സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം

Posted by - May 2, 2018, 03:53 pm IST

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം. കൂട്ടമായെത്തിയ പാക്ക് അനുകൂല പ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഒരു കുട്ടിയ്ക്കു പരുക്കേറ്റു. വിഡ്ഢിത്തവും ഭീരിത്വവുമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ അറിയിച്ചു.

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Posted by - May 2, 2018, 11:29 am IST

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്ന് 35277ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 10769ലുമെത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ്, എംആന്റ്‌എം, മാരുതി സുസുകി, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ മൂന്നുശതമാനത്തോളം നേട്ടത്തിലാണ്.

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST

കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.  മുന്നൂറോളം നോവലുകള്‍ പുഷ്പനാഥ് എഴുതിയിട്ടുണ്ട്.   

അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു: ഒഴിവായത് വൻദുരന്തം 

Posted by - May 2, 2018, 11:05 am IST

സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യ​ത്. 160 അ​ഗ്നി​ശ​മന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ടാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.30നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.  അ​പ​ക​ട​ത്തി​ല്‍ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​താ​യി പ്ര​ദേ​ശീ​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഒ​രു അ​ഗ്നി​ശമ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST

തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കും.

മലിനീകരണ നഗരങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഒന്നാമത്

Posted by - May 2, 2018, 10:04 am IST

ന്യൂ‌ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍. ലോകാരാഗ്യ സംഘടന പുറത്ത് വിട്ട പട്ടികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ തോത് 2.5 പി.എം ആണ്. ഉത്തര്‍പ്രദേശിലെ വാരണാസിയാണ് തൊട്ടടുത്തുള്ളത്.  കാണ്‍പൂര്‍,​ ഫരീദാബാദ്,​ ഗയ,​ പാറ്റ്ന,​ ആഗ്ര,​ മുസാഫര്‍പൂര്‍,​ ശ്രീനഗര്‍,​ ഗുഡ്ഗാവ്,​ ജയ്‌പൂര്‍,​ പാട്യാല,​ ജോധ്പൂര്‍ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങള്‍.  കുവൈറ്റിലെ അലി സുബഹ് അല്‍ സലേം,​ ചൈന,​ മംഗോളിയ എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു.

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല

Posted by - May 2, 2018, 09:50 am IST

തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നാണ് ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നത്. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് എണ്ണക്കമ്പനികള്‍ ദിവസവും വില പുതുക്കുന്ന രീതി മാറ്റിയതായാണ് വിവരം.   

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - May 2, 2018, 09:41 am IST

ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍ പ്‌ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് മരിച്ചത്. മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു.  സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് (51) വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഹിമാചലിലെ കസൗലിയിലെ മണ്ഡോ

ബോംബേറ് കേസ് പ്രതിയെ സി.പിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു

Posted by - May 2, 2018, 08:50 am IST

പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോയത്. വൈകീട്ട് കോഴിക്കോട് പേരാമ്പ്ര ടൗൺ പരിസരത്തായിരുന്നു സംഭവം. എ.എസ്.ഐയും പൊലീസുകാരുമാണ് സംഭവ സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്.  കഴിഞ്ഞ മാസം പേരാമ്പ്രക്ക് സമീപം സി.പി.എമ്മും ആര്‍.എസ്.എസില്‍ നിന്ന് വിഘടിച്ചു പോയ ശിവശക്തി എന്ന വിഭാവും തമ്മില്‍ ബോംബേറ് ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു . ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകനായ

ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ 

Posted by - May 2, 2018, 08:38 am IST

ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ മുറിക്കു പുറത്താക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു, ഡോക്ടര്‍. ഭാര്തതാവിനെ പുറത്താക്കിയ ഡോക്ടർ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഇയാളെ പിടികൂടിയത്.  എന്നാല്‍, പരിശോധനയ്ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്,

ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍

Posted by - May 2, 2018, 08:26 am IST

ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ജയിലില്‍ ആയതോടെ ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മ നസീബ് കൗറിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍. ഞായറാഴ്ചകളില്‍ നടക്കുന്ന 'നാം ചര്‍ച്ച'യിലാണ് നസീബ സാധാരണയായി പങ്കെടുക്കാറുള്ളത്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നിലവില്‍ ജയിലിലാണ് ഗുര്‍മീത്.  കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഗുര്‍മീതിന് 20 വര്‍ഷം തട വാണ് പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി വിധിച്ചത്. ദേരാ സച്ഛാ സൗദയുടെ ആസ്ഥാനമായ സിര്‍സയിലേക്ക് നസീബ്

മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - May 2, 2018, 08:14 am IST

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.  മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.  ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ നിരന്തരമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ

കലിയുഗം

Posted by - May 2, 2018, 07:19 am IST

 ഈശ്വരനാകുന്ന സൂര്യന്‍റെ അധ്യക്ഷതയിലാണ് ഭൂമിയില്‍ പ്രപഞ്ചചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഈശ്വരനു മാത്രമെ കാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് നല്‍കാന്‍ സാധിക്കൂ.കാലം ചാക്രികമായാണ് കറങ്ങുന്നത്. 24 മണിക്കൂറില്‍ ഒരു ദിവസവും 12 മാസത്തില്‍ ഋതുചക്രത്തിന്റെ ഒരു വര്‍ഷവും കറങ്ങുന്നപോലെ 5000 വര്‍ഷത്തില്‍ ചതുര്‍യുഗങ്ങളുടെ ഒരു മഹാകാലചക്രവും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സത്യയുഗം മുതല്‍ സൃഷ്ടി മഞ്ചത്തില്‍ വന്ന ആത്മാക്കള്‍ പുനര്‍ജന്മചക്രത്തില്‍ കറങ്ങി കൊണ്ടിരിക്കയാണ്. ആത്മാക്കള്‍ ബ്രഹ്മ ലോകത്തുനിന്ന് കര്‍മ്മ ക്ഷേത്രത്തിലേക്ക് വന്നൂ കൊണ്ടിരിക്കുന്നുമുണ്ട്. അതിനാലാണ് കാലം ചെല്ലുന്തോറും ജനസംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST

 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹീലർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണം. അപകടത്തെ തുടർന്ന് വൃന്ദാവൻ ഗാർഡൻ അടച്ചിട്ടിരിക്കുകയാണ്.

രാഹുലിനെതിരെ തുറന്നടിച്ച് മോദി 

Posted by - May 2, 2018, 07:02 am IST

തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ പേപ്പർ ഉപയോഗിക്കാതെ 15 മിനിറ്റ് കർണാടകയിലെ കോൺഗ്രസ് നേട്ടങ്ങളെ കുറിച്ച് സംസാരിക്കാനാണ് മോദിയുടെ വെല്ലുവിളി. സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെയും മോദി പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ദേശിയ ഗീതമായ വന്ദേമാതരത്തെ രാഹുൽ അപമാനിച്ചത് ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്നും മോദി കൂട്ടിച്ചേർത്തു.  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിക്കാനും മോദി മറന്നില്ല.