പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധന: ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം

Posted by - Apr 30, 2018, 07:51 am IST

പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന്  സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു.  ദൃശ്യങ്ങൾ  പ്രാദേശിക മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മധ്യപ്രദേശിലെ ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്.  എസ് സി എസ്

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

Posted by - Apr 30, 2018, 06:33 am IST

കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ലക്ഷ്മണന്‍. ഇന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.  നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്,

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

Posted by - Apr 29, 2018, 04:51 pm IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച്‌ അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമാകുന്നതുവരെ നിസ്സഹകരണം തുടരും. അതിനായി ഒരാഴ്ച കൂടി കാത്തിരിക്കും. 

എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാം

Posted by - Apr 29, 2018, 04:26 pm IST

ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി രൂപീകരിച്ചത്. പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ അംഗീകാരത്തിനായി സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.  പുസ്തകം നോക്കി പരീക്ഷയെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. മനപാഠം പഠിക്കുന്ന രീതി നിരുത്സഹപ്പെടുത്തി വിദ്യാര്‍ഥികളുടെ അപഗ്രഥന ശേഷിയെ പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം. സംശയങ്ങള്‍ നോക്കാനും കുറിച്ചെടുക്കാനും മറ്റുമായി

ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരിക്ക്

Posted by - Apr 29, 2018, 04:05 pm IST

കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട് ജംഗ്ഷനിലായിരുന്നു അപകടം. നിയന്ത്രണം വിട്ട വാന്‍, എതിരെ വന്ന വര്‍ക്കല-കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഒരു യാചകന്‍ റോഡ് മുറിച്ചുകടക്കവെ ഇയാളെ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിത്തിരിച്ചതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റവരെ കൊട്ടിയത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു 

Posted by - Apr 29, 2018, 03:50 pm IST

ബംഗളൂരു:  ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക്  നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് ഗള്‍ഫ് എയര്‍. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇപ്പോള്‍ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ബഹറൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. 

ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം: പ്രഭാസിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വായിക്കാം 

Posted by - Apr 29, 2018, 03:32 pm IST

ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടിയും ബാഹുബലി റെക്കോര്‍ഡ് ഇട്ടു. ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2017 ഏപ്രില്‍ 27നായിരുന്നു. ചിത്രത്തിന്റെ വിജയഗാഥയ്ക്ക് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നായകന്‍ പ്രഭാസ്. ബാഹുബലി 2 ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആ ദിവസം എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. എല്ലാ ആരാധകര്‍ക്കും സ്‌നേഹം, നന്ദി.

ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

Posted by - Apr 29, 2018, 03:03 pm IST

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി,​ 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞിരുന്നു.  ഇത് എന്തായെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും  കോണ്‍ഗ്രസ്

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST

മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.  തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നടത്തിയ സർജറിയോടെയാണ് യുവാവ് കോമയിലായത്.  ചികിത്സാചിലവ് താങ്ങാനാകാത്തതോടെയാണ് ബന്ധുക്കൾ യുവാവിനെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപത്രിയിൽ എത്തിച്ചത്. ഏറെ നാളായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. കോമയിലായിരുന്ന യുവാവിന്റെ വലത്തേ കണ്ണിലാണ് എലി കടിച്ചത്. എന്നാൽ ആശുപത്രി അധികൃതർ സംഭവം

ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

Posted by - Apr 29, 2018, 01:45 pm IST

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചരിത്രം അറിയാത്തതുകൊണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.  ചെങ്കോട്ടയുടെ പരിപാലന ചുമതല മാത്രമാണ് സ്വകാര്യ സിമന്‍റ് കമ്പനിയായ ഡാ​​​​ല്‍​​​​മി​​​​യ ഭാ​​​​ര​​​​ത് ഗ്രൂ​​​​പ്പി​​​​ന് നല്‍കിയിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​​​​ഷം രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ച​​​​രി​​​​ത്ര സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള്‍ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ചെ​​​​ങ്കോ​​​​ട്ട​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന ചു​​​​മ​​​​ത​​​​ല​​​​യ്ക്കു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഡാ​​​​ല്‍​​​​മി​​​​യ ഭാ​​​​ര​​​​ത് ഗ്രൂ​​​​പ്പിന്​​​​ നല്‍കിയത്. ചെങ്കോട്ടയുടെ

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST

ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ  രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി എന്ന വാർത്തയിൽ ചെയര്പേഴ്സണിന് പറയാനുള്ളത് കേൾക്കാതെ വാർത്ത സംപ്രക്ഷണം ചെയ്തു എന്ന പരാതിക്കുമേൽ ആണ് നടപടി. പ്രതികരണത്തിനായി ചെയർപേഴ്സൺ റിതു മഹേശ്വരിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവരെ ലഭിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ചാനലുകൾ ആരോപണം നിഷേധിച്ചു. അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവെക്കാൻ

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST

ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ് ആരോപണം. സമാചാര്‍ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നീ ചാനലുകള്‍ക്കെതിരെയാണ് പരാതി. ആരോപണങ്ങള്‍ ചാനലുകള്‍ നിഷേധിച്ചു. പ്രതികരണത്തിനായി ചെയര്‍പഴ്‌സന്‍ റിതു മഹേശ്വരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ ലഭിച്ചില്ലെന്നാണ് വിശദീകരണം.  ജിഡിഎയ്ക്കുവേണ്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.പി. സിങ്ങാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് വ്യാജ വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍

നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

Posted by - Apr 29, 2018, 12:58 pm IST

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ചാണ് സോണിയ ഗാന്ധി മോദി രൂക്ഷഭാഷയിൽ വിമർശിച്ചത്.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് സോണിയ ആരോപിച്ചു. 'രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ഇന്ധനവില അനുദിനം കുതിച്ചുയരുകയാണ്…' സോണിയ വിമര്‍ശിച്ചു.  

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST

തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമങ്ങൾ പ്രകാശിച്ചു : മോദി വാക്ക് പാലിച്ചു 

Posted by - Apr 29, 2018, 11:16 am IST

മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.  ദിനദയാൽ ഗ്രാമ ജ്യോതി യോജനയിലൂടെയാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യതി എത്തിച്ചിരിക്കുന്നത്. മൊത്തം 75000 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇനി എല്ലാ വീടുകളിലും വൈദ്യതി എത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളത്.