അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted by - Apr 28, 2018, 03:33 pm IST

തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊല കേസില്‍ തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടു പേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി അഡ്വ. ആളൂര്‍ എത്തുമെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് അഡ്വ. ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.  പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ വധിക്കുകയെന്നും

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് 18കാരൻ മരിച്ചു 

Posted by - Apr 28, 2018, 03:20 pm IST

ദുബായ് : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 18കാരൻ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ പരിക്കുകളേറ്റ ഇയാള്‍ അപകടസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനമോടിക്കുന്നവര്‍ കൃത്യമായും ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.  

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST

ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ ഇന്ത്യ നൽകുന്നത്. 49കാരനായ മുന്‍ പാക് ക്യാപ്റ്റന് ഗുരുതരമായ തകരാറുള്ളതിനാല്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ. ഹൃദയം മാറ്റിവെയ്ക്കാന്‍ മന്‍സൂര്‍ അഹമ്മദ് ഇന്ത്യയുടെ സഹായം തേടിയിരുന്നു.  മന്‍സൂറിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ കേട്ടതോടെ ഹോക്കിതാരം ഇന്ത്യയിലെ ആശുപത്രിയില്‍ ചികിത്സ തേടും. ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ തോല്‍പ്പിച്ച പാക്കിസ്ഥാന്റെ ഗോള്‍

തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണം: മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍

Posted by - Apr 28, 2018, 01:51 pm IST

തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍. ഗവര്‍ണര്‍മാര്‍ പരസ്യമായ് രാഷ്ട്രീയതാല്പര്യം പ്രകടിപ്പിക്കരുതെന്നിരിക്കെയാണ് ബിജെപിയിലെ തന്‍റെ സഹപ്രവര്‍ത്തകന് ജോലി നല്‍കണമെന്ന ആ‍വശ്യവുമായി ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയത്.  1990കളില്‍ തനിക്കൊപ്പം ബംഗാളിലെ ബിജെപിയില്‍ പ്രവര്‍ത്തിച്ച സര്‍വദാമന്‍ റേയ്ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്. തനിക്കൊപ്പം ബംഗാളില്‍ ബിജെപിയില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ച സര്‍വദാമന്‍ റേയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിപ്ലവ് കുമാറിന് ഗവര്‍ണര്‍ കത്തയച്ചത്.

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST

കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിക്കുകയായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. 

ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

Posted by - Apr 28, 2018, 01:04 pm IST

 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ വ്യക്തതയില്ല. ലിഗയുടെ ഇരുകാലുകള്‍ക്കും ഒരേ പോലെ മുറിവും ഏറ്റിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥീരീകരിക്കാനായിട്ടുമില്ല. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസിന് കൈമാറുമെന്നാണ് സൂചന.  കൊലപാതകത്തില്‍ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുന്നതായിരിക്കും.മാത്രമല്ല,വെള്ളിയാഴ്ച രാത്രിയോടെ വള്ളിപ്പടര്‍പ്പുകളില്‍

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

Posted by - Apr 28, 2018, 12:39 pm IST

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും   ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍. കട്ടപ്പനയിലെ ഋത്വിക് റോഷൻ ,  മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായിമാറിയ ആളാണ് ലിജോമോള്‍.   അടുത്തിടെ താരത്തെത്തന്നെ ഞെട്ടിച്ച ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതോടെ ലിജോയുടെ വിവാഹം മാധ്യമങ്ങൾ ആഘോഷമാക്കി. അടുപ്പമുള്ളവർ ലിജോയെ നേരിൽ വിളിച്ചു, എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒന്നു മാത്രം,

മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍

Posted by - Apr 28, 2018, 12:29 pm IST

മായന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. എസ്.ഐ. പി.കെ. ദാസിന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍ പോലീസും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ. റാഫിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.  കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി വടക്കാഞ്ചേരി മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു. പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമായ നിഗമനങ്ങളിലെത്താനാകൂവെന്നും അദ്ദേഹം

യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

Posted by - Apr 28, 2018, 11:26 am IST

ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള മറ്റു മതസ്ഥര്‍ ക്ഷേത്രത്തില്‍ കയറാന്‍ പാടില്ല എന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  യേശുദാസിനെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കണം എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള നിലപാടുള്‍ മാറേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ മാത്രമാണ് ഇത്തരം ഒരു പ്രവണത കണ്ടു വരുന്നത്. ഈ തീരുമാനങ്ങള്‍

ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Apr 28, 2018, 11:17 am IST

യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖിന്റെ (36) മൃതദേഹമാണിതെന്നാണ് വിവരം. നേരത്തെ ഇത് മലയാളിയുടേതാണെന്നായിരുന്നു പുറത്തെത്തിയ വിവരം. കുംടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വില്ലയില്‍ തന്നെ കുഴിച്ചുമൂടി.  വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST

ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ഹമാസ് ഭീകരര്‍ ശ്രമിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്. 

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് രാജിവച്ചു

Posted by - Apr 28, 2018, 09:56 am IST

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കൂടാതെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഘോഷ് മറ്റൊരു ദൗത്യത്തിലേക്കാണ് കടക്കുന്നത്. ഇന്‍ഡിഗോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. എന്നാൽ രാഹുല്‍ ഭാട്ടിയയെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും കമ്പനി ഡയറക്ടറായും നിയമിച്ചു. ജൂലൈ 31 വരെ ഘോഷ് പ്രസിഡന്റായി തുടരും. കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രെഗ് ടായലോറിനെ പ്രസിഡന്റായി നിയമിക്കുമെന്നും

 സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 28, 2018, 09:07 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഉച്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 3,545 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.  

സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്ത്‌ വിദ്യാര്‍ത്ഥികള്‍

Posted by - Apr 28, 2018, 09:00 am IST

പഞ്ചാബ് : സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയത വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ. പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ധറില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ഹുസൈന്‍ എന്നിവരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്.  ദേശവിരുദ്ധ ഹാക്കിംഗ് സംഘമായ ടീം ഹാക്കേഴ്‌സ് തേര്‍ഡ് ഐ എന്ന സംഘത്തിലെ അംഗങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസുകാര്‍. കശ്മീരിലെ ബാരാമുള്ള, അന്ദ്‌നാഗ് ജില്ലക്കാരാണ്. ഡല്‍ഹി

ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

Posted by - Apr 28, 2018, 08:38 am IST

കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല.  2016 ലാണ് ഓ‍ൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി.  ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ്