സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

Posted by - May 8, 2018, 11:05 am IST

കണ്ണൂര്‍: കണ്ണൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊന്നത് എട്ടംഗ സംഘമാണെന്നും പൊലീസ് പറയുന്നു. ഇവര്‍ പ്രദേശത്ത് ഉള്ളവര്‍ തന്നെയാണെന്നാണ് സംശയം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്.  സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  2 ബിജെപി പ്രവര്‍ത്തകരാണ്

ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറുന്നു

Posted by - May 8, 2018, 10:51 am IST

ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറ്റുന്നു. ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിലാണ് ചില മാറ്റങ്ങള്‍ വരുത്തിരിയിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ എല്ലാ വാഹനങ്ങളുടെയും ഐക്കണുകള്‍ ലഭ്യമാണ്. ഈ ഐക്കണുകളില്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ മാപ്പില്‍ വഴി കാണിക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ ചിത്രവും കാണിക്കും.  യാത്ര ചെയ്യുന്ന, ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ ചെറിയ ഐക്കണ്‍ (ചിത്രം) കൂടി ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ നീല ഐക്കണ്‍ മാറ്റി ആ സ്ഥാനത്ത്

ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Posted by - May 8, 2018, 10:45 am IST

ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കുകളില്ല. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവം നടന്നത്. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.  

വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

Posted by - May 7, 2018, 09:08 pm IST

പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. വള്ളം മറിഞ്ഞ സ്ഥലത്തിനു പരിസരത്ത് ജല ആംബുലന്‍സ് വട്ടംകറക്കി അടിത്തട്ട് കലക്കിയപ്പോള്‍ മൃതദേഹം പൊങ്ങിവരികയായിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കറുകവെളി സലിയുടെ മകന്‍ മനുവിന്റെ (28)മൃതദേഹമാണ് വള്ളം മറിഞ്ഞ സ്ഥലത്തു നിന്നുതന്നെ വൈകിട്ട് നാലോടെ ലഭിച്ചത്. ഞായര്‍ വൈകിട്ടാണ് വള്ളം മറിഞ്ഞ് മനുവിനെ കാണാതായത്.  മനുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നു കായലില്‍ ചൂണ്ടയിട്ട ശേഷം വള്ളത്തില്‍ തിരികെ കരയിലേക്കു വരുമ്പോള്‍

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 7, 2018, 09:01 pm IST

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കാട്ടാക്കട കഞ്ചിയൂര്‍കോണം വടക്കേപാലന്തറ പുത്തന്‍കോണം വീട്ടില്‍ രതീഷ് കുമാര്‍(31) ആണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.  അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നതു ശ്രദ്ധയില്‍ പെട്ട് ഇയാള്‍ മൊബൈല്‍ ഫോണുമായി അടുത്തുള്ള

ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ ഒരുമിച്ചെഴുതി: മാര്‍ക്ക് കണ്ട് ഞെട്ടി അദ്ധ്യാപകരും നാട്ടുകാരും

Posted by - May 7, 2018, 08:47 pm IST

ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും അടക്കമുള്ള എല്ലാവരും ഞെട്ടി. കാരണം അച്ഛനും മകനും ലഭിച്ചത് ഒരേ മാര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചത് മൂലം പഠനം മുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ കുമാര്‍ ബേജും പത്താം ക്ലാസ് പരീക്ഷയ്‌ക്ക് തോറ്റ മകന്‍ കുമാര്‍ ബിശ്വജിത്ത് ബേജുമാണ് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍

മെഗാഷോയിലെ വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ? വിശദീകരണവുമായി മോഹന്‍ലാല്‍

Posted by - May 7, 2018, 08:32 pm IST

താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്.  എന്നാല്‍ അതിനു മറുപടിയുമായി അദ്ദേഹം രാവിലെ തന്നെ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ട്രോളുകളുടെ രൂപത്തിലേക്ക് മാറി. ഡാന്‍സിനിടെ ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്‍ലാല്‍ വീഴുകയുമായിരുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. 

500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

Posted by - May 7, 2018, 07:12 pm IST

ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. തുടർച്ചയായി എട്ടാം വർഷമാണ് റംസാനോടനുബന്ധിച്ചുള്ള വിലനിയന്ത്രണം.  ഇന്നലെ മുതൽ കുറഞ്ഞവിലയിൽ സാമഗ്രികൾ വിപണിയിലെത്തി തുടങ്ങി. റമദാൻ കാലം അവസാനിക്കും വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. അരി, ഗോതമ്പു പൊടി, പഞ്ചസാര എന്നീ നിത്യോപയോഗ സാധനങ്ങൾക്കും ഹൽവ, ബിസ്ക്കറ്റ്, കസ്റ്റാർഡ് പൗഡറുകൾ മുതലായ ബേക്കറി ഉൽപ്പന്നങ്ങൾക്കും

ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത് യുവതി

Posted by - May 7, 2018, 06:27 pm IST

ലഖ്​നോ: ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത്​ യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത്​ പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്​ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ​ഉത്തര്‍പ്രദേശിലെ ബി.​ജെ.പി നേതാവായ സതീഷ്​ ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ്​ യുവതിയുടെ ആരോപണം.  പീഡനത്തെ ചെറുത്തതിന്​ തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അവാധ്​ ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

Posted by - May 7, 2018, 03:53 pm IST

ലഖ്‌നൗ: അലിഗഡ്‌ സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ടുപേരാണ്‌ അറസ്‌റ്റിലായത്‌.  അലിഗഡ് സര്‍വകലാശാലയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഘടിച്ചെത്തിയ ഹിന്ദുയുവവാഹിനി, എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 150 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പാകിസ്ഥാന്‍

പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

Posted by - May 7, 2018, 03:16 pm IST

കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. വൈക്കത്തെ അഖില പ്രശ്‌നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഈ സംഘം പരസ്യനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയത്. മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക അജണ്ടയും ഇവര്‍ നടപ്പിലാക്കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രത്യേക വാട്‌സ് ആപ്പ് കൂട്ടായ്മകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.  ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ നിരീക്ഷണം ആരംഭിച്ചത്. സംസ്ഥാനത്ത്

പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

Posted by - May 7, 2018, 02:45 pm IST

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍ സെഹര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരെ ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.  മേയ് നാലിന് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോയ വിമാനത്തിലാണ് പീഡനശ്രമം നടന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒന്നും പ്രതികരിക്കാനാവില്ല.

കാശി എന്ന മഹാശ്മശാനം

Posted by - May 6, 2018, 09:33 am IST

കാശി എന്ന മഹാശ്മശാനം ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! ആ നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST

വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്.  ഫാസ്റ്റ് ബൗളറായ ബില്ലി സ്റ്റാൻലെകിന് കഴിഞ്ഞ ഞായറാഴ്ച ചെന്നൈക്കെതിരെ കളിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. തുടർചികിത്സയ്ക്കായി ബില്ലി സ്റ്റാൻലെക് ഓസ്ട്രലിയിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ട്.

അലക്‌സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

Posted by - May 6, 2018, 09:08 am IST

മസ്തിഷ്ക്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗൂസൻ സാൽഫോർഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്. 1986 മുതലാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. 26 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക വഴി 13 പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 38 ട്രോഫികളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി.