വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം മാറണം : പിണറായി വിജയന്‍

Posted by - May 1, 2018, 08:17 am IST

തിരുവനന്തപുരം: വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വികസനത്തിനൊപ്പം വരുന്ന തൊഴിലവസരങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വികസനം കണക്കിലെടുക്കുമ്പോള്‍ നമുക്ക് അവയെ അവഗണിച്ച്‌ മുന്നോട്ട് പോകാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരില്‍ നടന്ന വയല്‍ക്കിളി സമരത്തെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥരില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ പത്രത്തോട് പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനും പുതിയ മൊബൈല്‍ ആപ്പുമായി കമലഹാസൻ 

Posted by - May 1, 2018, 08:09 am IST

ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും, എന്നാല്‍ ഇത് പൊലീസിനു പകരമാകില്ലെന്നും മറിച്ച് ഈ ആപ്പ് പൊലീസിനെ സഹായിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

Posted by - May 1, 2018, 08:02 am IST

കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കു കീഴില്‍ നിയമിച്ചത്. എന്നാല്‍ ഇതോടൊപ്പം തന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ശ്രമങ്ങളും ശക്തമായി തുടരുകയാണ്. കഴിഞ്ഞ മാസം 8156 സ്വദേശികളാണ് ജോലിയില്‍ പ്രവേശിച്ചത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദേശികളുടെ എണ്ണം 2022ഓടെ കുറയ്ക്കുകയാണ് ലക്ഷ്യം. 2022നകം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്വദേശിവല്‍കരണത്തോടനുബന്ധിച്ചാണ് കുവൈറ്റിന്റെ നീക്കം.   

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST

കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു ശേഷമാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ സ്വവസതിയിലാണ് താരം തൂങ്ങിമരിച്ചത്.  വീട്ടില്‍നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

Posted by - May 1, 2018, 07:51 am IST

തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.  ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇതുപ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

Posted by - May 1, 2018, 07:46 am IST

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്.  കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35),