വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ ഉയരത്തിൽ വരെ പറക്കുന്ന വിമാനത്തിൽ യാത്രക്കാർക്ക് ഫോൺ ചെയ്യാം ഇന്റർനെറ്റ് ഉപയോഗിക്കാം. ടെലികോം മന്ത്രാലയമാണ് ഇപ്പോൾ ഇതിന് അനുമതി നൽകിയത്. മൂന്നോ നാലോ മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരാൻ പോകുന്ന ഈ സൗകര്യത്തിന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അദ്ധ്യക്ഷയായ മന്ത്രിതല ഉന്നത സമിതിയാണ് കേന്ദ്രത്തിന് ഇതേകുറിച്ച് ശുപാർശ നൽകിയത്.
Recent Comments