'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍ 

Posted by - Jun 3, 2018, 09:14 am IST

തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ തുഷാറിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍. ഇന്‍റര്‍നെറ്റിലെ ടെമ്പററി ജിമെയില്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കി സിപ്പി മൂവീസ് എന്ന സൈറ്റിലേക്ക് സിനിമ പകര്‍ത്തി നല്‍കുകയാണ് പ്രതി ചെയ്തത്.  പുതിയ സിനിമകള്‍ റിലീസായാല്‍ ഉടന്‍ തന്നെ അവ നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് പ്രീ പോസ്റ്റുകള്‍ ഉണ്ടാക്കി

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST

ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍ ആക്രമണം നടത്തിയത്. ഗ്രനേഡും റോക്കറ്റും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഇസ്രയേലിന് നേരിടേണ്ടി വരുന്നതെന്നും ഭീകരര്‍ സുരക്ഷാ അതിര്‍‌ത്തി ലംഘിക്കാനും സുരക്ഷാ സംവിധാനങ്ങള്‍‌ തകര്‍ക്കാനും ശ്രമം നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. ഹമാസിന്‍റെ താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. 

അബുജയില്‍ വെടിവയ്പ്പ്: അജ്ഞാതന്റെ വെടിയേറ്റ്‌ 15 പേര്‍ കൊല്ലപ്പെട്ടു

Posted by - Jun 3, 2018, 08:34 am IST

അബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ വെടിവയ്പ്പ്.  വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിലെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Jun 3, 2018, 07:39 am IST

ബ​ഗോ​ട്ട: കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം അ​ല​ക്സാ​ന്‍​ഡ്രോ പെ​ന​റ​ന്‍​ഡ(24) വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ലി ന​ഗ​ര​ത്തി​ലാ​ണ് പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി​ക്കി​ടെ എ​ത്തി​യ തോ​ക്കു​ധാ​രി പെ​ന​റ​ന്‍​ഡ​യെ​യും സ​ഹ​താ​ര​ത്തെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.  വെ​ടി​വെ​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​ഹ​ക​ളി​ക്കാ​ര​ന്‍ ഹീ​സ​ന്‍ ഇ​സ്ക്വീ​ര്‍​ഡോ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ക്വീ​ര്‍​ഡോ​യെ വാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബാ​യ ഡെ​പോ​ര്‍​ട്ടീ​വോ ടു​ലു​വാ​യു​ടെ താ​ര​മാ​യി​രു​ന്നു പെ​ന​റ​ന്‍​ഡ.

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം:  2 ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു 

Posted by - Jun 3, 2018, 07:28 am IST

ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്​മീരി​ല്‍ സൈന്യത്തിന്​ നേരെയുണ്ടായ മൂന്ന്​ വ്യത്യസ്​ത ഗ്രനേഡ്​ ആക്രമണങ്ങളില്‍ നാല്​ സി.ആര്‍.പി.എഫുകാര്‍ക്ക്​ പരി​ക്ക്​. സി.ആര്‍.പി.എഫ്​ വാഹനമിടിച്ച്‌​ കശ്​മീരില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്​ താഴ്​വരയില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായത്​. ശ്രീനഗറിലെ ഫട്ടേഹ്​കഡല്‍ എരിയയിലാണ്​ ആദ്യ ആക്രമണമുണ്ടത്​.  ബുദ്ദാഷ്​ ചൗക്കില്‍ സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാനും ഒരു സ്​ത്രീക്കും പരിക്കേറ്റു.  ബുദ്ദാഷ്​ ചൗക്കില്‍ സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാനും ഒരു സ്​ത്രീക്കും പരിക്കേറ്റു. 

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST

കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം അങ്ങേയറ്റം മൂര്‍ച്ഛിച്ച്‌ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ഇക്കാരണത്താലാണ‌് ആശുപത്രികളില്‍ നിന്നല്ലാതെ വീട്ടിലോ മറ്റ‌് പൊതുസ്ഥലത്തോ വച്ച‌് രോഗബാധ ഉണ്ടാവാത്തത‌്.  ആദ്യ നിപ രോഗിയെന്ന‌് കരുതുന്ന സാബിത്ത‌് ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക‌് ആശുപത്രി, മെഡിക്കല്‍ കോളേജ‌് ആശുപത്രി എന്നിവയിലൂടെയാണ‌് കൂട്ടിരിപ്പുകാര്‍ക്കും

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST

മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയിലെ ബാരിസ്റ്റര്‍ നാഥ് പായ് റോഡില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയിലാണ് സംഭവം.  

പ്രകൃതി സൗന്ദര്യത്തെ തൊട്ടറിയാന്‍ ലഡാക്കിലേക്കൊരു യാത്ര 

Posted by - Jun 2, 2018, 11:59 am IST

മലയാളികളുടെ സ്വപ്ന ഭൂമിയാണ് കാശ്മീരിലെ ലേ-ലഡാക്ക്. ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്.  മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. ലഡാകി, പൂരിഗ്,തിബത്തന്‍, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ്പ്രദേശത്ത് കൂടുതലായും സംസാരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. ആസ്ഥാന നഗരമായ

മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്നതിന് പിന്നിലെ ഐതിഹ്യം

Posted by - Jun 2, 2018, 11:21 am IST

കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങി നിറുത്തുന്നത് അവന്റെ പാദങ്ങളാണ്. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്.  ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. അതാണ്‌ കാല്‍ തൊട്ടു വന്ദിക്കുന്നതിനു പിന്നിലുള്ളത്. ആത്മീയ ഗുരുക്കന്മാര്‍, അധ്യാപകര്‍,

നി​​പ വൈ​​റ​​സ്​ ബാ​​ധ​​: കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ഖത്തര്‍ 

Posted by - Jun 2, 2018, 09:49 am IST

ദോ​​ഹ: നി​​പ വൈ​​റ​​സ്​ ബാ​​ധ​​യെ തു​​ട​​ര്‍​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ്വ​​ദേ​​ശി​​ക​ള്‍​​ക്കും വി​​ദേ​​ശി​​ക​​ള്‍​​ക്കും ഖത്തര്‍ പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ മു​​ന്ന​​റി​​യി​​പ്പ്. കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നും ഖ​​ത്ത​​റി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍ ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ നി​​ന്നും ആ​​വ​​ശ്യ​​മാ​​യ പ​​രി​​ശോ​​ധ​​ന​ക​​ള്‍ ന​​ട​​ത്തണം.  കേ​​ര​​ള​​ത്തി​​ലെ മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ല്‍ പ​​ട​​ര്‍​​ന്നു​പി​​ടി​​ച്ച നി​​പ വൈ​​റ​​സ്​ ബാ​​ധ​​യെ തു​​ട​​ര്‍​​ന്ന് വി​​വി​​ധ അ​​തോ​​റി​​റ്റി​​ക​​ളു​​മാ​​യി ചേ​​ര്‍​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​മാ​​യ മു​​ന്‍​​ക​​രു​​ത​​ലു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​ട്ടു​​ണ്ട്.  സ്​​​ഥി​​തി നിയ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​കു​ന്ന​​ത് വ​​രെ കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള പ​​ച്ച​​ക്ക​​റി​​ക​​ള്‍​​ക്കും പ​​ഴ​​ങ്ങ​​ള്‍​​ക്കും പൊ​​തു​​ജ​​നാ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം താ​​ല്‍​​ക്കാ​ലി​​ക വി​​ല​​ക്കേ​​ര്‍​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മു​​ണ്ട്. രാ​​ജ്യ​​ത്തെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ഹെ​​ല്‍​​ത്ത് സെ​​ന്‍​​റ​​റു​​ക​​ളി​​ലും എ​​ന്തെ​​ങ്കി​​ലും

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം

Posted by - Jun 2, 2018, 08:51 am IST

തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ് നിലനില്‍ക്കുന്നത് . താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുന:സംഘടന നിലവില്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാണ്.  ഇനിയെങ്കിലും സല്‍പ്പേരും സുതാര്യജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.  അണ്ടനും അടകോടനും നേതാക്കളാകുന്നുവെന്നും ചെങ്ങന്നൂരിലെ അവസരം കളഞ്ഞുകുളിച്ചെന്നും പത്രം പരിഹസിച്ചു. ചെങ്ങന്നൂരിലെ കനത്ത തോല്‍വിക്കു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് പത്രം മുഖപ്രസംഗം എഴുതിയത്.

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി

Posted by - Jun 2, 2018, 08:07 am IST

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകര്‍ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച്‌ ചെങ്ക് ടൗസണ്‍ രോഷാകുലനായതാണ് ചുവപ്പ് കാര്‍ഡില്‍ ചെന്നവസാനിച്ചത്. ഗ്യാലറിയില്‍ ടൗസന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകന്‍ ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് ക്യാപ്റ്റന്റെ പിതാവ് തടയുകയായിരുന്നു.  എന്നാല്‍ അത് ആരാധകന്‍ തന്റെ പിതാവിനെ അക്രമിച്ചതാണെന്ന് ടൗസണ്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഗ്യാലറിയിലേക്ക് കയറാന്‍ ശ്രമിക്കുകയും ആരാധകനെ കഴുത്തറുക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്ത ക്യാപ്റ്റനെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.  

കെ​വി​ന്‍ കൊലപാതകക്കേസില്‍ മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍

Posted by - Jun 2, 2018, 07:50 am IST

കൊ​ല്ലം: കെ​വി​ന്‍ കൊലപാതകക്കേസില്‍ മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​രി​ല്‍​നി​ന്നാണ് പ്രതികള്‍ പിടിയിലായത്.  കേസിലെ പ്രധാന പ്രതിയായ ഷാ​നു,​ ഷാ​നു​വിന്‍റെ പിതാവ് ചാക്കോ മ​നു മു​ര​ളീ​ധ​ര​ന്‍, നി​യാ​സ്, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ന്‍, ഇ​ര്‍​ഷാ​ദ്, ഷെ​ഫി​ന്‍, ടി​ന്‍റോ ജെ​റോം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ മു‍ഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. 

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST

ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം സ്ഥാനത്തും 18 പോയിന്റുമായി യുഎഇ പതിനാലാം സ്ഥാനത്തുമാണ്. നേപ്പാള്‍, നെതര്‍ലാണ്ട്സ്, സ്കോട്‍ലാന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരാണ് പുതിയ അംഗങ്ങള്‍. ഏകദിന പദവി അടുത്തിടെ ലഭിച്ച നെതര്‍ലാണ്ട്സും നേപ്പാളും ചുരുങ്ങിയത് നാല് ഏകദിന മത്സരങ്ങളെങ്കിലും കളിച്ചാല്‍ മാത്രമേ പട്ടികയില്‍ ലിസ്റ്റ് ചെയ്യുകയുള്ളു.