കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - May 6, 2018, 08:51 am IST

സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ് കെഎസ്ആർടിസിയിൽ സ്ഥിരനിയമനത്തിന് വേണ്ടിയുള്ള യോഗ്യത. ഇതനുസരിച്ച് ജോലിയിൽ കയറിയ 3500 ജീവനക്കാരിൽ നിന്നും 141 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്.  പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർക്ക് ഹൈകോടതി അനുകൂലമായി വിധി പറഞ്ഞുവെങ്കിലും സുപ്രിംകോടതി ഇതിനെതിരെ വിധി പറയുകയായിരുന്നു . വിധിയെതുടർന്ന് ഡ്രൈവർ, കണ്ടക്ട്ടർ, മെക്കാനിക് തുടങ്ങിയ തസ്തികയിൽ ഉള്ളവർക്കാണ് ജോലി നഷ്ടമാകുന്നത്. 

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST

കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയവും പുർത്തിയായി. മെയ് അവസാന വാരത്തോടെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്.

മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

Posted by - May 5, 2018, 03:44 pm IST

വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന മാധവില്‍ രാഗേഷ് മാധവ് (46) ആണ് പിടിയിലായത്. ഇയാള്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ ഒന്നും തന്നെയില്ല. വടകര ദേശീയപാതയിലെ പഴങ്കാവ് റോഡില്‍ റോണി എന്ന വാടക വീട്ടിലാണ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാതെ മാസങ്ങളായി ഇയാള്‍ ചികിത്സ നടത്തിവരുന്നത്.  കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നൂറു രൂപ

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST

ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തില്‍ തീപിടത്തമുണ്ടായത്​. കെട്ടിടത്തി​​ന്റെ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​.  പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയര്‍ഫോഴ്​സ്​ അറിയിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയര്‍ഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ്​ സൂചന.  

സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു

Posted by - May 5, 2018, 11:28 am IST

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച്‌ സുരക്ഷാസേനയ്ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന പട്ടാളക്കാര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ തിരിച്ചടിച്ച സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

Posted by - May 5, 2018, 11:23 am IST

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.   ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്.  എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട

നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളിയ്ക്ക് ദാരുണാന്ത്യം 

Posted by - May 5, 2018, 10:24 am IST

കൊല്ലം : നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍(51) ആണ് മരിച്ചത്.  ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയില്‍ വിമാനത്താവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അജയ്കുമാര്‍ വ്യാഴാഴ്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുഹാര്‍ ഫലജില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയകുമാര്‍. ഭാര്യ സരള രണ്ട് പെണ്‍മക്കളാണ്.

പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്ന് : പരിഹാസവുമായി രാഹുല്‍ ഗാന്ധി

Posted by - May 5, 2018, 10:16 am IST

ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച്‌ കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബി ജെ പിയുടെ മുദ്രാവാക്യം മാറ്റി വിളിക്കാന്‍ സമയമായെന്നും രാഹുല്‍ പറഞ്ഞു. അതേസമയം താന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബി ജെ പിയുടെ പ്രകടന പത്രികയെന്നും, കോണ്‍ഗ്രസ് ഇന്ദിരാ കാന്റീന്‍ അവതരിപ്പിച്ചപ്പോള്‍ അന്നപൂര്‍ണ കാന്റീനുമായാണ് ബിജെപി വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു. കര്‍ഷകക്ഷേമ പദ്ധതികളുമായി വോട്ടുവാരിക്കൂട്ടാന്‍ ലക്ഷ്യമിട്ട് ബി ജെ പി യും

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍

Posted by - May 5, 2018, 09:25 am IST

ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്‌പെക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  ഒരേസമയം, ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി

ഇന്ത്യന്‍ വംശജന്റെ കൊലപാതകം: അമേരിക്കന്‍ മുന്‍ സൈനികന് ജീവപര്യന്തം തടവ്

Posted by - May 5, 2018, 09:20 am IST

കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിലാണ് യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടണിന് (52) ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. കന്‍സാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലിലാന്റി ശ്രീനിവാസിനെ വെടിവച്ചു കൊന്നത്.  വെടിവയ്പില്‍ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനു ഗുരുതമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇമിഗ്രേഷന്‍ സ്റ്റാറ്റസ്

നിറം നല്‍കി കുപ്പായം മാറ്റി ലേഡിസ് കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം

Posted by - May 5, 2018, 09:11 am IST

ലേഡിസ് ഒണ്‍ലി കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം. നിറം നല്‍കി കുപ്പായം മാറ്റിയാണ് സ്ഥലം മാറ്റം. 2018 സ്ത്രീ സുരക്ഷാവര്‍ഷമായി  ആചരിക്കുന്നതിന്‍റെ ഭാഗമായി ആണ് റെയില്‍വേയുടെ ഈ തീരുമാനം. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കി കംപാര്‍ട്ടുമെന്‍റുകളില്‍ സിസിടിവി സ്ഥാപിക്കും. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍.  വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനലുകള്‍ കൊണ്ട് കംപാര്‍ട്ടുമെന്‍റ് സുരക്ഷിതമാക്കാനും തീരുമാനമുണ്ട്. ട്രെയിനുകളില്‍ യാത്ര

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST

സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ പ്രദേശത്തേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. മൊബൈൽ വരിക്കാർക്ക് 99 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകൾ നൽകുന്ന പുതിയ ഓഫറാണ് ഏറ്റവും ആകര്ഷണമാകാൻ പോകുന്നത്.  ഈ സാമ്പത്തിക വർഷം 24 ലക്ഷം മൊബൈൽ കണക്ഷൻ 1.8 ലക്ഷം ലാൻഡ്‌ലൈൻ കണക്ഷൻ 2 ലക്ഷം ബ്രോഡ്ബാൻഡ് കണക്ഷൻ 30000 എഫ്.ടി.ടി.എച്ച് കണക്ഷനുകളുമാണ് ബി.എസ്.എൻ.എൽന്

ആരാധന

Posted by - May 5, 2018, 06:00 am IST

പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍ സ്വീകരിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു.  വ്യഷ്ടിയുടെയും സമഷ്ടിയുടെയും പാരസ്പര്യമാണിത്.  രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം.  എല്ലാ ജീവന്‍റെയും ഉത്ഭവം ജലമാണ്. ജലത്തില്‍ നിന്നവിര്‍ഭവിച്ച ഇലയാണ് നമുക്കു വേണ്ട അന്നം തരുന്നത്.  തന്നെപ്പോലെ വേറൊരു സൃഷ്ടി നടത്താന്‍ യോഗ്യരാകുന്ന സമയമാണ് പുഷ്പ്പിക്കള്‍. പൂവിന്‍റെ പൂര്‍ത്തീകരണമാണ് ഫലം. അടുത്തതിന്റെ വിത്ത്.  ജലത്തില്‍

ഫ്ലിപ്കാർടിനെ വാൾമാർട് ഏറ്റെടുക്കും

Posted by - May 5, 2018, 05:56 am IST

ഫ്ലിപ്കാർടിന്റെ 75 ശതമാനം ഓഹരികൾ  അമേരിക്കൻ വിപണന  ശ്രിംഖലയായ വാൾമാർട്  ഏറ്റെടുക്കുന്നു. 1500 കോടി രൂപയ്ക്കാണ് ഓഹരികൾ വാൾമാർട് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഫ്ളിപ്കാർട്ടിൽ 23 ശതമാനം ഓഹരി ഉള്ള സോഫ്റ്റ്‌ ബാങ്കും തങ്ങളുടെ ഓഹരികൾ വിൽക്കാൻ തയ്യാറായിരുന്നു.