കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത് വെച്ചാണ് അപകടം. കാര്‍ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എതിരേ വന്ന വാഹനം എം എല്‍ എ കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നെഞ്ചില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കുള്ള യാത്രയിലായിരുന്നു എം എല്‍ എ. ഗുരുതരമായി പരിക്കേറ്റ എം എല്‍ എയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

Posted by - May 28, 2018, 10:11 am IST

പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ മൃതദേഹമാണ്​ കണ്ടെത്തിയത്​. പ്രണയ വിവാഹത്തിന്റെ  പേരിലാണ്​ കെവിനെയും സുഹൃത്ത്​ അനീഷ്​ സെബാസ്​റ്റ്യനെയും ക്വ​ട്ടേഷന്‍ സംഘം തട്ടിക്കൊണ്ട്​ പോയത്​. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും (24) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്.  ശനിയാഴ്​ച പുലര്‍ച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്​റ്റ്യ​​​​​​​ന്റെ

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി കേസെടുത്തത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.  ബാബുവിന്റെ ഭാര്യ ഗീതയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭര്‍ത്താവിന്റെ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

Posted by - May 27, 2018, 12:27 pm IST

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ആന്ധ്രാപ്രദേശിന്റെ ചുമതലയും ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. . ഇതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വലിയ അഴിച്ചുപണി നടന്നേക്കാം.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉമ്മന്‍ചാണ്ടിയെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഗൗരവ് ഗൊഗോയി പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കും.

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ ചെലവിലാണ്​ എക്​സ്​പ്രസ്​ ഹൈവേയുടെ നിര്‍മാണം നടത്തുന്നത്​. ഇതി​ന്റെ ആദ്യഘട്ടത്തി​​​ന്റെ നിര്‍മാണമാണ്​ ഇപ്പോള്‍ പൂര്‍ത്തിയായത്​. പൂര്‍ണമായ രീതിയില്‍ നിര്‍മാണം 2019 മാര്‍ച്ചിലെ പൂര്‍ത്തിയാവു. ഉദ്​ഘാടനത്തിന്​ ശേഷം തുറന്ന എസ്​.യു.വിയില്‍ മോദി എക്​സ്​പ്രസ്​ ഹൈവേയിലുടെ സഞ്ചരിച്ചു. പുതിയ എക്​സ്​പ്രസ്​ ഹൈവേ പൂര്‍ത്തിയാകുന്നതോടെ രണ്ട്​ നഗരങ്ങളും തമ്മിലുള്ള യാത്രസമയം 40 മിനിട്ട്​ വരെ

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST

പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി. നോട്ട് നിരോധനത്തിന്‍റെ ഗുണം സാധാരണക്കാരില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു.  ബാങ്കിങ് സംവിധാനം പരിഷ്കരിക്കേണ്ടതുണ്ട്. താന്‍ വിമര്‍ശിക്കുകയല്ലെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഉത്‌കണ്‌ഠയുണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. സാധാരണക്കാരില്‍ നിന്ന് വായ്പ

വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു

Posted by - May 27, 2018, 10:01 am IST

കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.   കംപാലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി കിയാന്‍ഡോഗോയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ലൈറ്റില്ലാതെ വന്ന ട്രാക്ടറാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST

ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്.  തീപിടിച്ച വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അഗ്നിശമനസേനയും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തെ കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

Posted by - May 27, 2018, 09:33 am IST

വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് ഉടന്‍ താലുക്ക് ആശുപത്രിയിലെത്തിച്ചു.  പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വൈക്കം സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ്

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

Posted by - May 27, 2018, 09:15 am IST

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി.  സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടുമെന്ന്‍ ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.  

പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ പിടിയില്‍ 

Posted by - May 27, 2018, 08:45 am IST

മംഗളൂരു: വേറൊരാളുടെ പാസ്‌പോര്‍ട്ടില്‍ തന്റെ ഫോട്ടോ ഒട്ടിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായിലേക്കു പോകാനായി വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സന്തോഷ് വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനയില്‍ തമ്പാന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് സന്തോഷ് യാത്രചെയ്യാന്‍ ശ്രമിച്ചതെന്നു കണ്ടെത്തി.  തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ബജ്‌പെ പോലീസിനു കൈമാറുകയായിരുന്നു.  കാസര്‍കോട് പെരുമ്പള ബൈലങ്ങാടിയിലെ സന്തോഷാ(30)ണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഏജന്റുമാരായ അബ്ദുള്ളയും ഹനീഫുമാണ് തനിക്ക് വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തിത്തന്നതെന്ന്

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ രക്ഷകന്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് 4 ഗോളുകള്‍ പിറന്നത്. ഗാരത് ബെയില്‍ അറുപത്തിനാലാം മിനുട്ടിലും എണ്‍പത്തിമൂന്നാം മിനുട്ടിലും ഗോള്‍ നേടി. അമ്പത്തിഒന്നാം മിനിട്ടില്‍ കരിം ബെന്‍സീമയിലൂടെയായിരുന്നു ലിവര്‍പൂളിന്‍റെ ആദ്യ ഗോള്‍. സുപ്പര്‍ താരം സല പരുക്കേറ്റ് പിന്മാറിയത് ലിവര്‍പൂളിന് തിരിച്ചടിയായി. ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയൂസിന്‍റെ

മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

Posted by - May 26, 2018, 10:05 pm IST

കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കാനും തീരുമാനമായി.  അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിപ്പ രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം.  അതേസമയം, നിപ്പ ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങല്‍ കല്യാണി

വകുപ്പു വിഭജനം : അഭിമാനം പണയംവെച്ച്  മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് കുമാരസ്വാമി

Posted by - May 26, 2018, 09:55 pm IST

ബംഗളൂരു : വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരില്‍ ചെറിയ തര്‍ക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി അറിയിച്ചു. ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലന്നും

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 മരണം

Posted by - May 26, 2018, 09:48 pm IST

ഹൈദരാബാദ്: തെലങ്കാനയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് പേരുടെ നില അതീവ ഗുരുതരമാണ്.  ഹൈദരാബാദില്‍ നിന്നും കരിനഗറിലേക്ക് വരികയായിരുന്ന തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ട്രക്കിലിടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിലും കണ്ടെയ്‌നറിലും ഇടിക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് ജില്ലയിലാണ് സംഭവം.