യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST

 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

Posted by - May 30, 2018, 12:45 pm IST

തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ആലപ്പുഴ കളക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. തൃശ്ശൂര്‍, പാലക്കാട്,വയനാട്, പത്തനംതിട്ട കളക്ടര്‍മാരെയും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അഥോറിറ്റി എം ഡിയാകും.   

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു

Posted by - May 30, 2018, 11:40 am IST

ജിദ്ദ: പരീക്ഷണാടിസ്ഥാനത്തില്‍ ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. സൗദി എയര്‍ലൈന്‍സിന് കീഴില്‍ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സര്‍വീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.  ആദ്യ പരീക്ഷണഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാംഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ്

കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ മൊ​ഴി പു​റ​ത്ത്

Posted by - May 30, 2018, 10:56 am IST

കോ​ട്ട​യം: കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ മൊ​ഴി പു​റ​ത്ത്. കെ​വി​നോ​ടൊ​പ്പം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​നീ​ഷി​നെ കോ​ട്ട​യ​ത്ത് വി​ട്ടു​വെ​ന്നും ഷാ​നു​വി​ന്‍റെ മൊ​ഴി. കെ​വി​ന്‍റെ പു​റ​കെ ഓ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഇ​തോ​ടെ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ തി​രി​കെ വ​ന്നു​വെ​ന്നും ഷാ​നു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി.  കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഷാ​നു ചാ​ക്കോ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ചൊ​വ്വാ​ഴ്ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട്ട​യ​ത്ത് എ​ത്തി​ച്ചാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. അ​തേ​സ​മ​യം കെ​വി​ന്‍റെ മ​ര​ണം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. 

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST

കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയന്‍ എന്ന്​ കുറിച്ചുകൊണ്ട്​ പിണറായി വിജയ​​ന്റെ ഫോട്ടോ സഹിതമാണ്​ പോസ്​റ്റ്​ ചെയ്​തത്​.  തൃക്കാരിയൂരിലെ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായ അജില്‍.കെ സോമനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിനിടെ, പോസ്​റ്റിനെ കുറിച്ച്‌​ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്​.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍. അനില്‍

ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ്

Posted by - May 30, 2018, 10:20 am IST

ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്.  മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലേക്കുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനത്തെ മാധ്യങ്ങളും വാനോളം പുകഴ്ത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡേയുമായി കൂടിക്കാഴ്ച നടത്തും.

വിഎസിന്റെ റൂമിന് നേരെ കല്ലേറ്; പ്രതി പിടിയില്‍

Posted by - May 30, 2018, 09:46 am IST

കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി.  ആലുവ പാലസിലെ വിഎസിന്റെ മുറിയ്ക്കുനേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Posted by - May 30, 2018, 09:37 am IST

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഇദേഹം റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്.  2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ടത്. രണ്ടു വര്‍ഷമാണ് കാലാവധി.  1982 ബാച്ച്‌ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സരണ്‍ ബംഗ്ലാദേശ് ഹൈകമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്.

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍

Posted by - May 30, 2018, 09:31 am IST

പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയിലെ സര്‍ക്കാര്‍ ഇടപെടലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ഓരോ ആഴ്ചയിലെയും പെട്രോള്‍ – ഡീസല്‍ വില വര്‍ധനവ് പരിശോധിച്ച്‌ നിരക്കില്‍ എത്ര ശതമാനത്തിന്റെ കുറവ് വരുത്തണം എന്നതും ധനവകുപ്പ് പരിശോധിച്ചു.  വില വര്‍ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികളും ധനവകുപ്പ് ആരംഭിച്ചിരുന്നു. ഇതിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാലാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാത്തത്.

റബര്‍ ഫാക്ടറിയില്‍ തീപിടുത്തം: 12 മണിക്കൂറിനു ശേഷവും നിയന്ത്രിക്കാനായില്ല 

Posted by - May 30, 2018, 09:16 am IST

ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് നിഗമനം. അതേസമയം, തീ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെന്നും 15 യൂണിറ്റുകള്‍ ഇപ്പോഴും തീവ്രശ്രമത്തിലാണെന്നും അഗ്നിശമന സേന അറിയിച്ചു.  മൂന്നാലു മണിക്കൂറിനുള്ളില്‍ തീ അണയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത പുകയാണ് ഉയരുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പുക നിറഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ

പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​ മനോവിഷമത്തില്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

Posted by - May 30, 2018, 08:40 am IST

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​ മനോവിഷമത്തില്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. ക​ക്റോ​ല സ്വ​ദേ​ശി​യാ​യ രോ​ഹി​ത് കു​മാ​ര്‍ മീ​ന(17), വ​ന​ന്ത് കു​ഞ്ച് സ്വ​ദേ​ശി പ്ര​ഗ്യാ പാ​ണ്ഡേ(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  ക​ഴി​ഞ്ഞ​ദി​വ​സം പ​രീ​ക്ഷ​ഫ​ലം 59 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ മീ​ന നി​രാ​ശ​മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​ത്. 70 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യാ​ണ് പാ​ണ്ഡേ വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്ക് കി​ട്ടാ​ത്ത​തി​ലെ വി​ഷ​മ​ത്തി​ല്‍ വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. 

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST

കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് ഈ വിവരം. എന്നാല്‍ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയെയും പിതാവ് ചാക്കോയെയും കൂടി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. നീനുവിനെ കുറിച്ച്‌ വിവരം കിട്ടാതായതോടെ കെവിന്‍ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍

ഇന്ധനവിലയിലുണ്ടായ മാറ്റം: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

Posted by - May 30, 2018, 08:31 am IST

ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ വര്‍ധനവ് കാരണം  യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍. ബജറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ആയിരം കിലോമീറ്ററില്‍ത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കില്‍ ഇരുനൂറുരൂപ വര്‍ധിപ്പിച്ചു. ദീര്‍ഘദൂര ആഭ്യന്തര സര്‍വീസുകളില്‍ 400 രൂപയുടെയും വര്‍ധനവുണ്ട്. ഇന്ധന സര്‍ചാര്‍ജ് തിരിച്ചുകൊണ്ടുവന്നാണ് ഇന്‍ഡിഗോ ചാര്‍ജ് വര്‍ധന നടപ്പിലാക്കിയത്. ഇന്നുമുതലുള്ള ബുക്കിങ്ങുകള്‍ക്കും യാത്രകള്‍ക്കുമാണ് നിരക്കുവര്‍ധന ബാധകമായിട്ടുള്ളത്. എന്നാല്‍, ഇന്നലെ വരെ നടത്തിയ ബുക്കിങ്ങുകള്‍ക്ക് വര്‍ധന ബാധകമല്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.  ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയിലെ വമ്പന്മാരായ ഇന്‍ഡിഗോ കൊണ്ടുവന്ന ചാര്‍ജ്

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 29, 2018, 04:22 pm IST

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1624682 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 1.3 ലക്ഷം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പരീക്ഷാഫലം www.cbse.nic.in/ , www.cbseresults.nic.in/ എന്നീ വെബ് സൈറ്റിലും ഗൂഗിള്‍ സെര്‍ച്ച് പേജിലും ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ റോള്‍നമ്പറും ജനനതീയതിയും ഉപയോഗിച്ച് പരീക്ഷാഫലം അറിയാം. സ്മാര്‍ട്ട് ഫോണുകളിലെ 'ഉമാങ്' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം ലഭ്യമാകും. 

കെവിന്റെ കൊലപാതകം: ഒന്നാം പ്രതിയും പിതാവും പിടിയില്‍

Posted by - May 29, 2018, 03:00 pm IST

തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.