതേസമയം താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ മേഖലകളില്‍ നിരോധനാജ്ഞ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടി, എടക്കര, മഞ്ചേരി എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് നടന്നത്.  താനൂര്‍ മേഖലയാണ് സംഘര്‍ഷം കൂടുതല്‍ ബാധിച്ചത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച്‌

വിവാദങ്ങൾക്കൊടുവിൽ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

Posted by - Apr 17, 2018, 04:49 pm IST

ഓസ്‌ട്രേലിയ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്കേര്‍പ്പെടുത്തിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. താരം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ ചാനല്‍ പ്രതികരണമെന്നും തന്നെ നടത്തിയിട്ടില്ല. ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്ക്റ്റ് ടീമിന്റെ മത്സര സംപ്രേഷണം സ്വന്തമാക്കിയിരുന്നു. സ്മിത്തിനെ ഇതിന്റെ കമേന്ററി പാനലിലേക്കാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്.ക്രിക്കറ്റിന് തന്നെ നാണക്കേട് ഉണ്ടാക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ്

മലയാള മനസ്സ് കീഴടക്കാൻ വീണ്ടും നയന്‍താര !

Posted by - Apr 17, 2018, 04:30 pm IST

മലയാളക്കരയിയെ കീഴടക്കാൻ വീണ്ടും നയന്‍താര മലയാളത്തിലേക്ക്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്. കോട്ടയമാണ് സിനിമയുടെ പശ്ചാത്തലം. മലയാളത്തില്‍ നായികാ കഥാപാത്രത്തെ നായകനോടൊപ്പം നിന്ന് അവതരിപ്പിച്ചതൊഴിച്ചാല്‍ നയന്‍സിനെ മാത്രമായി കേന്ദ്രീകരിച്ച് സിനിമകള്‍ ഉണ്ടായിട്ടില്ല. അക്കൂട്ടത്തില്‍ ആദ്യത്തെ ചിത്രമാണ് കോട്ടയം കുര്‍ബാന. എന്നാല്‍ മലയാളമമൊഴിച്ച് മിക്ക ഭാഷകളിലും നയന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതു കൊണ്ട് തന്നെയാണ് നയന്‍സ് ഈ ചിത്രത്തില്‍

വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി: സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്ത്

Posted by - Apr 17, 2018, 04:23 pm IST

തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ഹൈദരാബാദില്‍ തുടങ്ങാനിരിക്കവെയാണ് സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്തു വരുന്നത്.ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്നും ഈ വിഷയത്തിലെ നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടിയരി തുറന്നടിച്ചു.

രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം : പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Apr 17, 2018, 04:17 pm IST

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഗ്രാമത്തില്‍ വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴും പതിമൂന്നും വയസുള്ള സഹോദരിമാരാണ് മരിച്ചത്.  ഉന്നാവോ ബലാത്സംഗം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൊലപാതകത്തെക്കുറിച്ച്‌

സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി

Posted by - Apr 17, 2018, 04:10 pm IST

ജോധ്പുര്‍: സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടനാണ് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നൽകിയത്.  പ്രതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കിയത്. യുഎസ്, കാനഡ, നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നല്‍കണമെന്ന് താരം കോടതി മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സല്‍മാന് അനുകൂലമായി കോടതി വിധി വന്നത്.  

ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി

Posted by - Apr 17, 2018, 03:03 pm IST

പെരുമ്പാവൂര്‍: നഗരത്തിലെ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. തലയോട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പുലര്‍ച്ചെ 6.30 ഓടെ പി.പി. റോഡില്‍ പഴയ ബിവറേജ് ഔട്ട്ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.  പോലീസ് സര്‍ജന്‍ എത്തി പരിശോധിച്ച ശേഷം തലയോട്ടി മനുഷ്യന്റെ തന്നെയാണെങ്കില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. ആലുവയില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സമീപത്തെ വ്യാപാരി ഓടകളുടെ മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് തലയോട്ടി

ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Posted by - Apr 17, 2018, 02:35 pm IST

കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി സ്ഥിതി ചെയ്യുന്ന ബിരാത്‌നഗറിലെ കോമ്പൗണ്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്.  സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ആദ്യവിവരം. സംഭവസമയത്ത് എംബസി ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. 

നോട്ട് നിരോധനം: വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം

Posted by - Apr 17, 2018, 02:28 pm IST

ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  നോട്ടുക്ഷാമത്തെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ല. പ്രശ്‌നത്തെ കുറിച്ച്‌ പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. 

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST

അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത്. സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി പുരന്ദരേശ്വരി എന്നിവരിലൊരാള്‍ക്കാവും പുതുതായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നറുക്കുവീഴുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

Posted by - Apr 17, 2018, 02:02 pm IST

തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ​ര്‍സിസി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യ്ക്ക് ആര്‍സിസിയില്‍ മതിയായ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ റെ​ജി പരാതി ഉന്നയിച്ചിരുന്നു.  ഇതേതുടര്‍ന്ന് വിഷയത്തില്‍ ആരോഗ്യവകുപ്പ് ആര്‍സിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡോ​ക്ട​ര്‍​മാ​രെ മുഴുവനായി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താനുള്ള ആരോപണമാണിതെന്നായിരുന്നു അവരുടെ നിലപാട്. ഡോ.മേരിക്ക് സാധ്യമായ