മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ് കൊട്ട്യന്‍ മിന്നുന്ന വിജയം നേടി.
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും. അതേ സമയം ഇവിടെ ജെ ഡി എസ്
ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച് പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി റെക്കഗ്നൈസ് ചെയ്തതിലും അവിടെ ഒരു എംബസി തുറന്നതിലും ആദര സൂചകമായിട്ടാണ് ട്രംപിന്റെ പേരിട്ടത്. ആറ് തവണ ഇസ്രായേല്‍ ചാമ്പ്യന്മാരായ ബേയ്റ്റാര്‍ ജെറുസലേം ഇനിമുതല്‍ ബേയ്റ്റാര്‍ ട്രംപ് ജെറുസലേം എന്ന പേരില്‍ അറിയപ്പെടും. ഒട്ടേറെ റേസിസം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ലബ്ബാണ് ബേയ്റ്റാര്‍. ഒരൊറ്റ അറബ് താരം പോലും കളിക്കാത്ത
ചെന്നൈ: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തമിഴ്നാട്ടില്‍ രജനീകാന്തും കമല്‍ഹാസനും പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുവരും തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് രജനി നേരത്തെ പറഞ്ഞത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്നത്തെ മറുപടി. അതേസമയം 'മക്കള്‍ നീതി മയ്യ'വുമായി കമല്ഹാസന് സംസ്ഥാന പര്യടനം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്ഹാസന് ഗ്രാമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'വിസില്‍ ആപ്' എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധയിടങ്ങളിലെ പ്രശ്നങ്ങളും പരാതികളും
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ് അറസ്റ്റിലായത്. രണ്ടു മണിക്കൂറോളം നടത്തിയ തിരിച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡിഗോ ജീവനക്കാരനാണ് ഭീഷണി കോള്‍ ചെയ്തതെന്ന് വ്യക്തമായി. ഈ മാസം രണ്ടിനായിരുന്നു സംഭവം. ജോലിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ജീവനക്കാര്‍ താക്കീത്
കോട്ടയം: കോട്ടയത്ത് പൊന്‍കുന്നം ചിറക്കടവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രിയില്‍ വിഷ്ണുവിന്റെ ഭാര്യവീട്ടിലേക്ക് കാറില്‍ പോകവേ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ 'ബട്ടര്‍ഫ്‌ളൈ' ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാന്‍ റെഡ് കാര്‍പറ്റ് മുഹൂര്‍ത്തം. ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റര്‍ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. കൂടാതെ പീലി വിടര്‍ത്തിയ മയിലിനയും ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന ഗൗണാണ് ഐശ്വരി തിരഞ്ഞെടുത്തത്. 125 ദിവസങ്ങളിലായി
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളി അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. നാടക വേദികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തെത്തിയത്. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും
കൊളത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഫോണ്‍ചെയ്തും മറ്റും ശല്യപ്പെടുത്തല്‍ തുടര്‍ന്നതിനാല്‍ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം കൊളത്തൂര്‍ എസ്.ഐ. സദാനന്ദനും സംഘവുമാണ് അറസ്റ്റുചെയ്തത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്പില്‍ അമീര്‍ അലി (19), പാലൂര്‍ വേങ്ങമണ്ണില്‍
തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ, ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആണ് സ്കൂള്‍ തുറന്നിരുന്നത്. ആ പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ജൂണ്‍ നാലിന് സ്കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്കൂളുകളും അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്. നേരത്തെ, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്‌തീന്‍കുട്ടിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. ഇയാളെ സംഭവം നടന്ന എടപ്പാളിലെ തിയറ്ററിലെത്തിച്ച് ഇന്നുതന്നെ തെളിവെടുക്കാനാണ് തീരുമാനം. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 പേരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യത്തെ സ്ഫോടനം പ്രാദേശിക സമയം രാവിലെ 7.30 ന് ആയിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ചു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മിനിറ്റിനുള്ളിലാണ് മൂന്ന് പള്ളികളിലും സ്ഫോടനമുണ്ടായത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
തിരൂര്‍: മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം ഉണ്യാല്‍. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാലില്‍ കുറച്ചു നാളായി നിലനില്‍ക്കുന്ന സിപിഎം-ലീഗ് സംഘര്‍ഷത്തോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്.
Recent Comments