സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

Posted by - Jun 1, 2018, 01:28 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.  എല്ലാ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.   

പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: മൃതദേഹം കാണാതായ ജെസ്‌നയുടേതെന്ന് സംശയം

Posted by - Jun 1, 2018, 01:26 pm IST

പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരമാണ് വിവരം ലഭിച്ചത്. എന്നാല്‍ മൃതദേഹം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌നയുടേതെന്ന് സംശയം.മൂന്നുമാസം പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന സംശയങ്ങളാണ് പുറത്തുവരുന്നത്.  ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘം സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയാണ്. കത്തിക്കരിഞ്ഞ പെണ്‍കുട്ടി പല്ലിന് കമ്പിയിട്ടതും 19നും 21നും മധ്യേ പ്രായമുള്ളതുമാണ്. ജെസ്‌നയുടെ പല്ലും കമ്പിയിട്ടതാണ്. പ്രായവും ഏതാണ്ട് സമാനമാണ്.