ഒമാൻ ഉൾക്കടലിൽ മരണ വലയം
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി മാറാവുന്ന ഒരു മരണ വലയം രൂപപ്പെട്ടിരിക്കുന്നതായി ശാസ്ത്ര ലോകം. കാലാവസ്ഥ വ്യതിയാനവും മാലിന്യ നിക്ഷേപവും ആണ് സമുദ്രത്തിൽ ഇത്തരമൊരു വലയം രൂപപ്പെടാൻ കാരണം എന്നാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ നേതൃത്വത്തിൽ സീഗ്ലൈഡേഴ്സ് എന്ന പേരിലുള്ള പഠനത്തിൽ പറയുന്നത്. എട്ടു മാസത്തോളം നടത്തിയ പഠനത്തിന് ഒടുവിലായിരുന്നു ഈ നിരീക്ഷണം.
Recent Comments