ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

Posted by - May 9, 2018, 01:04 pm IST

തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം എക്സ് സര്‍വ്വീസ് മെന്‍ കോളനിയ്ക്കും സ്വാമി മുക്കിനും മദ്ധ്യേ കുട്ടത്തിക്കരിക്കകം ഭാഗത്തുവച്ചായിരുന്നു അപകടം. പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത് മണ്ണ് സ്കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ളോക്ക് നമ്ബര്‍ 2ല്‍ മധു (53), അയല്‍വാസിയായ ഷാജി (37)

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST

കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  നിരവധി പേര്‍ക്ക് രോഗം പകര്‍ന്നതായി കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്. എബോള ബാധയെ പ്രതിരോധിക്കാന്‍ വിദഗ്ധ ആരോഗ്യസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.  ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കിടെ 17 പേര്‍ എബോള പിടിപെട്ട് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്.  1976ലാണ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിക്കരയില്‍ ലോകത്തിലാദ്യമായി ഈ വൈറസ് ബാധ

ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

Posted by - May 9, 2018, 11:29 am IST

യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിയിലെ ഫിജറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റാം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു.  എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അടുത്ത മാസം മുതല്‍ നല്‍കാതിരിക്കുകയുമായിരുന്നു. എന്നാല്‍ ശമ്പളം നല്‍കിയാല്‍

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം കയറി. ഇടിമിന്നലില്‍ നഗര പരിധിയില്‍ പോലീസ് വയര്‍ലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയില്‍ വേനല്‍ മഴയ്ക്ക് ശക്തി കുറവാണ്.

വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

Posted by - May 9, 2018, 10:54 am IST

കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ വാടകയ്ക്ക് മുറിയ്ക്ക് വേണ്ടിയാണെത്തിയത്. എന്നാല്‍ മുറിയില്ലാത്തതിനാല്‍ മൈസൂരിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.  ശനിയാഴ്ച 11.30 ഓടെയാണ് ഒരു ബൈക്കില്‍ ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. മാധ്യമങ്ങളില്‍ വന്ന ജസ്നയുടെ ചിത്രങ്ങള്‍ കണ്ടാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഫോട്ടോയിലുള്ള

മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത് 

Posted by - May 9, 2018, 09:52 am IST

ബംഗളുരു: കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും. തിരിച്ചറിയല്‍ കാര്‍ഡിന്റെ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ കെട്ടുകണക്കിന് വ്യാജരേഖകള്‍ കണ്ടെത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍.ആര്‍. നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയായ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടന്നത്.  കര്‍ണാടകയില്‍ ജാലഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്റ്റീലിന്റെ പെട്ടിയില്‍ സൂക്ഷിക്കപ്പെട്ട നിലയില്‍

ഇരട്ട രാഷ്ട്രീയ കൊലപാതകം: 500 പേര്‍ക്കെതിരെ കേസ്

Posted by - May 9, 2018, 09:46 am IST

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം, ആര്‍സ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  കൊലപാതകത്തിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി ഡിജിപി മാഹിയിലേക്ക്എത്തിക്കുമെന്നാണ് സൂചന. അതേസമയം കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പുതുച്ചേരി ഗവര്‍ണറെ കാണും.

പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ച് ആറ് മലയാളികള്‍ മരിച്ചു

Posted by - May 9, 2018, 09:41 am IST

ദി​ണ്ടി​ഗ​ല്‍: ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ചുണ്ടായ അപകടത്തില്‍ ആറ്​ മലയാളികള്‍ മരിച്ചു. ​ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട് സ്വ​ദേ​ശി ശ​ശി, ഭാ​ര്യ വി​ജ​യ​മ്മ(60),ബന്ധു സു​രേ​ഷ് (52), ഭാ​ര്യ രേ​ഖ, മ​ക​ന്‍ മ​നു (27), അ​ഭി​ജി​ത് (14) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.  അപകടത്തില്‍ പരിക്കേറ്റ ആ​ദി​ത്യ​ന്‍ (12), സ​ജി​നി എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോട്ടയം മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​ണ്​ അപകടത്തില്‍ മ​രി​ച്ചത്​. പഴനി ആയക്കുടിയില്‍ അ​ര്‍​ധ​രാ​ത്രി​യിലാണ് അ​പ​ക​ടം. 

ആം​ബു​ല​ന്‍​സിന് തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു

Posted by - May 8, 2018, 06:47 pm IST

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ശ​ക്ത​മാ​യ പൊ​ട​ക്കാ​റ്റ് ഉ​ണ്ടാ​യ സ​മ​യ​ത്താ​ണ് ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച​ത്. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ന്‍​സി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നവരാണ് അപകടത്തില്‍പെട്ടത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ (24), കാ​ണ്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ ഗു​ഡു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  സു​ബോ​ധ് കു​മാ​ര്‍ (40) എ​ന്ന ആ​ളാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ള്‍​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷെ​യ്ക്ക് സ​രാ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ള്‍ ഗു​രു​ത​ര പൊ​ള്ള​ലോ​ടെ ര​ക്ഷ​പെ​ട്ടു.  ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു ന​ടു​വി​ലാ​യാ​ണ്

ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യയില്‍ തിരിച്ചടി  

Posted by - May 8, 2018, 06:31 pm IST

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അമിത കീടനാശിനിയാണ് നിരോധനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍ കാലാവധി അവസാനിക്കുന്ന 125 ഗ്രാം, 250 ഗ്രാം, 500 ഗ്രാം എന്നിവയുടെ ഏലം പാക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്നും എത്രയും വേഗം ഉപേക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.  അതേസമയം ഈ ബ്രാന്‍ഡ് ഏലം എവിടെയും പ്രദര്‍ശിപ്പിക്കാനോ വില്‍പന നടത്താനോ പാടില്ലെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സൗദി ആസ്ഥാനമായ

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST

കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.  ഓഖ – എറണാകുളം എക്‌സ്പ്രസ്, ബിക്കാനീര്‍ – കൊച്ചുവേളി, വെരാവല്‍ – തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്‌പെഷല്‍, ഗാന്ധിധാം – നാഗര്‍കോവില്‍, ഭാവ്‌നഗര്‍ – കൊച്ചുവേളി, പട്‌ന – എറണാകുളം, നിസാമുദ്ദീന്‍ – തിരുവനന്തപുരം ട്രെയിനുകള്‍ രണ്ടര മണിക്കൂറോളം പിടിച്ചിടും.

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 06:02 pm IST

സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ്‌ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ പ്രസ്താവനയിലാണ് വാര്‍ത്ത പുറത്ത് വന്നത്. സിറിയയിലെ റഷ്യന്‍ സൈന്യത്തിന്റെ രണ്ടാമത്തെ അപകടമാണിത്.  മേയ് മൂന്നിന് വിമാനം പറത്തിയശേഷം വിമാനം തകര്‍ന്നു വീണീരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ കിഴക്കന്‍ മേഖലയില്‍ ഒരു റഷ്യന്‍ കെ എ 52 ഹെലികോപ്റ്റര്‍

ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 05:42 pm IST

ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍  ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാര്‍ലോസിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിറാഫിന്‍ കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ ജിറാഫായ ജെറാള്‍ഡ് ഫാറ്റലി എന്ന ജിറാഫാണ് സംവിധായകനെ ഇടിച്ചു തെറിപ്പിച്ചത്.  പിറകില്‍ നിന്ന് പാഞ്ഞെത്തിയതിനാല്‍ ഒഴിഞ്ഞു മാറാനും കാര്‍ലോസിനു കഴിഞ്ഞില്ല. അതേസമയം കാര്‍ലോസിനെ ആക്രമിച്ച ജിറാഫിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്

ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

Posted by - May 8, 2018, 05:32 pm IST

കൊച്ചിയിലെ ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സൈലന്‍സിന് വിരുദ്ധമായി റസ്റ്റോറന്‍റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു.  ബാര്‍ ലൈസന്‍സിന്‍റെ മറവില്‍ റസ്റ്റോറന്‍റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാക്കി മദ്യം വിളമ്പുകയായിരുന്നു.  റസ്റ്റോറന്‍റുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുണ്ടെങ്കിലും ഇവിടെ ഭക്ഷണമേ ഉണ്ടായിരുന്നില്ല. മറിച്ച്‌ ബാറിന് തുല്യമായി മദ്യം മാത്രമായിരുന്നു വില്‍പ്പന. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.  സംസ്ഥാനത്തെ നിരവധി ബാറുകള്‍ ഇത്തരത്തില്‍ ലൈസന്‍സിന് വിരുദ്ധമായി മദ്യം സപ്ലൈ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

Posted by - May 8, 2018, 05:26 pm IST

കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.  ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.