റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു

Posted by - May 31, 2018, 05:14 pm IST

റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു. ഈ സീസണ്‍ തുടക്കത്തില്‍ ല ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ പ്രകടനം സിദാന്റെ രക്ഷക്ക് എത്തി. പക്ഷെ റയല്‍ പ്രസിഡന്റ് ഫ്ലോറന്റിനോ പേരെസുമായുള്ള കൂടി കാഴ്ചക്ക് ശേഷം സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. കടുത്ത എതിരാളികള്‍ക്കെതിരെ വിജയം നേടി സിദാന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ അദ്ദേഹം റയലില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 2016 ഇല്‍ റാഫ ബെനീറ്റസിന്റെ പിന്‍ഗാമിയായി റയല്‍ പരിശീലക

യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

Posted by - May 31, 2018, 05:04 pm IST

കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.   ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST

ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ് തോല്‍പ്പിച്ചത്. ജെഡിഎസിന്റെ ജിഎച്ച്‌ രാമചന്ദ്ര മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1,08,064 ഉം ബിജെപി സ്ഥാനാര്‍ത്ഥി 82,572 ഉം ജെഡിഎസ് സ്ഥാനാര്‍ത്ഥി 60,360 ഉം വോട്ടുകള്‍ സ്വന്തമാക്കി.  മണ്ഡലത്തിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകളും മുനിരത്‌നയുടെ ഫ്ലക്‌സ് ബോര്‍ഡുകളും കണ്ടെടുത്തതിനെ തുടര്‍ന്നു മെയ് 12 ന്

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വിഡിയോയിൽ കാണാം. അച്ഛൻ പറഞ്ഞത് ഇഷ്ടപ്പെടാത്തതുകൊണ്ട് മുഖത്ത് നല്ലൊരു അടിയും മകൻ കൊടുക്കുന്നുണ്ട്. അതോടെ അടങ്ങി ഇരുന്ന് ഒന്നും മിണ്ടാതെ കുട്ടിയെപ്പോലെ തന്നെ അജു പണി തുടരുന്നതും വൈറലായ വീഡിയോയില്‍ വ്യക്തമാണ്.  

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST

ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട് സജി ചെറിയാന്‍ പിടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി.  വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ള 35,270 വോട്ടും നേടി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുനില ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പി പിന്നിലേക്ക് പോയി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യു.ഡി.എഫും ബി.ജെ.പിയും

Posted by - May 31, 2018, 10:31 am IST

ചെങ്ങന്നൂര്‍: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മാന്നാറിലും പാണ്ടനാടും കാലിടറി. മാന്നാറിലെ 50 ബൂത്തുകളില്‍ നിന്നായി കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുടെ പകുതി പോലും നേടാന്‍ ഇത്തവണ യു.ഡി.എഫിന് സാധിച്ചില്ല.  യു.ഡി.എഫിന് മാത്രമല്ല, ബി.ജെ.പിക്കും കനത്ത ക്ഷീണമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ കഴി‌ഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്കും സാധിച്ചിട്ടില്ല. തിരുവന്‍വണ്ടൂരിലെ പത്തില്‍ ഒമ്ബത് ബൂത്തിലും ലീഡ് നേടിയാണ്

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക്. കൊച്ചിയിൽ പെട്രോളിന് 81 രൂപ 25 പൈസയും ഡീസലിന് 73 രൂപ 93 പൈസയുമാണ് നിരക്ക്.  കോഴിക്കോട് പെട്രോളിന് 81 രൂപ 51 പൈസയും ഡീസലിന് 74 രൂപ 19 പൈസയുമാണ് വില. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ സജി ചെറിയാന് മുന്നേറ്റം

Posted by - May 31, 2018, 09:19 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 1833 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഈ ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് 5022 വോട്ടുകളും യുഡിഎഫിന് 3643 ഉം ബിജെപിക്ക് 2553 ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.  കഴിഞ്ഞ തവണ വെറും 440 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന് മാന്നാര്‍ പഞ്ചായത്തില്‍ ലഭിച്ചത്.ആദ്യ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 1324 വോട്ടുകളുടെ ലീഡ്

ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കുന്നതിന്റെ ഐതിഹ്യം 

Posted by - May 31, 2018, 09:05 am IST

ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്. മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും. എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്.  ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ്

ശരീരഭാരം കുറയ്ക്കാന്‍ ദിവസവും തേന്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

Posted by - May 31, 2018, 08:56 am IST

ദിവസവും ഒരു സ്പൂണ്‍ തേന്‍ വെച്ചു കഴിച്ചാല്‍ ഇത് ശരീരഭാരം കുറയ്ക്കുന്നു. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഇനി മുതല്‍ ദിവസവും ഒരു സ്പൂണ്‍ തേന്‍ വീതം കഴിച്ചു നോക്കൂ. എന്നാല്‍ തേന്‍ തന്നെ രണ്ടു തരത്തിലുണ്ട്. ചെറുതേനും പെരുംതേനും. ഇതില്‍ ചെറുതേന്‍ കുടിക്കുമ്പോഴാണ് വണ്ണ കുറയുന്നത്. എന്നാല്‍ ഇതിന്റെ വിപരീത ഫലമാണ് പെരുംതേന്‍ നല്‍കുന്നത്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്യത്തില്‍ തേന്‍ മുന്‍പന്തിയിലാണ്.  എന്നും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ വെള്ളത്തില്‍ കലര്‍ത്തി കഴിച്ചാല്‍

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍

Posted by - May 31, 2018, 08:43 am IST

തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍. തൊടുപുഴ വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷ് എന്ന കണ്ണനെയാണ് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വീട്ടമ്മ ജോലികഴിഞ്ഞ് വഴിത്തലയില്‍ എത്തിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അടുത്തവീട്ടില്‍ സ്‌കൂട്ടര്‍ വച്ച ശേഷം നടന്നുവരുമ്പോള്‍ വിജേഷ് വീട്ടമ്മയെ പിന്നില്‍ നിന്നും വന്ന് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന വീട്ടമ്മ ബഹളം വച്ച്‌ നാട്ടുകാരെ

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

Posted by - May 31, 2018, 08:38 am IST

ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്, മോര്‍ട്ടാര്‍ വര്‍ഷത്തെ തുടര്‍ന്നുള്ള തിരിച്ചടിയാണിതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്.  അറുപതോളം ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം റോക്കറ്റ് ആക്രമണം നടത്തിയത്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് ഹമാസ് നേതാവ് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 65000 മുതല്‍ 72000 വോട്ട് വരെ തനിക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ പ്രാവശ്യത്തതിനേക്കാള്‍ വോട്ടുകളുടെ എണ്ണം കുറയാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ ആര്‍ക്കൊപ്പം : ചെങ്ങന്നൂര്‍ വിധി ഇന്നറിയാം 

Posted by - May 31, 2018, 07:22 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്കാരംഭിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും. ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളാ​​​യ ഡി. വി​​​ജ​​​യ​​​കു​​​മാ​​​റും സ​​​ജി ചെ​​​റി​​​യാ​​​നും പി.എസ്. ശ്രീ​​​ധ​​​ര​​​ന്‍​​​പി​​​ള്ള​​​യും.  യു​​​പി​​​യി​​​ലെ കൈ​​​റാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പാ​​​ല്‍​​​ഘ​​​ര്‍, ഭ​​​ണ്ഡാ​​​ര-​​​ഗോ​​​ണ്ടി​​​യ, നാ​​​ഗാ​​​ലാ​​​ന്‍​​​ഡി​​​ലെ നാ​​​ഗാ​​​ലാ​​​ന്‍​​​ഡ് എ​​​ന്നീ ലോ​​​ക്സ​​​ഭാമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും മറ്റ് ഒന്പതു നി​​​യ​​​മ​​​സ​​​ഭാ

മെകുനു ചുഴലിക്കാറ്റ് :  സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

Posted by - May 30, 2018, 01:15 pm IST

മംഗലാപുരം: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മംഗലാപുരത്തും ഉഡുപ്പിയിലും കനത്ത മഴ. കര്‍ണാടകയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരം, ബന്ദ് വള്‍ താലൂക്കുകളെയാണ് മഴ കൂടുതലായും ബാധിച്ചിരിക്കുന്നത്.  കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനയുടെ ബോട്ടുകള്‍ എത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെത്തി മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം മംഗലാപുരത്ത് മഴ കുറഞ്ഞതായി ദുരിതാശ്വാസ വകുപ്പ് പറയുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും