നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ് 

Posted by - May 8, 2018, 04:56 pm IST

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും നീക്കം ചെയ്‌തവയില്‍ ഉള്‍പ്പെടുന്നു. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ വീഡിയോകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വീഡിയോകളാണ് ഇതെന്നാണ് യൂട്യൂബിന്റെ വാദം. ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്‍റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്‍റെ പരസ്യം നല്‍കിയ വീഡിയോകളാണ് പ്രധാനമായും നീക്കം ചെയ്‌തത്‌. 700 ദശലക്ഷം സന്ദര്‍ശകരുള്ള

മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍

Posted by - May 8, 2018, 04:26 pm IST

തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് സാങ്കേതികമായി നമ്മുടെ സംസ്ഥാനത്തല്ലെന്ന് പറയാം. മാഹിയുടെ ഭാഗമായി പ്രദേശത്താണ് കൊലപാതകം നടന്നത്.  രണ്ടാമത്തേതാണ് സംസ്ഥാനത്തുണ്ടായത് – അദ്ദേഹം പറഞ്ഞു. മാഹിയിലെ പോലീസിന് എന്തെങ്കിലും സഹായം ആവശ്യമായി വരികയാണെങ്കില്‍ അതും ചെയ്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം

അതിശക്​തമായ മഞ്ഞുവീഴ്​ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

Posted by - May 8, 2018, 02:54 pm IST

ഡെറാഡൂണ്‍: അതിശക്​തമായ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ പ്രശ്​സ്​ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ്​ ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്​തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന ഉത്തരാഖണ്ഡില്‍ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.  കേദാര്‍നാഥിലെ തീര്‍ഥാടകരെ സഹായിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെടുന്നത്​ വരെ സുരക്ഷിതമായ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രുദ്രപ്രയാഗ്​ ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ്​ ഘില്‍ഡിയാല്‍ അറയിച്ചു.  ഉത്തരാഖണ്ഡ് മുന്‍​ മുഖ്യമന്ത്രി ഹരീഷ്​ റാവത്, രാജ്യ സഭാംഗം പ്രദീപ്​ താംത എന്നിവരടക്കം നൂറ്​ കണക്കിന്​

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി

Posted by - May 8, 2018, 02:50 pm IST

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയം മുന്നില്‍ കണ്ടതു മുതലാണ് കോണ്‍ഗ്രസ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങിയതെന്നും സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പോലും ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ് കോണ്‍ഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി.  അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രിയെങ്കിലും സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടോയെന്നു ചോദിച്ച പ്രധാനമന്ത്രി അടിസ്ഥാന തത്ത്വങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്

പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരികെ വിളിക്കുന്നു 

Posted by - May 8, 2018, 02:44 pm IST

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച്‌ 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്.  ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച്‌ സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ

വന്‍ രാഷ്​ട്രീയ നീക്കം: അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാര്‍ഥിയാക്കി ശിവസേന

Posted by - May 8, 2018, 02:06 pm IST

മുംബൈ: മഹാരാഷ്​ട്രയില്‍ വന്‍ രാഷ്​ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി പാര്‍ട്ടി മഹാരാഷ്​ട്രയില്‍ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ ജനുവരിയില്‍ ​അധ്യക്ഷന്‍ ഉദ്ധവ്​ താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശിവസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.  അതേസമയം ഇന്ന്​ ഉച്ചക്ക്​ശേഷം മുതിര്‍ന്ന ശിവസേന നേതാക്കന്മാരുടെയും മന്ത്രി ഏക്​നാഥ്​ ശിന്‍ഡെയുടെയും സാന്നിധ്യത്തില്‍ ശ്രീനിവാസ നാമനിര്‍ദേശ ​​​പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ട്‌. ലോക്​സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്​

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍, രാജ്കുമാര്‍ എന്നിവരും തിരിച്ചറിയാത്ത നാലാമനുമാണ് പ്രതി. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോകേഷ് കുമാറിന്റെ മകന്റെ പരാതിയിലാണ് പോലീസ് നടപടി.

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST

തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.ചോദ്യം ചെയ്ത എല്ലാവരും സമീപവാസികളാണ്. മൂന്നു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ലെന്നാണു സൂചന.   കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടിയ പോലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തു. തെളിവെടുപ്പിനായി ഇന്നലെ പനത്തുറയിൽ ഇരുവരെയും എത്തിക്കുമെന്നു സൂചനയുണ്ടായിരുന്നു. മാനഭംഗത്തിനു ശേഷം എറിഞ്ഞുകളഞ്ഞ ചെരിപ്പും അടിവസ്ത്രവും

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST

കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍ വിറങ്ങലിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഭീഷണിയുമായി 10 അംഗ സംഘം കളക്ടറേറ്റിനു മുന്നിലേക്കും എത്തിയത്. കളക്ടറേറ്റിലെ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടണമെന്ന് ആക്രോശിച്ചാണ് സംഘം കലക്ടറേറ്റിന് മുന്നിലെത്തിയത്. ഓഫീസ് അടിച്ചുതകര്‍ക്കുമെന്നും സംഘം ഭീഷണി മുഴക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി.   

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST

ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കൊലക്കേസില്‍ ആരോപണവിധേയനായ അമിത്​ ഷായാണ്​ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണത്തെ നയിക്കുന്നത്​.  അമിത്​ ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ്​ ചെയ്​തതെന്നും നോക്കൂ. കൊലപാതക കേസില്‍ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുല്‍ ആഞ്ഞടിച്ചു. 2019 ലോക്​സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടുന്ന വലിയ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസെന്നും

മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്

Posted by - May 8, 2018, 01:21 pm IST

ദുബൈ: മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്. കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് എത്തുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു.  ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാ‍യ എം.എ യുസുഫ് അലി ദുബൈയിലാണ് കോഴിക്കോട് നടത്താന്‍ പോകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഹോട്ടലും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കുന്ന

 സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍

Posted by - May 8, 2018, 01:17 pm IST

ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍ സോനം കപൂര്‍ ഏറെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനും ശേഷം കാമുകനും കുടുംബസുഹൃത്തുമായ ആനന്ദ് അഹൂജയെയാണ് സോനം കപൂര്‍ വിവാഹം ചെയ്യുന്നത്.  മുംബൈയിലാണ് വിവാഹം നടക്കുന്നത്. അര്‍ജുന്‍ കപൂറിന് ഒപ്പമാണ് സോനം വിവാഹവേദിയിലെത്തിയത്. സോനം കപൂറിന്‍റെ വിവാഹത്തിനായി ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്. സോനം

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട്

Posted by - May 8, 2018, 01:09 pm IST

മംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട്. ബി.ജെ.പി 135, കോണ്‍ഗ്രസ് 35, ജെ.ഡി.എസ് 45 എന്നിങ്ങിനെ സീറ്റുകള്‍ നേടുമെന്ന് ബി.ബി.സി സര്‍വ്വെ കണ്ടെത്തി എന്നാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബി.ബി.സി വിശദീകരണവുമായി രംഗത്തെത്തി. ഇങ്ങിനെയൊരു സര്‍വ്വെ നടത്തിയിട്ടില്ലെന്ന് ബി.ബി.സി വ്യക്തമാക്കി.  

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

Posted by - May 8, 2018, 12:47 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ ഫാത്തിമ രഹ്ന (24) യെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച്‌ വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടി പൊലീസിന് മൊഴി

ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്​ത്രധാരണമോ? വിശദീകരണവുമായി നിര്‍മല സീതാരാമന്‍

Posted by - May 8, 2018, 11:29 am IST

ന്യൂഡല്‍ഹി: സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ വസ്​ത്രധാരണത്തി​​ന്റെ കുഴപ്പമല്ലെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 10 ലൈംഗിക പീഡനകേസുകള്‍ രജിസ്​റ്റര്‍ ചെയ്യു​മ്പോള്‍ അതില്‍ ഏഴെണ്ണത്തിലും പ്രതികള്‍ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയല്‍പക്കകാരോ ആകും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളില്‍ പരപ്രേരണ കൂടാതെ നടപടിയെടുക്കാന്‍ സന്നദ്ധത കാണിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.  സ്​ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടു​മ്പോള്‍ അവരുടെ വസ്​ത്രധാരണത്തെ കുറ്റം പറയുന്നവര്‍ ഉണ്ട്​. വസ്​ത്രധാരണമാണ്​ അതിക്രമങ്ങള്‍ക്ക്​ കാരണമെങ്കില്‍ വയോധികരും ചെറിയകുട്ടികളും ബാലത്സംഗത്തിനിരയാകുന്നത്​ എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്​ത്രീകളുടെ സുരക്ഷ