ലോട്ടറി നമ്പർ തിരുത്തിയതായി പരാതി
കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും തട്ടിയെടുത്തതായാണ് പരാതി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. NU 583272 , NR 583272 എന്നീ സീരിയലുകളിലെ രണ്ട് ടിക്കറ്റുകളിൽ നിന്നായി 3 എന്ന നമ്പർ 8 ആക്കിയാണ് സമ്മാനത്തുക തട്ടിയെടുത്തത്. പണം തട്ടിയെടുത്തയാൾക്ക് ഏകദേശം 40 വയസിനുമുകളിൽ പ്രായം ഉണ്ട്. സി.സി.ടി.വി ക്യാമറയിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.കടയുടമ വിനോദ്
Recent Comments