ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം

Posted by - May 22, 2018, 12:24 pm IST

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലേയ്ക്ക് മടങ്ങിപോകാനും മുന്നണിയുടെ ഭാഗമാകാനും നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി. കേരള കോണ്‍ഗ്രസ്സ് ഉപസമിതി യോഗം ആരംഭിച്ചു.  കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി , ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് , സിഎഫ്

വിമാനം വന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടത് തലനാഴിരയ്ക്ക് 

Posted by - May 22, 2018, 12:15 pm IST

മദീന: മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്നും ഒഴിവായി. പത്ത് ജോലിക്കാരടക്കം 151 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മുന്‍വശത്തെ ചക്രത്തിന്റെ തകരാറു കാരണം ജിദ്ദയിലേക്ക് തിരിച്ചുവിട്ട വിമാനം അതിസാഹസികമായി ലാന്റ് ചെയ്യുകയുമായിരുന്നു. ലാന്റിംഗിനിടെ തീപിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല.  ഇന്നലെ രാത്രി സൗദി സമയം എട്ട് മണിക്ക് അതായത് ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് സംഭവമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കമ്പനി വക്താവ് എഞ്ചിനീയര്‍

ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്

Posted by - May 22, 2018, 08:28 am IST

ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.  പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.  ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കും വരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ ചര്‍ച്ച പുരോഗമിക്കുകയാണ്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം

Posted by - May 22, 2018, 08:12 am IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം.  ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.   ആണവോര്‍ജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള മോദിയുടെ

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ വില്ലിംഗ്ടണ്ണിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം തുടര്‍ ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള വാര്‍ത്ത പുറത്തെത്തുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

Posted by - May 22, 2018, 08:02 am IST

ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരാമവധി ഒഴിവാക്കണം. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലും. അതീവജാഗ്രത പാലിക്കണമെന്നും തമിഴ്നാട് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കി. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം 

Posted by - May 22, 2018, 07:58 am IST

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു ചേരാനുള്ള താത്പര്യം പാര്‍ട്ടി പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം.  വിവിധ വേദികളില്‍ സി.പി.ഐ.നേതാക്കള്‍ ഈ എതിര്‍പ്പ് തുറന്നുപറയുകയുംചെയ്തു. ഇക്കാര്യത്തില്‍, സി.പി.എം. തീരുമാനമെടുക്കാന്‍ വൈകിയതും കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള പാര്‍ട്ടി ഉപസമിതിയോഗം ഇന്ന് പത്തിന് പാലായില്‍ കെ.എം.മാണിയുടെ വസതിയില്‍

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ ആയി. കോഴിക്കോട്ടും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി.  പെട്രോളിന് ഇവിടെ 79.70 രൂപയും ഡീസലിന് 72.70 രൂപയുമാണ് കോഴിക്കോട്ടെ വില. കൊച്ചിയില്‍ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഇവിടെ പെട്രോള്‍ ലിറ്ററിന് 79.59 രൂപയും ഡീസലിന് 72.48 രൂപയുമാണ് വില.

കോടതി നിര്‍ദേശം അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും പിഴ

Posted by - May 22, 2018, 07:52 am IST

ന്യൂഡല്‍ഹി:  അശ്ലീല വീഡിയോകളുടെ പ്രചരണം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും പിഴ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്.   ഒരു ലക്ഷം രൂപ വീതമാണ് പിഴിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ്, യാഹൂ എന്നീ കമ്ബനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങളെ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജൂലായ് 15ഓടെ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ്

താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍

Posted by - May 21, 2018, 08:39 am IST

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല.  പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.  കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കൈനിറയെ സിനിമകളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. പോയവര്‍ഷത്തില്‍ കേവലം

 ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ കല്ലേറ് 

Posted by - May 21, 2018, 08:29 am IST

ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട് റയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ കോട്ടയം ആര്‍പിഎഫ് കേസെടുത്തു. കാസര്‍ഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്‌സി(59)ക്കാണ് പരിക്കേറ്റത്. കൊല്ലത്തും സ്ഥിരമായി കല്ലെറിയുന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. യാത്രക്കാരി കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സ തേടി. ട്രെയിന് നേരെ കല്ലെറിയുന്ന ചില സാമൂഹ്യവിരുദ്ധരെ മുന്‍പേ പിടികൂടിയിട്ടുണ്ട്. 

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില.  കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.

മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്

Posted by - May 21, 2018, 08:22 am IST

വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്.  വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെ ആണ് മുന്‍ കാമുകി ബ്രൂക്ക് ഫിസ്‌കെയ്ക്ക് പില്‍സ് കലര്‍ത്തി നല്‍കി അബോര്‍ഷന്‍ നടത്തിയത്.ഇമ്രാനും ഫിസ്‌കെയും ഒരുമ്മിച്ച്‌ ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷം താമസിച്ചിരുന്നു.  തുടര്‍ന്ന് ഇമ്രാന്‍ ന്യൂയോര്‍ക്ക് വിട്ട് വാഷിംഗ്ടണിലേക്കു പുതിയ ജോലിക്കായി പോരുകയായിരുന്നു. ആ സമയത്താണ് ഫിസ്‌കെ താന്‍ ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍, എല്‍സിഡി ടിവി, ലാപ്‌ടോപ്പ്, രണ്ട് രജിസ്റ്റര്‍, സ്ലിപ് എന്നിവ പിടിച്ചെടുത്തു. ഗോകാല്‍പുരിയിലെ ചാന്ദ്ബാഗില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST

മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. വേനല്‍ മഴ പെയ്തതിന് ശേഷം മേലാറ്റൂര്‍, ചുങ്കത്തറ, തേഞ്ഞിപ്പലം ഭാഗങ്ങളില്‍ ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പനി സര്‍വേ തുടരുന്നതിനിടെയാണ് നാല് മരണങ്ങള്‍ സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംഒസക്കീനയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നത്. പനി