നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച നടനാണ് ശ്രീജിത്ത്‌.  ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ശ്രീജിത്തിന്റെ പ്രധാന കഥാപാത്രം രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിലെ പപ്പുവാണ്.

ഫ​സ​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സില്‍ കോടിയേരിയുടെ ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്: കുമ്മനം രാജശേഖരന്‍

Posted by - May 13, 2018, 07:46 am IST

കോട്ടയം: എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഫ​സ​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സില്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു. പൊലീസ് സംശയത്തിന്റെ നിഴലിലാണ്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കേസില്‍ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

Posted by - May 13, 2018, 07:40 am IST

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ശക്തമായി വിമര്‍ശിച്ചിട്ടും അഴീക്കോടിന് പരിക്കു പറ്റിയില്ല.  കണ്ണും മൂക്കും ഒഴികെ ബാക്കിയെല്ലാം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയിലാണ് ഇപ്പോള്‍ കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ട്രസ്റ്റ് ട്രിവാഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച അഴീക്കോട് ജയന്തി ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

Posted by - May 12, 2018, 04:02 pm IST

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കടക്ക് പുറത്ത്. പുറത്തിറങ്ങാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന്‌ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.  എല്‍.ഡി.എഫ്‌.സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ കൂടിക്കാഴ്ച പരിപാടിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി

Posted by - May 12, 2018, 03:02 pm IST

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.  കോമളാണ് ഹിമേഷിന്റെ ആദ്യഭാര്യ. ഹിമേഷിന്റെ മുംബൈയിലെ വസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.വിവാഹ ചിത്രം ഹിമേഷാണ് ആരധകര്‍ക്കായി പങ്കുവെച്ചത്.

പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

Posted by - May 12, 2018, 02:58 pm IST

കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്.  ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊച്ചി മരടിലെ പി.എസ്.മിഷന്‍

സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു

Posted by - May 12, 2018, 01:03 pm IST

കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത് കിണറ്റില്‍ വീണു മരിച്ചത്‌.  സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എംബി ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ മാങ്ങാട് ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത്ത്(കുട്ടാപ്പി- 28) ആണ് മരിച്ചത്. 2013 സെപ്തംബര്‍ 16ന് തിരുവോണ നാളിലാണ് ബാലകൃഷ്‌ണന്‍ കുത്തേറ്റ് മരിച്ചത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കാരണം. 

സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്

Posted by - May 12, 2018, 12:18 pm IST

റിയാദ്: സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സൗദിയിലെ സിനിമാ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികളൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിദേശ സിനിമകളുടെ ചിത്രീകരണ ചെലവുകളില്‍ 35% ഇളവ് അനുവദിക്കും. കാന്‍ ചലച്ചിത്രമേളയിലായിരുന്നു പ്രഖ്യാപനം.

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST

തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌ 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്‌നയെ കാണാതായത്. അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി.  പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. മുക്കൂട്ടുതറ

പു​തി​യ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു

Posted by - May 12, 2018, 08:38 am IST

വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​മ്പത് റോ​ക്ക​റ്റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.  ഫാ​ല്‍​ക്ക​ണ്‍ ഒ​മ്പ​തി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ പ​തി​പ്പാ​ണ് ബ്ലോ​ക്ക് 5 റോ​ക്ക​റ്റ്. പ​ര​മാ​വ​ധി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചി​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ റോ​ക്ക​റ്റി​നെ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് സ്പെ​യ്സ് എ​ക്സ് ഒ​രു​ങ്ങു​ന്ന​ത്.  നാ​സ​യു​ടെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഫാ​ല്‍​ക്ക​ണ്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച​ത്. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്രി​ക​രെ എ​ത്തി​ക്കാ​നും

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം: ഒടുവില്‍ സംഭവിച്ചത് 

Posted by - May 12, 2018, 08:27 am IST

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം. ഒടുവില്‍ സംഭവം ഭര്‍ത്താവ് തന്നെ കണ്ടെത്തി. എന്നാല്‍ സംഭവം ഭര്‍ത്താവിന് മനസിലായി എന്ന് ഉറപ്പായതോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഗോവ സ്വദേശി ബാസുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസുരാജിന്റെ ഭാര്യ കല്‍പനയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ വിവരം ലഭിച്ചത്.  അമിതമായി മദ്യപിച്ചെത്തി തര്‍ക്കിച്ച ഭര്‍ത്താവിനെ താന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കല്‍പ്പന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു

യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

Posted by - May 12, 2018, 08:17 am IST

യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താന്‍ അനുമതി.  യുഎഇയില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച്‌ രാജ്യത്തിന് പുറത്തു നിന്ന് ചെയ്യുന്ന പരസ്യങ്ങള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.  ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും, ലൈസന്‍സില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം

സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്: പ​തി​നാ​ലു​കാ​രന്‍ ക​സ്റ്റ​ഡി​യില്‍ 

Posted by - May 12, 2018, 07:54 am IST

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ല്‍ സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. വി​ദ്യാ​ര്‍​ഥി​ക്ക് വെ​ടി​യേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.   വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ പാം​ഡെ​യ്‌​ലി​ലെ ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് തോ​ക്ക് ക​ണ്ടെ​ടു​ത്തു. വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ട​ച്ചു.  

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

Posted by - May 12, 2018, 07:49 am IST

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതല്‍പേര്‍ പോളിങ് ബൂത്തില്‍ എത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ.  വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബി

രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക…നിങ്ങള്‍ അപകടത്തിലാണ്

Posted by - May 11, 2018, 07:02 pm IST

രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേല്‍ക്കുന്നവരും ആണ് നിങ്ങള്‍ എങ്കില്‍ അറിയുക നിങ്ങള്‍ അപകടത്തിലാണ്. കാരണം ഇത്തരക്കാര്‍ക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  അഞ്ച് ലക്ഷം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണെന്നും വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും കണ്ടെത്തി.