ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍

Posted by - May 20, 2018, 03:13 pm IST

തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. കേന്ദ്ര മന്ത്രി ദിനേശ് ശര്‍മയും സംസ്‌ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തില്‍ അഷ്ടപദി ആട്ടം ദൃശ്യാവിഷ്‌കാരം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 

സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു

Posted by - May 20, 2018, 03:05 pm IST

റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു. വാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ നക്സലുകള്‍ ഐ.ഇ.ഡി ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു.  യാത്രയ്ക്കിടെ ജവാന്മാര്‍ സഞ്ചരിച്ച വാഹനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.  ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ അംഗങ്ങളാണ് മരിച്ച ജവാന്മാര്‍. ദന്തേവാഡയിലെ കോള്‍നര്‍ ഗ്രാമത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. കുഴിച്ചിട്ടിരുന്ന ഐ.ഇ.ഡിയില്‍ തട്ടുകയായിരുന്നു. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ല: നടന്‍ മധു

Posted by - May 20, 2018, 02:58 pm IST

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. സംഭവത്തെക്കുറിച്ച്‌ എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍ ഒരു വിഢ്ഢിത്തം അദ്ദേഹം കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.  പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. മലയാള സിനിമാ താരസംഘടനയായ അമ്മയുടെ അധ്യക്ഷനായി ഇന്നസെന്‌റിന് പകരം മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും മികച്ച സംഘാടകനായ ഇന്നസെന്‌റ് തന്നെ പ്രസിഡന്‌റായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും

ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

Posted by - May 20, 2018, 01:09 pm IST

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍. മി​ഡി​ല്‍​സ്​​​ബ​റോ​യി​ലെ വീ​ട്ടി​ല്‍ കഴിഞ്ഞ ബുധനാഴ്​ചയാണ്​ ജസീക്കയെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്​സിറ്റിയില്‍ പഠിക്കുമ്പോഴാണ് മിതേഷിനെ ​ ജെസീക്ക പരിചയപ്പെടുന്നത്​. ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ്​ ​മി​ഡി​ല്‍​സ്​​​ബ​റോ​യി​​ല്‍​ ഫാര്‍മസി തുടങ്ങിയത്​.  എല്ലായ്​പ്പോഴും വളരെ സന്തുഷ്​ടരായി കാണപ്പെടാറുള്ള ഇരുവരും ഫാര്‍മസി തുടങ്ങിയതുമുതല്‍ ആ പ്രദേശത്തുകാരുടെ ഇഷ്​ടം പിടിച്ചുപറ്റിയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഭാര്യയെ ഒരുപാട്​ സ്​നേഹിക്കുന്നയാളായിരുന്നു

സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

Posted by - May 20, 2018, 11:34 am IST

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൈാക്കെയാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല.  ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്‌ആപ്പ്, യാഹൂ, തുടങ്ങിയ

വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും

Posted by - May 20, 2018, 11:00 am IST

ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും. അടുത്ത മാസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിയറ്റ്നാം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര നയതന്ത്ര പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് നാവികാഭ്യാസത്തിന്റെ ലക്ഷ്യം.  ജൂണില്‍ നിര്‍മലയുടെ സന്ദര്‍ശനത്തിന് പിന്നാലെ വിയറ്റ്നാം പീപ്പിള്‍സ് ആര്‍മിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഇന്ത്യയിലെത്തുന്നുണ്ട്. വിയറ്റ്നാം സര്‍ക്കാരിലെ പ്രമുഖരും നാവികാഭ്യാസത്തിന് സാക്ഷ്യം വഹിക്കാനെത്തും. ഇന്ത്യയുടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് സഹ്യാദ്രി,​ ഐ.എന്‍.എസ് കമോര്‍ത്ത,​

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

Posted by - May 20, 2018, 09:42 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എസ്.എന്‍.ഡി.പി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനാകും എസ്.എന്‍.ഡി.പി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക. ഇടതു പക്ഷത്തെ അനുകൂലിച്ച്‌ വെള്ളാപ്പള്ളിയും, ബി.ജെ.പിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും ആശയക്കുഴപ്പത്തിലാണ്.   

ക‍ര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം: കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 20, 2018, 09:29 am IST

ബംഗളുരു: ക‍ര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌.ഡി.കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും. തിങ്കളാഴ്‍ച രാജിവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ തീയതി മാറ്റാന്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീയതി മാറ്റിയത്. 

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും ഡീസലിന് 1.83 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ വില വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പെട്രോളിന് 33 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.   

 പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 

Posted by - May 20, 2018, 09:08 am IST

ഡിണ്ടിഗല്‍: തമിഴ്​നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്​, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ്​ മരിച്ചത്​. 

താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്

Posted by - May 19, 2018, 03:09 pm IST

അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. സര്‍ഗാര്‍ സരോവര്‍ പുനര്‍വാസ്‌വദ് (എസ്.എസ്.പി.എ) എഞ്ചിനിയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. നിരന്തരമായി അവധിയായതിനാലാണ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.  2010 മാര്‍ച്ചിലാണ് ഞാന്‍ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയത്. എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ട്'. ലോക മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതിനായി താന്‍ വ്രതത്തിലാണ്. അത് ഓഫീസിലിരുന്നു

ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted by - May 19, 2018, 02:37 pm IST

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​ എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്​നങ്ങള്‍ക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ്​ നല്ലതെന്ന അഭിപ്രായമാണ്​ കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന്​ അറിയുന്നു.  വിശ്വാസ വോട്ട്​ നേടുന്നതിനായി എട്ട്​ എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക്​ കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച്‌​ പരാജയപ്പെട്ടതോടെയാണ്​​ രാജിയിലേക്ക്​ നിങ്ങുന്നതെന്നാണ്​ സൂചന. അതിനിടെ, ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച്‌ ആഡംബര ഹോട്ടലില്‍

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടചങ്കന്റെ താക്കീത്

Posted by - May 19, 2018, 01:22 pm IST

കോഴിക്കോട്: സംസ്ഥാനത്തെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടചങ്കന്റെ താക്കീത്. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയറായ 'സുവേഗ'യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.  ഉദ്യോഗസ്ഥര്‍ക്ക് മാന്യമായ ശമ്പളമാണ് സര്‍ക്കാര്‍ നല്‍കുന്നത്, സ്വയം അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട് വേണം ജീവിക്കുവാന്‍, അഴിമതി നടത്തരുതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്, കുറച്ച്‌ കാലമായി ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിറുത്തി പകരമായി കൈക്കൂലി വാങ്ങാന്‍ വക്താക്കളെ ഏല്‍പ്പിക്കുകയാണ്, ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു

Posted by - May 19, 2018, 12:46 pm IST

ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു. രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ സത്യപ്രതിഞ്ജയ്ക്ക് എത്തിയില്ല. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് സഭയില്‍ എത്താഞ്ഞത്.  ഇതില്‍ ആനന്ദ് സിങ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. എന്നാല്‍ ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഡിഎസും വ്യക്തമാക്കി.

ബി.എസ്​ യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന്​ ബി.ജെ.പി നേതാവ്‌ 

Posted by - May 19, 2018, 12:41 pm IST

ബംഗുളൂരു: ബി.എസ്​ യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന്​ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്​.  4.30 വരെ കാത്തിരിക്കൂ, ഞങ്ങള്‍ വിജയിക്കുമെന്നും യെദിയൂരപ്പ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായി ഭരിക്കുമെന്നുമായിരുന്നു അദ്ദേഹത്തി​​ന്റെ പ്രതികരണം. സുപ്രീം കോടതിയു​ടെ നിര്‍ദേശപ്രകാരം നടക്കുന്ന വിശ്വാസ വോ​ട്ടെടുപ്പ്​ ഇന്ന്​ നാല്​ മണിക്ക്​ വിധാന്‍ സൗദയില്‍ നടക്കും.c