ആരെയും പേടിച്ച് ഓടാന്‍ താനില്ല, കസബ വിവാദത്തില്‍, സ്ത്രീകളുടെ നിലപാടാണ് ഏറ്റവും വേദനിപ്പിച്ചത്' – പാര്‍വ്വതി
വെട്ടിത്തുറന്നുളള പറച്ചിലുകളുടെ പേരില്‍ അതിരൂക്ഷ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ നടിയാണ് പാര്‍വ്വതി. മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ വളഞ്ഞിട്ടുളള ആക്രമണത്തിനാണ് പാര്‍വതി ഇരയായത്. സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമായി, പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറി ഡിസ്‍ലൈക്കുകള്‍ കൊണ്ട് നിറയുകയും ചെയ്തു. എന്നാല്‍ ഈ വിവാദങ്ങളും ഒറ്റപ്പെടുത്തലുകളുമൊന്നും പാര്‍വതിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഇപ്പോഴും നിലപാടില്‍ ഉറച്ചു തന്നെയാണ് പാര്‍വതി. എന്നാല്‍ കസബ വിവാദത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടുകളായിരുന്നുവെന്ന് പാര്‍വ്വതി പറയുന്നു.
Recent Comments