പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

Posted by - Jun 30, 2018, 09:12 pm IST

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുവാന്‍ പരാജയപ്പെട്ടതായി ആരോപിച്ച്‌ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ് എ ടി എഫി(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.ടി.എഫ്. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ് എ ടി എഫ്. ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST

കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്.  എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. മുപ്പത്തിയഞ്ചോളം

ഇത്തരം ഭക്ഷണങ്ങൾ രണ്ടാമത് ചൂടാക്കല്ലെ: നിങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം 

Posted by - Jun 30, 2018, 08:38 pm IST

ഒരിയ്ക്കലും രണ്ടാമത് ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.  1.മുട്ട മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരിക്കുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 2.ചിക്കനും ബീഫും പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ,

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST

ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ, ക്രിക്കറ്റ് ബാറ്റ്,ചൂണ്ട്,ഡ്രില്ലിങ്ങ് ഉപകരണങ്ങള്‍,സൂപ്പ് ,കെമിക്കല്‍സ്, റെന്റ്ബാഗ്‌സ്, ലൈറ്റര്‍, ബീച്ച് ബോള്‍,സൂചികള്‍ എന്നിവ യാത്രയില്‍ നിരോധിച്ച വസ്തുക്കളാണ്. മീന്‍പിടുത്ത വല, വ്യാജനോട്ടുകള്‍,വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, ആയുധങ്ങള്‍, പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍,ചെടികള്‍ എന്നിവയും നിരോധിച്ചവയാണ്. ഇത്തിഹാദ് ,എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന്

കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി 

Posted by - Jun 30, 2018, 04:03 pm IST

ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ സഹോദരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മമത. അന്വേഷണവുമായി പോലീസും എത്തിയതോടെ അമ്മ കാരണം കുടുംബം അപമാനിതരായെന്ന ചിന്തയായിരുന്നു മകന്. ഇതോടെ അങ്കിളിന്റെ വീട്ടിലായിരുന്ന അമ്മയെ നിര്‍ബന്ധപൂര്‍വ്വം മകന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ടെറസില്‍ നിന്ന് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി

സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍

Posted by - Jun 30, 2018, 03:26 pm IST

സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. 18 മുതല്‍ 36വരെയുള്ള പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗന്ധം നന്നായി തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന്

പതിനേ‍ഴുകാരനെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കി യുവതിയും മകളും 

Posted by - Jun 30, 2018, 03:10 pm IST

ഷിംല: പതിനേ‍ഴുകാരനെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്. നേപ്പാള്‍ സ്വദേശികളായ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ആണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്. ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് ലൈംഗിക ചൂഷണം നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെയുള്ള ഐ.പി.സി 373 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് വധു: കാരണം കേട്ട് ഞെട്ടി ബന്ധുക്കള്‍

Posted by - Jun 30, 2018, 02:57 pm IST

ബിഹാര്‍: സ്ത്രീധന പ്രശ്നങ്ങളോ, വധു വരന്മാരുടെ പ്രണയബന്ധങ്ങളോ ഒക്കെ വിവാഹം നിര്‍ത്തിവയ്ക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിന് വ്യത്യസ്തമായൊരു കാരണമാണ് ഈ ബിഹാറി വധു പറഞ്ഞത്. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. വരന് ഇടിമിന്നലിനെ ഭയമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇടിമിന്നലടിച്ചു.  അതിന് ശേഷം വരന്റെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയെന്നാണ് വധു പറയുന്നത്. ഇതാദ്യമായല്ല രസകരമായ കാരണങ്ങള്‍ കൊണ്ട് വിവാഹങ്ങള്‍ മുടങ്ങുന്നത്. എന്നാല്‍ വധു വിവാഹത്തില്‍ നിന്ന്

യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു: ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്: വീഡിയോ കാണാം 

Posted by - Jun 30, 2018, 02:46 pm IST

യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്. ബസ് യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ പോര്‍ട്ടബിള്‍ ചാര്‍ജറുമായി കയറിയ യുവതിയുടെ ബാഗില്‍ നിന്നും പോര്‍ട്ടബിള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ഇത് യുവതി ഡ്രൈവറുടെ സീറ്റുനേരെ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ സീറ്റിനടുത്തുള്ളി അഗ്‌നിശമന സംവിധാനം ഓണ്‍ ചെയ്യുകയും തീകെടുത്തുകയുമായിരുന്നു. ചൈനയിലെ ലോങ്ഹായിലെ ഫുജിയാന്‍ പ്രൊവിന്‍ഷയിലായിരുന്നു സംഭവമുണ്ടായത്.

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം

അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

Posted by - Jun 30, 2018, 01:40 pm IST

കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന അവര്‍ പുതിയ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നത് നല്ല കാര്യം തന്നെയെന്നും ഗണേഷ് പറയുന്നു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം. ഒരു സ്വകാര്യ വാര്‍ത്താചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ഇടവേള

ലോ​ക്സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍ സോ​മ​നാ​ഥ് ചാ​റ്റ​ര്‍​ജി ആ​ശു​പ​ത്രി​യി​ല്‍

Posted by - Jun 28, 2018, 08:26 am IST

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍ സോ​മ​നാ​ഥ് ചാ​റ്റ​ര്‍​ജി ആ​ശു​പ​ത്രി​യി​ല്‍. നി​ല ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി

Posted by - Jun 28, 2018, 08:22 am IST

മുഗള്‍സരായ്: ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ജമ്മുവിലേക്ക് എണ്‍പത്തിമൂന്നാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി പോകുകയായിരുന്നു പ്രത്യേക സൈനിക ട്രെയിന്‍. ബര്‍ദാമന്‍, ധന്‍ബാദ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇവിടെ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം നടത്തിയ തലയെണ്ണലിലാണ് സൈനികരെ കാണാനില്ലെന്ന് വ്യക്തമായത്.  ഇവരുടെ കമാന്‍ഡര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഗള്‍സരായ് ഗവണ്മെന്റ് റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 83 ജവാന്മാരാണ് പ്രത്യേക ട്രെയിനില്‍

ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ തൊ‍ഴില്‍വകുപ്പ്

Posted by - Jun 28, 2018, 08:11 am IST

അശ്ലീല' വസ്ത്രമായ ജീന്‍സ് നിരോധിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍ വകുപ്പ്. ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍വകുപ്പ്. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇക്ക‍ഴിഞ്ഞ 21നാണ് തൊ‍ഴില്‍വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതറിയിച്ചു കൊണ്ട് തൊ‍ഴില്‍ വകുപ്പ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.  ചില ഓഫീസര്‍മാരും ജീവനക്കാരും ജോലിസ്ഥലത്ത് ജീന്‍സും ടീഷര്‍ട്ടും പൊലുള്ള അശ്ലീല വസ്ത്രങ്ങള്‍ ധരിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഓഫീസില്‍ മാന്യത സംരക്ഷിക്കാന്‍ സഭ്യമായ വസ്ത്രങ്ങളായ പാന്‍റ്സ്, ഷര്‍ട്ട് എന്നിവ

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

Posted by - Jun 28, 2018, 08:05 am IST

അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം ആദ്യമാണ് നടുക്കിയ സംഭവം നടന്നത്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെ കത്തി ഉപയോഗിച്ച്‌ വധിച്ചശേഷം പാര്‍ലറില്‍ ഉണ്ടായിരുന്ന നാലു സ്ത്രീകളെയും പ്രതി കൊലപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴാണ് കോടതിയുടെ പരിഗണനയില്‍ എത്തിയത്.  ഇന്തൊനീഷ്യന്‍ യുവാവുമായി യുവതി ലൈംഗിക ബന്ധത്തില്‍