പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Posted by - Apr 14, 2018, 10:42 am IST

പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക് പെരുമ്പപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം പ്രതിഷ്ഠ രണ്ടുനിലകളുള്ള ശ്രീകോവില്‍ ഗജപൃഷ്ഠ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാനമൂര്‍ത്തിയായ സുബ്രഹ്മണ്യന്‍ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഉപദേവതകള്‍ ഗണപതി, ഭൂതത്താന്‍ ഭഗവതി, ശാസ്താവ്, പരശുരാമന്‍ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സര്‍പ്പക്കാവുമുണ്ട്. ഐതിഹ്യം ഐതിഹ്യമനുസരിച്ച് പരശുരാമന്‍ മഴുവെറിഞ്ഞു

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ പരാചയപെടുത്തിയാണ് മേരി കോം സ്വർണം നേടിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 18 സ്വർണം നേടി. ഇനി നടക്കാനിരിക്കുന്ന ബോക്സിങ് മത്സരത്തിൽ 5 ഇന്ത്യൻ താരങ്ങൾകുടി കലാശ പോരാട്ടത്തിനിറങ്ങുന്നുണ്ട്. അമിത്,ഗൗരവ് സോളങ്കി, മനീഷ് കൗശിക്ക്, വികാസ് കൃഷാൻ, സതീഷ് കുമാർ എന്നിവരാണ് ഇടിക്കൂട്ടിൽ ഇനിയുള്ള ഇന്ത്യൻ പ്രതീക്ഷ.

സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു.

Posted by - Apr 14, 2018, 08:32 am IST

വാഷിങ്ടണ്‍: സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യാക്രമണം പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപണമുളള സ്ഥലങ്ങളിലാണ് യു.എസ് സഖ്യസേനയുടെ ആക്രമണം. സ്വന്തം ജനങ്ങള്‍ക്കെതിരായാണ് സിറിയ ആക്രമണം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും, അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.  എന്നാല്‍ സിറിയക്കെതിരായ ആക്രമണ വാര്‍ത്തകള്‍

ജമ്മു കാശ്മീരിൽ  എട്ടുവയസുകാരിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിൽ മുഖ്യ മന്ത്രി പിണറായിവിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

Posted by - Apr 14, 2018, 07:43 am IST

ജമ്മു കാശ്മീരിൽ  എട്ടുവയസുകാരിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിൽ മുഖ്യ മന്ത്രി പിണറായിവിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. സംഘപരിവാറിനെ വിമർശിക്കുവാനും മുഖ്യൻ പോസ്റ്റിൽ മറന്നിട്ടില്ല. മുഖ്യ മന്ത്രിയുടെ പോസ്റ്റിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്.  മന്ത്രിയുടെ ഫേസ്ബുക് ഫോളോവേഴ്സ് മുഖ്യ മന്ത്രിയുടെ പോസ്റ്റിനുതാഴെ അവരുടെ ദേഷ്യവും അമർഷവും രേഖപെടുത്തികൊണ്ടിരിക്കുകയാണ്.  മുഖ്യ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ; ജമ്മു കാശ്മീരിൽ  എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും

അരുതേ!

Posted by - Apr 14, 2018, 07:13 am IST

അരുതേ! ……………… നടുക്കങ്ങൾ മാറാത്ത  ഞരക്കങ്ങൾ മാത്രമായ നിർജീവ മാനവ ഹൃദയങ്ങളേ മനസ്സിലാരാധിക്കുന്ന  ദൈവങ്ങളെ; നിങ്ങളെയുമവർ  കണ്ണു കുത്തിപ്പൊട്ടിച്ച്  മിണ്ടാപ്രാണികളെ പോൽ പ്രതിമകളാക്കി തളച്ചിട്ടിരിയ്ക്കയാണോ? നീതിപീഠത്തിന്റെ കെട്ടഴിച്ചുവിടാത്തതെന്താണ്? കുരുന്നു പൂന്തളിരുകൾ ഞെരിച്ചു കളയുന്നത് കണ്ടില്ലെന്നാണോ? ഗോമതി ആലക്കാടൻ

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം 

Posted by - Apr 14, 2018, 07:08 am IST

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം  പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു.  ഇസ്രയേലിലെ തങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോകണം എന്ന ആവിശ്യം ഉന്നയിച്ച് പതിനായിരക്കണക്കിന് ആൾക്കാർ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ സൈന്യം നൽകിയ കണക്ക്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഇതുവരെ മുപ്പതോളം പേർ മരിച്ചതായാണ് കണക്ക്. 

ശ്രീജിത്ത് കസ്‌റ്റഡി മരണം: കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ

Posted by - Apr 14, 2018, 06:49 am IST

കസ്‌റ്റഡിയിലിരിക്കെ മരിച്ച എറണാകുളത്തുള്ള വരാപ്പുഴയിലെ ശ്രീജിത്ത് മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കസ്‌റ്റഡിയിൽ വെച്ച് ശ്രീജിത്തിനെ ക്രൂരമായി ദേഹോപദ്രവം ഏൽപിച്ചതാണ് മരണ കാരണം എന്ന പോസ്‌റ്റ്മോർട്ടം റിപ്പോട്ട് അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തൽ. കോടതിയിൽ കൊലക്കേസ് എന്ന് ആരോപിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ആരെയും തന്നെ ഇതുവരെ പ്രതിപട്ടികയിൽ ചേർത്തിട്ടില്ല.  കസ്‌റ്റഡിയിൽ വെച്ച് മരിച്ച ശ്രീജിത്തിനെ ആളുമറിയാണ് പോലീസ് പിടികൂടിയത്.സംഭവത്തിൽ സി.ഐ ക്രിസ്പിൻ എസ്.ഐ ജി.എസ് ദീപക്ക് അടക്കം 7

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 16 സ്വർണം ലഭിച്ചു.  50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ് ഇന്ത്യ പതിനഞ്ചാമത് സ്വർണമെഡൽ നേടിയിരുന്നു. ഇതോടെ 16 സ്വർണവും 8 വെള്ളിയും 10 വെങ്കലവും നേടി മൊത്തം 33 മെഡലുകൾ നേടി കോമൺവെൽത്തിൽ ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്.

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം 

Posted by - Apr 13, 2018, 11:32 am IST

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം  കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര ഗൃഹത്തിലേക്ക് പോയത്. യഥാർത്ഥത്തിൽ ആസിഫ പുജ്‌വാലയുടെ സഹോദര പുത്രിയാണെന്നും പുജ്‌വാല ആസിഫയെ ദത്തെടുത്തതാണെന്നും പുജ്‌വാലയുടെ സഹോദരൻ വ്യക്തമാക്കിട്ടുണ്ട് അതേസമയം പുജ്‌വാലയും കുടുംബവും നാടുവിട്ടത് ഭൂരിപക്ഷ സമുദായത്തിൽ നിന്നും ആക്രമണം ഭയന്നാണെന്നും ഇവർ പറഞ്ഞു.  

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ 

Posted by - Apr 13, 2018, 10:16 am IST

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ  ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ് രേഖപ്പെടുത്തി.  കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിൽ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ ചികിൽസയ്ക്കിടെ കൊല്ലപ്പെട്ടതും പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയതുമൂലമാണ് സംഭവം വിവാദമായത്.  

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ് ഇന്ത്യ പതിനഞ്ചാമത് സ്വർണമെഡൽ നേടുന്നത്.ഇതോടെ 15 സ്വർണവും 8 വെള്ളിയും 10 വെങ്കലവും നേടി മൊത്തം 32 മെഡലുകൾ നേടി കോമൺവെൽത്തിൽ ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും  വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുദേവൻ പറഞ്ഞുതന്നതും കാണിച്ചു തന്നതും ഇതുതന്നെയാണെന്നും ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി.യോഗം ആന്റോപ് ഹിൽ ശാഖയുടെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ലോകത്തിനു പകർന്നു നൽകിയ

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ എം മാണിക്കും വിജിലൻസ് ലീഗൽ അഡ്‌വൈസർക്കും കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു.  ഇന്നലെ രാവിലെ കെ.എം മാണിയുടെ കേസ് കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് കോടതിയിൽ നാടകിയമായ സംഭവങ്ങൾ അരങ്ങേറിയത്. വിജിലൻസ് ലീഗൽ അഡ്‌വൈസർ സി സി അഗസ്റ്റിൻ പിന്നെ ഒരു അഭിഭാഷകനും കോടതിയിൽ വെച്ച് സ്പെഷ്യൽ പബ്ലിക്  പ്രോസിക്യുട്ടറെ

ഹർത്താൽ നടത്തുവാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Posted by - Apr 9, 2018, 11:47 am IST

തിരുവനന്തപുരം: ഹർത്താൽ നടത്തുവാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദളിത് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹർത്താൽ പ്രഖ്യാപിച്ച ദളിത് സംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് കാനത്തിന്‍റെ പ്രതികരണം.

സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2018, 11:42 am IST

കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച്‌ കേസിലെ പ്രതിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ടി മൈക്കിള്‍ നല്‍കിയ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും. കേസ് ഡയറി, എഫ്‌.ഐ.ആര്‍, സാക്ഷി മൊഴികള്‍ എന്നിവ സി.ബി.ഐ ഹാജരാക്കിയേക്കും.