ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

Posted by - Jun 5, 2018, 07:42 am IST

കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല് പേരോട് ഉടമ ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിരിയാണിക്ക് ഇത്രയും വില നല്‍കാനാവില്ലെന്ന് സംഘം വാശിപിടിച്ചതോടെ തര്‍ക്കമായി.  ഇതിനിടയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന മറ്റ് ചിലരും ഉടമയ്‌ക്കെതിരെ തിരിഞ്ഞു. സംഘര്‍ഷം തുടരുന്നതിനിടെയാണ് സംഘത്തിലൊരാള്‍ ഉടമയെ വെടിവച്ച്‌ വീഴ്‌ത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന്

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

Posted by - Jun 5, 2018, 07:18 am IST

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് , ഷാനീസ് മാഹിന്‍ എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ പോലീസിന്‍റെ പിടിയിലായത് .  ഐജി പി.വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന സംഘത്തെ വയലിലാക്കിയത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ്.  തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ താമസിച്ച്‌ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച ഇവരെ ഷാഡോ പോലീസ് നീരീക്ഷിച്ച് വരികയായിരുന്നു. വിമാനത്താവളം വ‍ഴി കടത്താന്‍

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST

തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. 

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി 

Posted by - Jun 5, 2018, 06:03 am IST

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട്  ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന് പുറമെ ആലുവ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രനെയും പ്രതിയാക്കില്ലെന്നാണ് സൂചന. എന്നാല്‍, കേസില്‍ നിലവില്‍ പ്രതിയായവരില്‍ മാത്രം

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. യു.ഡി.എഫ് ജില്ലാ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലുക്കുകളിലെ പട്ടയ വിതരണ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

നവവരന്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted by - Jun 4, 2018, 08:21 pm IST

നവവരന്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍(26) ആണു മരിച്ചത്. ഞായറാഴ്ച ജുബൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അന്‍വര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അവസാനം നാട്ടില്‍ നിന്നു മടങ്ങും മുമ്പാണ് അന്‍വറിന്റ വിവാഹം കഴിഞ്ഞത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു.

രജനീകാന്ത് ചിത്രം കാല കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരണവുമായി പ്രകാശ് രാജ്

Posted by - Jun 4, 2018, 08:11 pm IST

ബംഗളൂരു: രജനീകാന്ത് ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ജലം പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രശ്‌നപരിഹാരം വൈകാരികമായല്ല കാണേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.  കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച്‌ രജനീകാന്തിന്റെ പരാമര്‍ശം വളരെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കാല നിരോധിക്കുന്നത് ശരിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ജലം പങ്കുവെക്കല്‍ വൈകാരികമായാല്‍ പ്രശ്‌നപരിഹാരം സാധ്യമാകില്ല.

ഭര്‍ത്താവ് പൂച്ചയെ തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു

Posted by - Jun 4, 2018, 07:49 pm IST

ഡാലസ്: വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പൂച്ചയെ ഭര്‍ത്താവ് തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റ് ഭര്‍ത്താവായ ഡെക്സ്റ്റര്‍ ഹാരിസണ്‍ (49)ആണ് മരിച്ചത്.  പൂച്ചയെ തല്ലിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ വെടിവച്ചതെന്ന് മേരി പൊലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് ജയിലിലടച്ചു. അതേസമയം, ഒരു ലക്ഷം ഡോളര്‍

 സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

Posted by - Jun 4, 2018, 06:55 pm IST

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​രു​ണ്‍(28) ആ​ണ് ഡ​ല്‍​ഹി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. സി​വി​ല്‍ സ​ര്‍​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. വ​രു​ണ്‍ ദീ​ര്‍​ഘ​കാ​ല​മാ​യി ഈ ​പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു.  ഇ​ത് മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വ​രു​ണ്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. പ​രീ​ക്ഷാ ഹാ​ളി​ല്‍ വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വ​രു​ണി​ന് ഡ​ല്‍​ഹി പ​ഹാ​ഡ്ഗ​ഞ്ചി​ലെ യു​പി​എ​സ് സി ​പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മ​ട​ങ്ങി​പ്പോ​യ വ​രു​ണ്‍ രാ​ജേ​ന്ദ്ര ന​ഗ​റി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​രു​ണി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും

Posted by - Jun 4, 2018, 06:17 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും. സംഭവത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. സംഭവത്തില്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോട്ട് സിഇഒയെ കസ്റ്റഡിയിലെടുത്തു. പതിമൂവായിരത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി ആറുകോടിയിലധികം രൂപ തട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തി.  ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിന്റെയും ഏഴുവയസ്സുകാരന്റെയും ഒട്ടേറെ സ്ത്രീകളുടെയും പേരില്‍ മദ്യം വാങ്ങിയതായാണ് തെളിഞ്ഞത്. അനുവദിക്കപ്പെട്ട അളവിലുമധികം പലരും വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ്

രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 4, 2018, 05:04 pm IST

ഡല്‍ഹി : രാജ്യത്ത് കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ്, വിദര്‍ഭ, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും ആസാം, മേഘാലയ, നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, തെലുങ്കാന, റായല്‍സീമ എന്നിവടങ്ങളിലും വകുപ്പ് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Posted by - Jun 4, 2018, 11:08 am IST

തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല. പ്രതികളായ ചാക്കോയും ഷാനു ചാക്കോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കൊലക്കേസില്‍ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ വേണ്ടിവന്നാല്‍ പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted by - Jun 4, 2018, 10:30 am IST

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  നാളുകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയായിരുന്നു സജി ചെറിയാന്റെ വിജയം. 20,956 വോട്ടിന്റ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്‌. ചോദ്യോത്തരവേളക്ക് ശേഷമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. 

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Posted by - Jun 4, 2018, 10:20 am IST

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റതോട്ടത്തില്‍ തങ്കമ്മയാണ് മരിച്ചത്. ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Posted by - Jun 4, 2018, 09:54 am IST

തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.