കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കുപറ്റി. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനാണ് ആക്രമത്തിന് പിന്നിലെന്നും അനന്ത്നാഗ്, ഷോപിയാൻ എന്നിവടങ്ങളിൽ ഭികരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചലിൽ ആണ് ഏറ്റുമുട്ടലിലേക്ക് വഴിതെളിച്ചത് എന്നും സൈനിക വക്താവ് അറിയിച്ചു.

പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു 

Posted by - Apr 1, 2018, 11:08 am IST

പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു  ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിൽനിന്നും 16 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുരങ്ങൻ എടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മയാണ് കുരങ്ങ് കുട്ടിയെ എടുത്ത് പോകുന്നത് കണ്ടത്. അമ്മയുടെ നിലവിളി കെട്ടിട്ടാണ് നാട്ടുകാർ അപകടം അറിഞ്ഞത്.  ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തിയുടെ മേൽനോട്ടത്തിൽ അഗ്നിശമന സേനയും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിക്കായി കാട്ടിൽ തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കയാണ്.

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌? ഞാന്‍ ആരാണ്‌? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്‌? അച്ഛന്‍ ആരാണ്‌? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ്‌ ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും ഹരി ഓം  

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മാമാങ്കം, കുഞ്ഞാലി മരിക്കാർ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ഉണ്ട് കൂടെ. വരാനിരിക്കുന്ന വമ്പൻ വമ്പൻ പ്രതീക്ഷയാണ് ആരാധക മനസ്സിൽ ഉണ്ടാക്കുന്നത്. ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന മറ്റൊരു പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നവാഗതനായ ഡീൻ ഡെന്നിസ്

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST

ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി കോച്ച് സതീഷ്‌ ബാലനും ഒപ്പം രാഹുൽ വി രാജ നയിക്കുന്ന ചുണക്കുട്ടികളും ആതിഥേയരായ ബംഗാളി നെതിരെയാണ് കേരളം ഞായറാഴ്ച മൽത്സരിക്കുന്നത്  നീണ്ട 5 വർഷങ്ങൾ ക്കു ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത് കൊച്ചിയിൽ 2013 ൽ നടന്ന മത്സരത്തിൽ ഫൈനലിൽ പരാജയ പെടുകയായിരുന്നു. 2005 ൽ

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST

മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക് 

Posted by - Apr 1, 2018, 09:09 am IST

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്  ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ  കേരളമൊട്ടാകെ പൊതുമണിമുടക്ക്.  സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.  സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിനെയാണ് ഈ പണിമുടക്ക്. പണിമുടക്കിൽ നിന്നും പാൽ, പത്രം, വിവാഹം എന്നിവ ഒഴിവാക്കിട്ടുണ്ട്. ഓണിമുടക്കുന്ന തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസിലേക്കും പിന്നീട് രാജ്ഭവനിലേക്കും മാർച്ച് നടത്തും. കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽപ്രതിഷേധിച്ച് പന്തം