ആശുപത്രിയില്‍ തീപിടിത്തം

Posted by - May 24, 2018, 06:52 am IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.  20ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ പ്രധാന ബ്ലോക്കും രോഗികളും നഴ്സുമാരുമെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.  

ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ അറസ്റ്റില്‍ 

Posted by - May 24, 2018, 06:41 am IST

വാ​രാ​ണ​സി: ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ ക​ന​യ്യ ലാ​ല്‍ മി​ശ്ര അ​റ​സ്​​റ്റി​ല്‍. ജോ​ലി ന​ല്‍​കാ​മെ​ന്ന വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​ക്കെ​ന്ന മ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ​ലോഡ്​​ജി​ല്‍ വെ​ച്ച്‌​ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി മി​ശ്ര​യു​മാ​യി ഫോ​ണി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പാ​ര്‍​ട്ടി​യു​ടെ ഭ​ദോ​ഹി ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ആ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ സി​ഗ്ര പൊ​ലീ​സ്​ സ്​​ഥ​ല​​ത്തെ​ത്തു​ക​യും മി​ശ്ര​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.  ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ബി.​ജെ.​പി​യു​ടെ യു.​പി​യി​ലെ ത​ന്നെ മ​റ്റൊ​രു നേ​താ​വാ​യ

കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്​തരല്ലെന്ന് ഡി.കെ.ശിവകുമാര്‍  

Posted by - May 23, 2018, 04:08 pm IST

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്​തരല്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ് ഡി.കെ.ശിവകുമാര്‍. തനിക്ക്​ കര്‍ണാടക മുഖ്യമന്ത്രി സ്​ഥാനത്തിന്​ ആഗ്രഹമുണ്ടെന്ന്​ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ഒന്നാണ്​. സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുന്ന ആഘോക്ഷത്തിലാണ് പ്രവര്‍ത്തകര്‍. 

നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം

Posted by - May 23, 2018, 04:07 pm IST

കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.  കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും യാത്ര ചെയ്യുമ്പോള്‍ ജാഗ്രതാ പാലിക്കണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. കുടക്, മംഗളൂരു, ചാമരാജ്‌നഗര്‍, മൈസൂരു എന്നീ ജില്ലകളിലാണ്

എംഎല്‍എ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു

Posted by - May 23, 2018, 02:46 pm IST

ച​വ​റ: വൈ​ക്കം എം​എ​ല്‍​എ സി.കെ. ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു. ഇ​ന്ന് രാ​വി​ലെ 8.20ന് ​ദേ​ശീ​യപാ​ത​യി​ല്‍ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​രാ​യ തി​രു​വ​ന​ന്ത​പു​രം പൂ​ന്ത​റ സ്വ​ദേ​ശി യാ​സി​ന്‍ (19), വ​ള്ളക്ക​ട​വ് സ്വ​ദേ​ശി റാ​ഷി​ദ് (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേറ്റത്.  പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ ച​വ​റ പോ​ലീ​സി​സ് ആം​ബു​ല​ന്‍​സി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അപകടത്തില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടില്ല. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്‌​ക്ക് പോ​വു​ക​യാ​യി​രുന്ന കാ​റും എ​തി​രെ വ​ന്ന ബൈ​ക്കും കൂട്ടിയിടിക്കുകയായിരുന്നു. 

നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു

Posted by - May 23, 2018, 01:27 pm IST

കോഴിക്കോട്‌: നിപ വൈറസ്‌ രോഗപ്രതിരോധത്തിനുള്ള മരുന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചു. പ്രതിപ്രവര്‍ത്തനത്തിന്‌ സാധ്യതയുള്ള മരുന്നാണിത്‌.   'റിബ വൈറിന്‍' എന്ന മരുന്നാണ്‌ എത്തിച്ചിട്ടുള്ളത്‌. 8000 ഗുളികകളാണ്‌ എത്തിച്ചത്‌. പരിശോധനക്ക്‌ ശേഷമേ മരുന്ന്‌ നല്‍കുവെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. 

പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന് പി.ചിദംബരം

Posted by - May 23, 2018, 12:54 pm IST

ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച്‌ അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്" ചിദംബരം ട്വിറ്ററില്‍ കുറിച്ചു.  ക്രൂഡ് ഓയിലിന്‍റെ വില ഇടിയുമ്പോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട് കൂറ് പുലർത്തുന്നവരെ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted by - May 23, 2018, 10:04 am IST

പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍ എത്തിയ വിജയന്‍ പെരിങ്ങോട് സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ഒട്ടേറെ മലയാള സിനിമയില്‍ ചെറുതും ശ്രദ്ധേയമായതുമായി അനേകം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.  മലയാളത്തില്‍ വന്‍ ഹിറ്റായ ദേവാസുരം, മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Posted by - May 23, 2018, 10:03 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരങ്ങളില്‍ ശക്തമായ തിരമാലയുണ്ടാകുമെന്നും അതിനാല്‍ തീരദേശ നിവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ശകത്മായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

Posted by - May 23, 2018, 08:09 am IST

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  നാ​സ​യു​ടെ​യും ടെ​ലി​കോം ക​മ്പ​നി ഇ​റി​ഡി​യം ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. വി​ശ്വ​സ്ത റോ​ക്ക​റ്റാ​യ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍​പ​താ​ണു പു​തി​യ വി​ക്ഷേ​പ​ണ​വും ന​ട​ത്തി​യ​ത്.  നാ​സ​യു​ടെ ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യ ഗ്രാ​വി​റ്റി റി​ക്ക​വ​റി ആ​ന്‍​ഡ് ക്ലൈ​മ​റ്റ് എ​ക്‌​സ്‌​പെ​രി​മെ​ന്‍റും(​ഗ്രേ​യ്സ് ഫോ) ​ഇ​റി​ഡി​യ​ത്തി​ന്‍റെ അ​ഞ്ച് നെ​സ്റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ച​ത്.

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST

തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.31രൂപയും ഡീസലിന് 74.16 രൂപയുമാണ് ഇന്നത്തെ വില. ചര്‍ച്ചയ്ക്കുശേഷം വിലകുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

 രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 23, 2018, 07:11 am IST

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. വലിയക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് 22 പേര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാകും ജനതാ ദളില്‍ നിന്നുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായെങ്കിലും മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.  കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ്കുമാറാണ് നിയമസഭാ സ്പീക്കറാകുന്നത്. 2015 മുതല്‍ 17 വരെ സിദ്ധരാമയ്യ

ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

Posted by - May 22, 2018, 12:30 pm IST

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പിനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്.  അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കാന്‍ കാരണമായെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.  കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുമെന്നും

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.