അജയ് ദേവ്ഗണ്‍ മരിച്ചതായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് 

Posted by - May 17, 2018, 01:19 pm IST

ബോളിവുഡ് നടന്‍  അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം

പുണ്യറംസാനെ ഹൃദയത്തിലേറ്റി വിശ്വാസികള്‍ : ഇനി പുണ്യനാളുകള്‍

Posted by - May 17, 2018, 08:26 am IST

കോഴിക്കോട്: ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യറംസാനെ ഹൃദയത്തിലേറ്റി. ഇനി മനസ്സും ശരീരവും ഒരുപോലെ സ്ഫുടംചെയ്തെടുക്കുന്ന പുണ്യനാളുകള്‍. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം.  സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം.  അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും. വിശുദ്ധികൈവരിക്കാനുള്ള പ്രാര്‍ഥനാ സുഗന്ധമുള്ള രാപകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. ആ

ന്യൂനമര്‍ദ്ദത്തിന് സാധ്യത: മത്സ്യബന്ധനം ഒഴിവാക്കണം

Posted by - May 17, 2018, 07:51 am IST

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ അറിയിപ്പ്. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണം.  ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നു മുതല്‍ ബുധനാഴ്ച രാത്രി വരെയാണ് മത്സ്യ ബന്ധനം ഒഴിവാക്കേണ്ടത്. വികാസം പ്രാപിക്കുന്ന ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച്‌ യെമന്‍ ഭാഗത്തേക്ക് നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു 

Posted by - May 17, 2018, 06:33 am IST

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതിനു തന്നെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞുകൊടുത്ത പ്രതിജ്ഞ ഏറ്റുപറഞ്ഞ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. കര്‍ണാടക രാജ്ഭവനിലെ പ്രത്യേകം തയ്യാറാക്കിയവേദിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിലാവും യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല.

ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

Posted by - May 16, 2018, 03:10 pm IST

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വര. ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെ.ഡി.എസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എല്‍.എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി: സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

Posted by - May 16, 2018, 01:36 pm IST

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചനയുണ്ടെന്നും  ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ബി.എസ്. യെദിയൂരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.  സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണക്കത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞിരുന്നു.   ഇതിനിടെ എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ്

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ? തീരുമാനവുമായി കുമാരസ്വാമി

Posted by - May 16, 2018, 01:16 pm IST

ബംഗളൂരു: ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന്  എച്ച് ഡി   കുമാരസ്വാമി.ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല.  രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിയമസഭാകക്ഷി നേതാവായി ഡി.എച്ച്‌ കുമാരസ്വാമിയെ തെരഞ്ഞെടുത്തു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന

വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച്  അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍

Posted by - May 16, 2018, 11:51 am IST

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വ. അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുന്ന സമയം 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. അതില്‍ അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു

Posted by - May 16, 2018, 10:51 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  കാറ്റും മഴയും രൂക്ഷമായതോടെ റോഡ് ഗതാഗതവും സ്തംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.  കഴിഞ്ഞ ദിവസം ഡ​​ല്‍​​ഹി, യു​​പി, ബിഹാര്‍, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ണ്ടാ​​യ കാറ്റിലും മഴയിലും 86 പേ​​ര്‍ മ​​രി​​ച്ചിരുന്നു.

സ്ഥിരമായി വരുന്ന കാമുകന്മാര്‍ക്ക് മുന്നില്‍ മകളെ കാഴ്ചവെച്ചത് സ്വന്തം അമ്മ: തീയറ്റര്‍ പീഡനത്തിന് ശേഷം നാടിനെ നടുക്കി വീണ്ടുമൊരു സംഭവം കൂടി 

Posted by - May 16, 2018, 08:33 am IST

തിരുവനന്തപുരം; അമ്മയുടെ വഴിവിട്ടം ബന്ധം, സ്ഥിരമായി വരുന്ന കാമുകന്‍ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ. തിരുവനന്തപുരം വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് പൊലീസിന്റെ പിടിയിലായത്. അക്രമം സഹിക്കാനാവതെ കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ അറിയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു.  തുടര്‍ന്ന് ഒന്‍പതാം തീയതി മകളെ കാണാനില്ലെന്നു കാട്ടി അമ്മ വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടര്‍ന്ന് വീട്ടിലെത്തിയ

700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

Posted by - May 16, 2018, 08:00 am IST

ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.  തടവുകാരെ മോചിപ്പിക്കാനുള്ള നിയമ നടപടികള്‍ ദുബായ് പൊലീസുമായി ചേര്‍ന്ന് തുടങ്ങിയതായി ദുബായ് അറ്റോര്‍ണി ജനറല്‍ എസ്സം ഇസ്സ അല്‍ ഹുമൈദാന്‍ അറിയിച്ചു. ഇതോടെ കുടുംബവുമായി ഒത്തു ചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കും. 

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST

കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ് കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.  കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, രാജീവ് ചന്ദ്രശേഖര്‍, രാജീവ് കരന്തലജെ എന്നിവര്‍ക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ​ഗവര്‍ണറെ കണ്ടത്. കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് യെദ്യൂരിയപ്പ ​ഗവര്‍ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താന്‍ സഭയില്‍ തെളിയിക്കാം എന്നും യെദ്യൂരിയപ്പ

കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച്‌ കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം

Posted by - May 15, 2018, 12:12 pm IST

ബംഗളൂരു:കര്‍ണാടകയേയും കാവി പുതപ്പിച്ച്‌ ബി.ജെ.പിയുടെ അത്ഭുത വിജയം. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദള്‍ എസ് 40 സീറ്റ് നേടി. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും കാഴ്ചവച്ചത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരദേശ,​ മദ്ധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു.  സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Posted by - May 15, 2018, 11:23 am IST

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ചു നിന്നത് ബംഗളുരു നഗരത്തില്‍ മാത്രം. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവടങ്ങളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി.  തലസ്ഥാനമായ ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റമുണ്ടായത്. മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസും മുന്നേറ്റം നടത്തി.

ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

Posted by - May 15, 2018, 11:12 am IST

മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബിഎസ്‌ഇ സെന്‍സെക്‌സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്.  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്ബനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ബിഎസ്‌ഇയില്‍ മിക്ക സെക്ടറുകളും