സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം: നിഷേധിച്ച്‌ അമേരിക്ക

Posted by - Apr 17, 2018, 01:23 pm IST

ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം റഷ്യയേയും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടകുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയില്‍ ഭീതി ഉയരുകയാണ്.  സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. ലെബനോന്‍ അതിര്‍ത്തിയില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി സ്‌കൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല.

ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല: കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു

Posted by - Apr 17, 2018, 11:15 am IST

കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തോടെ കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകാന്‍ ഒരുങ്ങുന്നു. ഡിഐസിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസ്സിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനാലാണ് കെ കരുണാകരന്‍ അനുകൂലികള്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ ഒരുങ്ങുന്നത്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അസ്വസ്ഥരായി കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളാണ് കഴിഞ്ഞ ദിവസം രഹസ്യ യോഗം നടത്തിയത്.  കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണ് ഇവര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. ഡിഐസി

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വഴിത്തിരിവ് 

Posted by - Apr 17, 2018, 10:53 am IST

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ശ്രീജിത്തിന്‍റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി.  അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 

ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പി.എസ്​.സി പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം

Posted by - Apr 17, 2018, 10:16 am IST

തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​രി​ല്‍ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ മാ​ത്രം (ക​ണ്‍​​ഫ​ര്‍​മേ​ഷ​ന്‍) പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചാ​ല്‍ മ​​തി​യെ​ന്ന്​ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍​വ​രുo. പ​രീ​ക്ഷാ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും അ​പേ​ക്ഷ​ക​രാ​യ ഉ​ദ്യേ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍, ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​യ​തി​ക​ളെ​പ്പ​റ്റി െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും അ​റി​യി​പ്പ് ന​ല്‍​കും. ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ത​നി​ക്ക് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ല​ഭി​െ​ച്ച​ന്ന അ​റി​യി​പ്പ് െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും ന​ല്‍​കും.

ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേരെ തൂക്കിലേറ്റി

Posted by - Apr 17, 2018, 08:50 am IST

ബാ​ഗ്ദാ​ദ്: ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേ​രെ തൂ​ക്കി​ലേ​റ്റി. 2003 ജൂ​ണ്‍ 10-ന് ​ഇ​റാ​ക്കി​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 2004 ഓ​ഗ​സ്റ്റ് 8-ന് ​പു​ന​സ്ഥാ​പി​ച്ചു. വ​ധ​ശി​ക്ഷ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചാ​ണ് ഇ​റാ​ക്കി​ന്‍റെ ന​ട​പ​ടി.  സു​ര​ക്ഷാ​സൈ​നി​ക​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം, കാ​ര്‍ ബോ​ബ് സ്ഫോ​ട​നം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​രാ​ണ് തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​വ​രി​ല്‍ 11 പേ​രെ​ന്ന് ഇ​റാ​ക്കി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​രു​ടെ കാ​ര്യ​ത്തി​ല്‍ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ല. 

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST

ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയും: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

Posted by - Apr 17, 2018, 07:51 am IST

ന്യൂഡല്‍ഹി: സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിക്കണക്ക് (എല്‍.പി.എ.) അനുസരിച്ച്‌ രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം. മഴ കുറയാനുള്ള സാധ്യത വിരളമാണ്. 96മുതല്‍ 104വരെ ശതമാനത്തിന് ഇടയിലുള്ള മഴ ലഭ്യതയെയാണ് 'നോര്‍മല്‍ മണ്‍സൂണ്‍' ആയി കണക്കാക്കുന്നത്. 90 ശതമാനത്തില്‍ താഴ്ന്നാല്‍ മഴക്കുറവായി വിലയിരുത്തും.  കേരളത്തിലായിരിക്കും കാലവര്‍ഷം ആദ്യമെത്തുക. കൃത്യമായ തീയതിയും മഴക്കണക്കും മേയ് 15-നായിരിക്കും പ്രവചിക്കുക. കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെ ഇക്കൊല്ലവും മഴ പതിവുപോലെ ലഭിക്കുമെന്ന് ഐ.എം.ഡി.

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST

എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍ ഒമേഗ ത്രിയുടെ ഗുണങ്ങള്‍ ഉണ്ട് ഇതു ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു എള്ളെണ്ണ ഇന്നു കിട്ടാനില്ല. ഒരു കിലോ എള്ളിന്  കിലോയ്ക്ക് കുറഞ്ഞത് ഇരുനൂറ്   കൊടുക്കണം. രണ്ടര  കിലോ എള്ള് ആട്ടിയാല്‍ ഒരു ലിറ്റര്‍ എണ്ണ കിട്ടും. അപ്പോള്‍ തന്നെ കിലോ അഞ്ഞൂറ് വന്നു. പണിക്കൂലിയും മറ്റ് ചിലവുകളും 

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST

ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി സഹകരിക്കാമെന്നും 3 ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ 6 മണി വരെ ഓ.പി ആകാമെന്നും ഡോക്ടർമാർ അറിയിച്ചു. സസ്‌പെൻഷനിൽലുള്ളവരെ തിരിച്ചെടുക്കാം എന്ന് മന്ത്രിയും ഉറപ്പുനല്കിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഡോക്ടർമാരുടെ സമരം മൂലം രോഗികൾ വളരെയധികം വിഷമിച്ചിരുന്നു. പല സ്ഥലങ്ങളിലും ഹൗസ് സർജന്മാരും  പിജി വിദ്യാർത്ഥിനികളുമാണ് ഡോക്ടർമാർക്ക്  പകരം ജോലിചെയ്തത്.  

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു

Posted by - Apr 17, 2018, 06:56 am IST

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു  പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളിൽ മൂല്യനിർണയം നടത്തണമെങ്കിൽ ആ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള അദ്ധ്യാപകരായിരിക്കണം.  ഈ വര്ഷം മുതലാണ് സി.ബി.എസ്.ഇ പത്താം തരാം പരീക്ഷ ബോർഡ് പരീക്ഷയാക്കിയത്. കഴിഞ്ഞ വർഷം വരെ പരീക്ഷ സ്കൂൾ കേന്ദ്രികൃതമായിരുന്നു  തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് വന്ന ഉത്തരേന്ത്യാക്കാർ മൂല്യനിർണയത്തിൽ

ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു

Posted by - Apr 17, 2018, 06:30 am IST

ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു ഐ എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 ഇന്ത്യക്കാരുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. ഡി എൻ എ ടെസ്റ്റ് പൂർത്തിയാക്കാൻ സമയം എടുത്തതിനാൽ ഒരാളുടെ മൃതദേഹം എത്തിക്കാൻ എനിയും താമസിക്കും. ഇന്നലെ 3 മണിക്ക് അമൃതസർ വിമാനത്താവളത്തിൽ എത്തി അവിടെനിന്നും ആംബുലൻസിൽ കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള കേന്ദ്ര സർക്കാർ ധനസഹായം ഉടൻ തന്നെയുണ്ടാകും എന്ന് വി.കെ.സിങ് പറഞ്ഞു.

ദിലീപ് വിദേശത്തേക്ക്

Posted by - Apr 17, 2018, 06:28 am IST

ദിലീപ് വിദേശത്തേക്ക് കമ്മാര സംഭവം എന്ന സിനിമയുടെ പ്രെമോഷനുവേണ്ടി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതിനൽകി. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതി പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു.കോടതിയുടെ അനുവാദം കൂടാതെ വിദേശത്തേക്ക് പോകാതിരിക്കാൻ ദിലീപിന് ജാമ്യം നൽകുംമുമ്പേതന്നെ പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു. എന്നാൽ ദിലീപ് നൽകിയ അപേക്ഷ കണക്കിലെടുത്തുകൊണ്ട് ഈ മാസം 25 മുതൽ 4 വരെ വിദേശ യാത്രയ്ക്ക് കോടതി അനുമതി നൽകിയത്. സിംഗപൂർ, ദുബായ് എന്നിവിടങ്ങളിലാണ് ദിലീപ് പോകുന്നത്.

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ കണ്ണൂരിൽ ഹർത്താൽ നടത്തിയത്. ഒരുകൂട്ടം ആൾക്കാർ പോലീസ്‌സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പോലീസ് സമരക്കാർക്കുനേരെ ലാത്തി വീശുകയും ഇരുപത്തിനാലോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘർഷത്തിൽ 5 പോലീസുകാരുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

കത്വ ബലാത്സംഗ കേസ്: ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Posted by - Apr 16, 2018, 05:43 pm IST

ന്യൂഡല്‍ഹി: കത്വ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ഈ മാസം 27നകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം.  പെണ്‍കുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിനോടും പൊലീസിനോടും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ കാശ്‌മീരിന് പുറത്ത് വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

Posted by - Apr 16, 2018, 04:27 pm IST

ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ആര്‍ക്കും സര്‍ക്കാരിനെ അറിയിക്കാം. ശരിയായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കും.  അതേസമയം എത്ര തുകയാണെന്ന കാര്യം സൈറ്റിലില്ല. മന്‍ഡാരിന്‍,​ ഇംഗ്ളീഷ് ഭാഷകളിലായാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 1500 ഡോളര്‍ മുതല്‍ 73,​000 ഡോളര്‍ വരെയാണ് ബീജിംഗിലെ സിറ്റി നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് നേരത്തെ