വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

Posted by - May 26, 2018, 09:45 pm IST

കൊച്ചി: നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് സമാനമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. മരണവാര്‍‌ത്ത ഫേസ്ബുക്കില്‍ ആരോ പങ്കു വച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്. അടുത്തിടെ നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.  സനുഷയെ കൂടാതെ ജഗതി, മാമുക്കോയ, വിജയരാഘവന്‍, കനക തുടങ്ങിയ നിരവധി

 മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

Posted by - May 26, 2018, 09:38 pm IST

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ പൊലീസിനും ഒഴിഞ്ഞു മാറാനാവില്ല.  ഇതൊന്നും പ്രശ്‌നമല്ലെന്ന വാശിയിലും പിണറായി പൊലീസ് ആണെന്ന ധൈര്യത്തിലും ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷവും കേരളത്തില്‍ നിന്നും പരിഹാസം തുടരുകയാണെങ്കില്‍ മിസോറാം പൊലീസ് ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍

മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും

Posted by - May 26, 2018, 01:35 pm IST

മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന്​ അന്താരാഷ്​ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.​ഐ റിപ്പോര്‍ട്ട്​ ചെയ്​തു. ഉച്ചക്ക്​ രണ്ട്​ മുതല്‍ വൈകീട്ട്​ അഞ്ച്​ വരെ പ്രധാന റണ്‍വെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല​.  ഇന്‍സ്​ട്രുമെന്‍റ്​ ലാന്‍റിങ്​ സിസ്​റ്റത്തി​ന്‍റെ (​ഐ.എല്‍.എസ്​) വിപുലീകരണ പ്രവര്‍ത്തിയു​ടെ ഭാഗമായാണിത്.​ മെയ്​ 17ന്​ തുടങ്ങിയ ​ഐ.എല്‍.എസ്​ വിപുലീകരണ പ്രവര്‍ത്തി ജൂണ്‍ അഞ്ച്​ വരെ

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 26, 2018, 12:46 pm IST

ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in. ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.  ∙ ഡിജിറ്റൽ മാർക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാക്കും.   ∙ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം വഴി ഫലത്തിനു ഫോൺ: 011 24300699 (ഡൽഹിയിൽ), 011 24300699 (ഡൽഹി ഒഴികെ എല്ലായിടത്തും).   ∙

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

Posted by - May 26, 2018, 11:45 am IST

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നുഴഞ്ഞകയറ്റ ശ്രമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ജമ്മുകാശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. റംസാനോട് അനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റമാണിത്.

ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു

Posted by - May 26, 2018, 11:32 am IST

റിയോ ഡി ജനീറോ: ബ്രസീലില്‍ കുട്ടികളുടെ ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ കൂടുതലും 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ജയിലിലെ സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അന്തേവാസികളുടെ കിടക്കകള്‍ക്ക് തീയിട്ടതോടെയാണ് പ്രശ്‌നം വലിയ ദുരന്തത്തിലേക്ക് മാറിയത്.  ഗോയാനിയ നഗരത്തിലെ ജുവനൈല്‍ ജയിലിലാണ് കലാപമുണ്ടായത്. 50 പേര്‍ കഴിയേണ്ട സെല്ലുകളില്‍ കഴിഞ്ഞിരുന്നത് 80 മുതല്‍ 90 വരെയാളുകളാണെന്ന് പ്രദേശത്തെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആരോപിച്ചു. അന്തേവാസികളുടെ എണ്ണത്തിലെ വര്‍ദ്ധനവും സെല്ലുകളുടെ വലിപ്പക്കുറവും കാരണം

നിപ ബ്രോയിലര്‍ ചിക്കന്‍ വഴി? സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ് 

Posted by - May 26, 2018, 10:54 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ വൈറസ് വവ്വാലില്‍ നിന്നല്ല പടര്‍ന്നതെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ബ്രോയിലര്‍ ചിക്കന്‍ ആണ് കാരണമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം പരന്നത്. എന്നാല്‍ വ്യാജ പ്രചരണത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  നിപ വൈറസിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയ ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍, ജേക്കബ്ബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ തൃത്താല പോലീസ് നേരത്തെ കേസെടുത്തിരുന്നു. സൈബര്‍ ഡോം വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കും. അതുകൊണ്ടുതന്നെ കുമ്മനത്തിന് ഉടന്‍ തന്നെ കേരളം വിടേണ്ടവരും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ സംഘടനാതലത്തില്‍ കേന്ദ്രനേതൃത്വം അടിമുടി മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായാണ് കുമ്മനത്തെ മിസ്സോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.  സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. വികസനമായിരുന്നു മണ്ഡലത്തില്‍ ആദ്യം ഉയര്‍ന്നു കേട്ട മുഖ്യവിഷയം. അന്തരിച്ച മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കി.  ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ചുവടുപിടിച്ചാവും ഇനിയേറെക്കാലം സംസ്ഥാന രാഷ്ട്രീയം മുന്നോട്ടു പോവുക. കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന ജനങ്ങളുടെ

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും

Posted by - May 26, 2018, 08:40 am IST

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തി. ഗൂഗിളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ "സിബിഎസ്‌ഇ റിസള്‍ട്ട്സ്', "സിബിഎസ്‌ഇ ക്ലാസ് 10 റിസള്‍ട്ട്സ്', "സിബിഎസ്‌ഇ ക്ലാസ് 12 റിസള്‍ട്ട്സ്' എന്നീ ഷോര്‍ട്ട് കീകളിലൂടെയും ഫലം വേഗമറിയാന്‍ സാധിക്കും.   

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി. മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായത്. മിസോറാമിന്റെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിച്ചു. 

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ

Posted by - May 24, 2018, 11:12 am IST

മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത എന്നീ മേഖലകളില്‍ ഇടിമിന്നലോടു കൂടി മഴ പെയ്തു തുടങ്ങും. മേകുനു കൊടുങ്കാറ്റ് സലാലായ്ക്കും ഹൈമയ്ക്കും അടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്.  ദോഫാര്‍ മേഖലയില്‍ നിലവില്‍ 80,000ത്തോളം ഇന്ത്യക്കാരാണു സ്ഥിരതാമസക്കാരായിട്ടുള്ളത്. മണിക്കൂറില്‍ 170 കി.മീ

പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്: ബിപ്ലവ് കുമാര്‍ ദേവ്

Posted by - May 24, 2018, 10:13 am IST

കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു.  ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും പോകുന്നത്. വരാപ്പുഴയില്‍ പൊലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട് പിണറായി സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ളവ് പ്രഖ്യാപിച്ചു. കേരളത്തില്‍

ബ്രസീലില്‍ ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

Posted by - May 24, 2018, 09:00 am IST

ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.  

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

Posted by - May 24, 2018, 07:00 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ക​ര്‍​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ര്‍​ധ​ന ഉണ്ടാകുന്നത്.  പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയുമായി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​യ​രു​ന്ന​താ​ണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കന്പനികള്‍ നല്‍കുന്ന വിശദീകരണം.