ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക

Posted by - Jun 28, 2018, 07:55 am IST

വാ​ഷി​ങ്​​ട​ണ്‍: ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ഇ​ട​പാ​ടി​ല്‍​നി​ന്ന്​ പി​ന്‍​വാ​ങ്ങി ആ ​രാ​ജ്യ​ത്തി​നെ​തി​രെ ഉ​പ​രോ​ധം പു​നഃ​സ്​​ഥാ​പി​ച്ച​ത്. ഈ ​വേ​ള​യി​ല്‍, വി​ദേ​ശ കമ്പ​നി​ക​ള്‍ ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​രം 90 മു​ത​ല്‍ 180 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  വ്യാ​പാ​ര​ത്തിന്റെ സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ്​ ഇൗ ​കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​റാന്റെ സാ​മ്പ​ത്തി​ക സ്​​ഥി​ര​ത ത​ക​ര്‍​ക്ക​ലാ​ണ്​ യു.​എ​സ്​ ല​ക്ഷ്യം. ന​വം​ബ​ര്‍ നാ​ലി​ന​കം ഇ​ട​പാ​ട്​ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ണം. ഇ​ല്ലെ​ങ്കി​ല്‍

അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു

Posted by - Jun 27, 2018, 08:49 am IST

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കി. മയക്കുമരുന്നിന് അടിമയായ മറഡോണയുടെ ആരോഗ്യനില നേരത്തെതന്നെ മോശമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  2007ല്‍ അദ്ദേഹം കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സ തേടിയിരുന്നു.നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന്

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST

മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്.

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST

വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. .

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST

ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട് മെഗ്രാലില്‍ നിന്ന് മൂന്നു കുട്ടികള്‍ അടക്കം ആറു പേരെയാണ് കാണാതായത്. കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും നേരത്തെയും നിരവധി പേര്‍ ഭീകര സംഘടനയായ ഐഎസിലേക്ക് എത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.  കേരളത്തില്‍ നിന്ന് വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ്

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകന്‍റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു കാപ്റ്റന്‍ രാജു അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബുദാബി വഴിയായിരുന്നു വിമാനം പോകേണ്ടത്.  രാജുവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം മസ്കറ്റില്‍ ഇറക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമത്തിന് നിര്‍ദ്ദേശിച്ചതായും കുടുംബം അറിയിച്ചു.

സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ: ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത് 

Posted by - Jun 26, 2018, 01:10 pm IST

ലണ്ടന്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.  ഇന്ത്യയില്‍ ഓരോ ദിവസവും പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. 2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ

സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി 

Posted by - Jun 26, 2018, 12:53 pm IST

കോഴഞ്ചേരി; സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി. ആണും പെണ്ണും ഒരുമിച്ച്‌ പോകുന്നത് കണ്ടാല്‍ ഹാലിളകുന്നതാണ് ഇവിടുത്തെ സദാചാരക്കരുടെ പതിവ് പല്ലവി. ഇത്തരം ഒരു സംഭവത്തിലാണ് കഴിഞ്ഞദിവസം പോലീസ് സദാചാര പോലീസിനെതിരെ നടപടി സ്വീകരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം അരങ്ങറേയിത്. കോഴഞ്ചേരിയില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയേയും-യുവാവിനേയും സദാചാര പോലീസ് ചമഞ്ഞ് ഒരുകൂട്ടം യുവാക്കള്‍ മര്‍ദിച്ചതായിരുന്നു കേസ്.  കുവമ്പനാട് ചെമ്പകശേരിപ്പടിക്കല്‍ താമസിക്കുന്ന സുഹൃത്തിന് ജോലി അന്വേഷിച്ച്‌ എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ഇവരെ തടഞ്ഞു നിര്‍ത്തി സദാചാര

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത് പൈസ കുറഞ്ഞു.  ഇന്നലെ പെട്രോള്‍ വില പത്ത് പൈസ കുറഞ്ഞിരുന്നു. അതേ സമയം ഡീസല്‍ വില ഏഴ് പൈസയും കുറഞ്ഞിരുന്നു. ഡീസല്‍ വില ലിറ്ററിന് 72.14 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  

ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Posted by - Jun 26, 2018, 08:40 am IST

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹപാഠിയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരു കത്തെഴുതി വെച്ച്‌ ജസ്ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് സഹപാഠി പറഞ്ഞു. ജസ്ന അപായപ്പെട്ടിട്ടുണ്ടോയെന്ന് പേടിയുണ്ടെന്നും സഹപാഠി പറഞ്ഞു. ജസ്നയെ കാണാതായ മാര്‍ച്ച്‌ 22ന് തന്നെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഏപ്രില്‍ മൂന്നിനാണ് അന്വേഷണ

മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Posted by - Jun 26, 2018, 08:27 am IST

തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 29ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും.  പി.എസ്.സി. 2018 ജൂണ്‍ ഏഴിന് രാവിലെ 7.30

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST

കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കൊല്ലം ആര്യങ്കാവില്‍ പരിശോധന നടത്തിയത്.  തമിഴ്നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങളില്‍ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി 

Posted by - Jun 25, 2018, 12:00 pm IST

ഡല്‍ഹി: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഹാജി കോളനിയിലാണ് ബാഗില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അസാധാരണമായ രീതിയില്‍ രണ്ടു ബാഗുകള്‍ എന്ന് കഴിഞ്ഞ ദിവസം രാവിലെ 8മണിക്ക് അറിയിപ്പ് കിട്ടിയതോടെ പോലീസ് വന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. പ്രതികളെക്കുറിച്ചും സൂചനകളില്ല. മോര്‍ച്ചറിയിലേയ്ക്ക് മൃതദേഹം മാറ്റി. വെട്ടിനുറുക്കി പല കഷ്ണങ്ങളാക്കിയ മൃതദേഹം ഒരു ബാഗില്‍ കുത്തിനിറച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Posted by - Jun 25, 2018, 11:56 am IST

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  അമേരിക്കന്‍ പൗരത്വമുള്ള ബിജു അവിടെ അധ്യാപകനാണ്. സി.ഐ.എസ്.എഫ് ആണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഇയാളുടെ പിതാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്ന് പറയുന്നു. പൊലിസ് കസ്റ്റഡിലെടുത്തയാളെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

Posted by - Jun 25, 2018, 11:36 am IST

കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.