കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട്
കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള 26 വ്യാജ 200 നോട്ടുകളാണ് കണ്ടെത്തിയത്. നോട്ടുകൾ എണ്ണുന്നതിനിടെയാണ് ബാങ്ക് ജീവനക്കാരൻ നോട്ടുകളിലെ ഒരേ സീരിയൽ നമ്പർ ശ്രദ്ധിച്ചത്. ഉടൻ തന്നെ വ്യാജ നോട്ടുകൾ തമ്പാനൂർ പോലീസിൽ കൈമാറുകയായിരുന്നു. കെഎസ്ആർടിസിൽ വ്യാജ നോട്ടുകൾ എത്തുന്നത് പതിവായിട്ടുണ്ട്
Recent Comments