വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം

Posted by - Apr 16, 2018, 04:16 pm IST

ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും 10 ശതമാനം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചത്.  ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാകുന്ന ഒന്നാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിന്റെ

മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി

Posted by - Apr 16, 2018, 03:48 pm IST

ജയ്പൂര്‍: ജയ്പ്പൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയമാണ്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാരോപിച്ച്‌ കുട്ടികളുടെ പിതാവ് രംഗത്തത്തി. എന്നാല്‍ കുട്ടികളുടേത് ആത്മഹത്യയാണെന്നു വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടുകലും അതാണ് സൂചിപ്പിക്കുന്നതെന്നും ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ഗന്‍ഗന്‍ദീപ് സിന്‍ഗ്ല പറഞ്ഞു. 4 പേരുടെ

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

Posted by - Apr 16, 2018, 03:12 pm IST

ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി കഴിഞ്ഞെങ്കിലും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശേഖര്‍ കപൂറിന്റെ പുതിയ വെളിപ്പെടുത്തൽ.  മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തിയിരിക്കയാണ്. 'മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന്

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്ന് സർക്കാർ : സമരം ശക്തമായി നേരിടും

Posted by - Apr 16, 2018, 01:05 pm IST

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആരോപണം.  സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമാനിച്ചു.

മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍

Posted by - Apr 16, 2018, 12:42 pm IST

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍. 2007 മെയ് 18 നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്വാമി അസീമാനന്ദയടക്കം അഞ്ചുപ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ഹൈദരാബാദ് എന്‍ ഐ എ കോടതിയുടെതാണ് വിധി. 

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം : പൊലീസിനെ വെട്ടിലാക്കി പ്രധാന സാക്ഷിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

Posted by - Apr 16, 2018, 11:50 am IST

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടാണ് ഇതോടെ പൊളിഞ്ഞത്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്നുമാണ് പ്രധാനസാക്ഷി ഗണേഷ് വ്യക്തമാക്കി. ശ്രീജിത്ത് അറസ്റ്റിലായ ആറിന് രാത്രി 11.03ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രവും പുറത്ത് വന്നു.  ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍

ക്യാമ്പില്‍ തീപിടുത്തം : അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായത് നാട്ടുകാർ 

Posted by - Apr 16, 2018, 10:42 am IST

ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന്​ അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. ഞായറാഴ്​ച പുലര്‍ച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​ തീപിടിത്തത്തിന്​ 44 ഷെല്‍ട്ടറുകളിലായി 228 റോഹിങ്ക്യന്‍ മുസ്​ലിംകളാണ്​ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നത്​.  ഡല്‍ഹിയിലെ ഏക റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പാണ്​ കാളിന്ദി കുഞ്ചിലേത്​. കാളിന്ദികുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ അഭയം നഷ്​ടപ്പെട്ടവര്‍ക്ക്​ സമീപത്തെ ​ഗ്രൗണ്ടില്‍ താമസ സൗകര്യമൊരുക്കിയരിക്കുകയാണ്​ നാട്ടുകാര്‍.

പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം 

Posted by - Apr 16, 2018, 08:07 am IST

പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം  പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്‌ദുൾ റഹ്മാൻ നടത്തുന്ന സ്വകാര്യ ക്ലിനിക്കിനടുത്തുള്ള ശുചി മുറിലാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ക്ലോസെറ്റിൽ വെള്ളം കെട്ടിനിക്കുന്നത് മാറ്റാൻ ഉള്ള ശ്രമത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ക്ലിനിക്കിൽ വന്ന ആൾക്കാരെ ചുറ്റിപറ്റി അന്വേഷണം നടക്കുന്നുണ്ട്. ശുചിമുറിയിൽ വെച്ച് തന്നെ

വേർപാട്

Posted by - Apr 16, 2018, 07:38 am IST

വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ വാക്കു തെറ്റിച്ചിടുന്നു വേർപെട്ടീടുന്നു ബന്ധങ്ങളും. ഗോമതി ആലക്കാടൻ

സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം 

Posted by - Apr 16, 2018, 07:30 am IST

സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം  കാശ്മീരിലും യു.പിയിലെയും  സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച് ക്രൂരമായ പീഡനത്തിനിരയായെന്ന് പോലീസ്. സൂറത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുനിന്നും കണ്ടെത്തിയ കണ്ടെത്തിയ കുട്ടിയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.  കുട്ടിയുടെ ശരീരത്തിൽ എൺപത്തിയാറോളം മുറിവുകൾ ഉണ്ടെന്നും മറിവുകളിൽ പലതിനും ആഴ്ചകളുടെ പഴക്കമുണ്ടെന്നും കുട്ടിയുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്‌ത ഫോറൻസിക് വിഭാഗം തലവൻ ഗണേഷ് വ്യക്തമാക്കി. 

അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന്

Posted by - Apr 16, 2018, 07:06 am IST

അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന് പള്ളിപെരുന്നാളിനോടനുബന്ധിച്ച് അങ്കമാലിലെ കുറുകുറ്റിയിൽ മാമ്പ്ര സെന്റ് ജോസഫ് പള്ളി കപ്പോള പെരുന്നാളിനിടെ നടന്ന വെടിക്കെട്ടിൽ ഒരാൾ മരിച്ചു സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു ഇവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. സൈമൺ (21) ആണ് മരിച്ചത്. രണ്ടുദിവസമായി ഇവിടെ പെരുന്നാൾ നടക്കുന്നു. പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ ആണ് അപകടം സംഭവിച്ചത്. പ്രാഥമിക നിഗമനമനുസരിച്ച് വെടിക്കെട്ടിന് വേണ്ടിയുള്ള വസ്‌തുക്കൾ സൂക്ഷിച്ച മുറിക്ക് തീപിടിച്ചതാണ് അപകടകാരണം.

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും

Posted by - Apr 16, 2018, 07:05 am IST

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും  കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കും. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഒരേഒരു മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലത്തിൽ മകൻ യതീന്ദ്രയാണ് മത്സരിക്കുന്നത്.     ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽനിന്നും കോൺഗ്രസ് പുറത്താക്കപ്പെട്ടു. മെയ് പന്ത്രണ്ടിന് തിരഞ്ഞെടുപ്പും മെയ് 15 ന് വോട്ടെണ്ണലുമാണ്. 5 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കെ.ജെ. ജോർജ്, യൂ.ടി. ഖാദർ എന്നീ മലയാളികളും തിരഞ്ഞെടുപ്പിൽ മത്സരിക്കും.

അനന്തേശ്വര വിനായക ക്ഷേത്രം

Posted by - Apr 16, 2018, 07:04 am IST

അനന്തേശ്വര വിനായക ക്ഷേത്രം മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽനിന്നും 8 കിലോമീറ്റർഅകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായ കക്ഷേത്രം ഒരുശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെപേരിൽ ആണ് അറിയപെടുന്നത്. പണ്ട്ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. ശിവനെ പൂജ കഴിക്കാൻ ദിവസവും രാവിലെ പൂജരിമാർവരുമായിരുന്നു. വരുന്ന പൂജാരിമാരുടെ കൂടെവന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരുചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജനടത്തുകയും നിവേദ്യം ആയി പച്ച അപ്പം(വേവിക്കാത്ത അപ്പം) നിവേദിക്കുകയുംചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയപൂജരിമാർ കാണുകയും

ഇന്ന് വിഷു

Posted by - Apr 15, 2018, 12:04 pm IST

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകളും വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കള്‍… കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി ഓട്ടുരുളിയിൽ കണിവെള്ളരിയും ഫലങ്ങളും…. കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണവിഗ്രഹവും കണി കണ്ടാണ് ഓരോ മലയാളിയും ഇന്നുണര്‍ന്നത്. മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങി കുട്ടികളും വിഷുവിനെ സമ്പന്നമാക്കി. സദ്യവട്ടം കഴിഞ്ഞ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷ നിമിഷങ്ങള്‍.  ഇത്തവണ മേടം ഒന്നിന് സൂര്യോദയത്തിന് ശേഷമാണ് സംക്രമം എന്നതിനാലാണ് മേടം രണ്ടായ

സര്‍ക്കാർ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

Posted by - Apr 15, 2018, 09:20 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. അതേസമയം, ചികിത്സ തേടിയെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ വേണ്ട മുൻ കരുതലുകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുളള സമരവുമായി മുന്നോട്ടു പോകാനാണ്  ഡോക്ടർമാരുടെ സംഘടന ആലോചിക്കുന്നത്.