ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു

Posted by - May 29, 2018, 12:51 pm IST

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സാനിയ മിര്‍സ പറഞ്ഞു.  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡബിള്‍സില്‍ ടെന്നീസ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ സാനിയ മിര്‍സ ഇന്ത്യയ്ക്കായി നിരവധി ടെന്നീസ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST

ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ലഫ്. ജനറൽ നിർഭയ് ശർമ്മ വിരമിച്ച ഒഴിവിലാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിക്കുന്നത്. സംസ്ഥാനത്തിന്റെ ഇരുപത്തിമൂന്നാമത്തേതും മലയാളിയായ രണ്ടാമത്തേതുമായ ഗവർണറാണ് കുമ്മനം.  

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു

Posted by - May 29, 2018, 10:37 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ഇത് തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.  

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST

കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍ പിലാത്തറ വീട്ടിലെ ആര്‍ക്കും സാധിക്കില്ല. അമലഗിരി ബി.കെ കോളേജിലെ രണ്ടാം വര്‍ഷ ജിയോളജി വിദ്യാ‌ര്‍ത്ഥിനിയായ നീനുവും കെവിനും തമ്മില്‍ രണ്ടു വര്‍ഷം മുന്‍പാണ് അടുപ്പത്തിലായത്.  ഈ പരിചയം പ്രണയത്തിലേയ്‌ക്ക് വളര്‍ന്നു. വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചതിനാല്‍ 25ന് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്‌തിരുന്നു.

30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Posted by - May 29, 2018, 09:53 am IST

ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.  ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരംമൂലം രാജ്യത്ത് ബാങ്കിങ് പ്രവര്‍ത്തനം തടസപ്പെടും. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. 

കെവിന്റെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ 

Posted by - May 29, 2018, 09:15 am IST

കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ കുടുബം നീനുവിന്റെ ഒരു സുഹൃത്തിനെ ആക്രമിക്കാന്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി സൂചന. രണ്ടുവര്‍ഷം മുമ്പ് തെന്മല സ്വദേശിക്കെതിരെ ആയിരുന്നു ഈ ക്വട്ടേഷന്‍ നടന്നത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തു.തട്ടിക്കൊണ്ടുപോയ കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മൃതദേഹം ഇന്നലെയാണ് പുനലൂരിലെ ചാലിയക്കര ആറ്റില്‍നിന്ന് കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീനുവിന്റെ സഹോദരന്‍ ഷാനുവാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നീനുവിന്റെ അച്ഛനും അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെന്ന്

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST

കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം.  ചിക്കന്‍ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവ്‌  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഇത്തരത്തിലുള്ള നിരവധി വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.  

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST

കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍ സെക്രട്ടറി എംപി രമേശാണ് ഇക്കാര്യം അറിയിച്ചത്.  പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവിധ ദലിത് സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി: ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ട് നീ​നു​വി​ന്‍റെ വി​ലാ​പം

Posted by - May 29, 2018, 08:29 am IST

ഗാ​​ന്ധി​​ന​​ഗ​​ർ: എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി… കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ മൂ​​ന്നാം വാ​​ർ​​ഡി​​ൽ​നി​​ന്ന് ഉ​യ​ർ​ന്ന മ​ന​സു​ല​യ്ക്കു​ന്ന നി​ല​വി​ളി പ​ല​രു​ടെ​യും ക​ണ്ണു​ന​ന​ച്ചു. ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ടാ​യി​രു​ന്നു നീ​നു​വി​ന്‍റെ വി​ലാ​പം. ​ഇ​​ന്ന​​ലെ രാ​​വി​​ലെ കെ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് കെ​വി​ന് എ​ന്തോ അ​പ​ക​ടം സം​ഭ​വി​ച്ച​താ​യി നീ​നു മ​ന​സി​ലാ​ക്കി​യ​ത്.  കെ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞു കു​ഴ​ഞ്ഞു​വീ​ണ നീ​നു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു സ​ത്യം മ​ന​സി​ലാ​ക്കി​യ​തോ​ടെ നി​ല​വി​ളി​യോ​ടെ മോ​​ഹാ​​ല​​സ്യ​​പ്പെ​​ട്ടു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു​. രാ​​ത്രി​​യോ​​ടെ ആ​​ശു​​പ​​ത്രി​യി​ൽ​നി​ന്നു

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 29, 2018, 08:12 am IST

ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്കാണ് പ്രഖ്യാപനം. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സിബിഎസ്‌ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദം ശക്തമായി

Posted by - May 28, 2018, 11:33 am IST

കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്പ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദീപ്പ് തീരത്തും ശക്തമായ കാറ്റ് വീശും.

കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

Posted by - May 28, 2018, 11:28 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ് വരുന്ന മണിക്കൂറുകളിലും തുടരുമോ എന്നത് സംശയകരമാണ്. കാരണം കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ടോടെ മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്.  സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുളക്കുഴിയിലെ എസ്‌എന്‍ഡിപി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പുലിയൂര്‍

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

Posted by - May 28, 2018, 11:14 am IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്.  ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. പുല്‍വാമയിലെ കാകപോറയിലുള്ള രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട പ്രദേശവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവര്‍ണറായ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.  കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസം മുമ്പാണ് ഉത്തരവിറക്കിയത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം