മലയാളികളെ വിട്ടുമാറാതെ ഭാഗ്യദേവത: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി

Posted by - Jun 3, 2018, 11:44 pm IST

ദുബായ്: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. ഇത്തവണ 10 മില്യണ്‍ ദിര്‍ഹത്തിന്റെ (18,22,25,000 രൂപ) ലോട്ടറിയാണ് മലയാളിയായ ഡിക്‌സണ്‍ കാട്ടിച്ചിറ എബ്രഹാമിന് അടിച്ചത്. നൈജീരിയയില്‍ താമസിക്കുന്ന ഡിക്‌സണെ അബൂദാബി ബിഗ് ടിക്കറ്റിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇദ്ദേഹത്തെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യക്കാര്‍ കൂടി സമ്മാനാര്‍ഹരായി. മൂന്ന് പാകിസ്ഥാനികള്‍ക്കും സമ്മാനം ലഭിച്ചു. ലോട്ടറിയടിച്ചവരില്‍ ഒരാള്‍ യു.എ.ഇ സ്വദേശിയാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സച്ചിന്‍ പൈലറ്റ് 

Posted by - Jun 3, 2018, 11:39 pm IST

ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സഖ്യം ആവശ്യമില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രണ്ട് പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം ശക്തി ഉപയോഗിച്ച്‌ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബി.ജെ.പിയെ ദേശീയതലത്തില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്.  ഏതൊരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റേയും കേന്ദ്ര സ്ഥാനത്ത് കോണ്‍ഗ്രസാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മാധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകര്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. രജസ്ഥാനില്‍ 150 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

സു​ഷ​മ സ്വ​രാ​ജ്​ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​​​ന്റെ ബ​ന്ധം 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ വിഛേ​ദി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

Posted by - Jun 3, 2018, 11:31 pm IST

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​​​ന്റെ ബ​ന്ധം മൊ​റീ​ഷ്യ​സി​​​ന്റെ വ്യോ​മ​പ​രി​ധി​യി​ല്‍​വെ​ച്ച്‌​ 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ വിഛേ​ദി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.4.44ന്​ ​ഇ​ന്ത്യ​ന്‍ വ്യോ​മ പ​രി​ധി​ക്ക​ക​ത്തു​നി​ന്ന്​ മാ​ലി​യി​ലേ​ക്ക്​ വ്യോ​മ​പാ​ത മാ​റി​യ ഉ​ട​നെ​യാ​യി​രു​ന്നു ഇ​ത്. ഇ​വി​ടം 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ മൊ​റീ​ഷ്യ​സ്​ എ​യ​ര്‍ ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ളി​ല്‍ വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌​ ഒ​രു​വി​വ​ര​വും ല​ഭ്യ​മാ​യി​ല്ല.  പി​ന്നീ​ട്​ 4.58ന് ​സി​ഗ്​​ന​ലു​ക​ള്‍ ല​ഭി​ച്ചു​തു​ട​ങ്ങി​യ​​തോ​ടെ മൊ​റീ​ഷ്യ​സി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.08ന്​ ​ദ്വീ​പ് രാ​ജ്യ​മാ​യ മൊ​റീ​ഷ്യ​സി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ​ഐ.​എ​ഫ്.​സി 31 വി​മാ​ന​ത്തെ എ​യ​ര്‍

മൂന്ന് വയസുകാരിയുടെ മൃതദേഹം നെല്‍പ്പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Posted by - Jun 3, 2018, 11:18 pm IST

പാട്‌ന: മൂന്ന് വയസുകാരിയുടെ മൃതദേഹം നെല്‍പ്പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പീഡന ശ്രമത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിഹാറിലെ സാംസ്‌ത്രിപുര്‍ ജില്ലയില്‍ ഞായറാഴ്‌ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.  കഴിഞ്ഞ ദിവസം തന്റെ കൈയില്‍ നിന്നും ഒരാള്‍ കുഞ്ഞിനെ ബലമായി തട്ടിയെടുത്തു കൊണ്ട് പോവുകയായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.  

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ 

Posted by - Jun 3, 2018, 10:31 pm IST

കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന്‍(86 ) കൊച്ചിയില്‍ വെച്ച്‌ അന്തരിച്ചു. . ഔട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ല്‍ പം​ക്തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.  കൊ​ച്ചി​യി​ലെ സി​ഗ്നേ​ച്ച​ര്‍ ഓ​ള്‍​ഡേ​ജ് ഹോ​മി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന്‍റെ ഡ​ല്‍​ഹി, കൊ​ച്ചി എ​ഡി​ഷ​നു​ക​ളി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യും പി​ന്നീ​ട് ബ്യൂ​റോ ചീ​ഫ് ആ​യും പ്ര​വ​ര്‍​ത്തി​ച്ചു.

പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന് തമിഴ് നടി പിടിയില്‍

Posted by - Jun 3, 2018, 10:23 pm IST

ചെന്നൈ: പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. പെണ്‍വാണിഭകേന്ദ്രം നടത്തുന്നതിനു സംഗീതയെ സഹായിച്ചിരുന്ന സുരേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മോര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. അന്യസംസ്ഥാനത്തു നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്കുമാറ്റി. കറുപ്പു റോജയാണ് സംഗീത ബാലന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും അവര്‍ ശ്രദ്ധേയയായി.  

ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​നം എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് തി​രി​ച്ചി​റ​ക്കി

Posted by - Jun 3, 2018, 10:07 pm IST

ന്യൂ​ഡ​ല്‍​ഹി: ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​നം എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് തി​രി​ച്ചി​റ​ക്കി. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന് എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​മ്പ് ഇ​ന്‍​ഡി​ഗോ​യു​ടെ 6ഇ-972 ​വി​മാ​ന​ത്തി​ന് എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ടേ​ക്ക് ഓ​ഫ് റ​ദ്ദാ​ക്കി​യി​രു​ന്നു. ന്യൂ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് റാ​ഞ്ചി​യി​ലേ​ക്കു പോ​യ ഇ​ന്‍​ഡി​ഗോ വി​ടി-​ഐ​ടി​ഇ നി​യോ എ​യ​ര്‍​ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. 183 യാ​ത്ര​ക്കാ​രും ഏ​ഴും ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്ന വി​മാ​നം ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ന്‍​ഡി​ഗോ

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി

Posted by - Jun 3, 2018, 09:33 pm IST

കണ്ണൂര്‍ : തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സിബിഎസ്‌ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ കോളേജുകളും 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി അറിയിച്ചു.  കണ്ണൂരില്‍ ഇത് വരെ നിപാ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് താലൂക്കുകളിലെ കോളേജുകള്‍ നേരത്തേ

ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്ക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും

Posted by - Jun 3, 2018, 08:53 pm IST

ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വെയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ദേവന്റെ വികാരങ്ങളുടെ മൂർത്തി മത് ഭാവമാണ് ബലിക്കല്ല് എന്നാണ് സങ്കല്പം. ബിലികല്ലിൽ അഷ്ടദിക്ക് പാലകന്മാർ കുടിയിരിക്കുന്നു അവർ എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കും. അവർ തമ്മിൽ ഒരു വികാരവലയത്തിൽ ബന്ധപ്പെട്ട് നില്കുന്നു, ഇവ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പകരുന്നവയാണ് . ദേവന് ചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്നതിനാല്‍ അവ മുറിഞ്ഞാല്‍ വികാരങ്ങളുടെ മൂർത്തികളായ ഗന്ധർവ്വന്‍മാരെ ബാധിക്കുമെന്നാണ് വിശ്വാസം.  എന്നാൽ നട

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു

Posted by - Jun 3, 2018, 11:54 am IST

മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ​എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം ഭേദമായതിനെ തുടര്‍ന്ന്​  ആശുപത്രിയില്‍ നിന്ന് ഡിസ്​ചാര്‍ജ്​ ചെയ്​തു​.  കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. അമിത അളവില്‍ മരുന്ന്​ കഴിച്ചതിനെ തുടര്‍ന്ന്​ ഇവരെ നേരത്തെയും ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇതുകഴിഞ്ഞ്​ രണ്ട്​ മാസങ്ങള്‍ക്ക്​ ശേഷമാണ്​ നെഞ്ച്​ വേദന കാരണം വീണ്ടും ആശുപത്രിയിലേക്ക്​ കൊണ്ടുവന്നത്​​.

സുഹൃത്തുക്കളുടെ പരിഹാസം ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിറ്റോ 

Posted by - Jun 3, 2018, 11:43 am IST

വടക്കാഞ്ചേരി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തില്‍ ബിറ്റോയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ബിറ്റോ പോലീസിന് മൊഴി നല്‍കിയത്. തുണിക്കടകളില്‍ ജോലിചെയ്യുന്ന ബിറ്റോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഭാര്യ നാലാമതും ഗര്‍ഭിണിയായതോടെ സുഹൃത്തുക്കളോടും നാട്ടുകാരോടും ബിറ്റോ പറഞ്ഞിരുന്നത് ഭാര്യയ്ക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്നായിരുന്നു.  ഭാര്യ പ്രബിത തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവിച്ചു. സാമ്പത്തിക പ്രതിസന്ധിയും കളിയാക്കുമോ എന്ന ഭയവുംമൂലം കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിലെത്തിക്കാന്‍ തീരുമാനിച്ചു.

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST

കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST

മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന്​ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. ​ കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക്​ വഴിതിരിച്ച്‌​ വിട്ടു. പാല്‍ഘര്‍, റായിഘഡ്​, രത്​നഗിരി തുടങ്ങിയ സ്ഥലങ്ങള്‍ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീ​ട്ടോടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. താനെയില്‍ കൊടുങ്കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

Posted by - Jun 3, 2018, 09:40 am IST

തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. സര്‍ക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോര്‍ട്ട്. കൂടാതെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ കഴിഞ്ഞെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.  സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് വിവിധ സംഘടനാ ചുമതലകള്‍ വീതിച്ച്‌ നല്‍കി. സംഘടനാ കാര്യങ്ങളുടെ ചുമതല എംവി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ്. എസ്‌എഫ്‌ഐയുടെ ചുമതല കെ.എന്‍.ബാലഗോപാലിന് നല്‍കി. ഡിവൈഎഫ്‌ഐയുടെ ചുമതല പി.ജയരാജനാണ്.