താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും
മാവേലിക്കര : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും ഉണ്ടെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്. വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിക്കായി മൂന്നു മാസം മുന്‍പാണ് കെഇസി ഇന്റര്‍നാഷണല്‍ കമ്പനിയിലെ എന്‍ജിനീയറായ മുരളീധരന്‍ അഫ്ഗാനിസ്ഥാനിലെത്തിയത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച വൈകിട്ടു തന്നെ അഫ്ഗാന്‍ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യര്‍ഥിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടു
Recent Comments