പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

Posted by - Jun 25, 2018, 11:31 am IST

ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകന് 20 വര്‍ഷം തടവും 1.38 ലക്ഷം രൂപ പിഴയും. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ രാജീവ് രഞ്ജന്‍ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനിടയില്‍ ഇരുവരും തമ്മില്‍ പല തവണ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവാഹം തീരുമാനിക്കപ്പെട്ടതോടെയാണ് കാമുകി കാമുകന് വഴങ്ങിക്കൊടുത്തത്. എന്നാല്‍ യുവാവ്തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST

മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍ പല റോഡുകളിലും വെള്ളം കയറി. മുംബൈ- പൂനെ എക്‌സ്പ്രസ്‌വേയും വെള്ളത്തിലായി. റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. വിമാന സര്‍വീസുകാര്‍ വൈകിയാണ് നടക്കുന്നത്. രാവിലെ മാത്രം 35സര്‍വീസുകള്‍ വൈകി. മഴയില്‍ ഇതിനകം രണ്ടു പേര്‍ മരിച്ചു.  അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി മെട്രോ സിനിമയ്ക്ക് സമീപം

വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തികഞ്ഞില്ല:  ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 25, 2018, 08:34 am IST

ലഖ്നൗ: വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്‍ന്നു പോകുകയായിരുന്നു. ഇതോടെ അതിഥികളില്‍ ചിലര്‍ പ്രകോപിതരായി.  തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷമാകുകയും ചെയ്തു. ഇതിനിടയിലാണ് അതിഥികളിലൊരാളായ വിശാലി(20)ന് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിശാല്‍ മരിച്ചത്. പരിക്കേറ്റ മറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം.  

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം

Posted by - Jun 25, 2018, 08:27 am IST

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും ഒരു ഫോണ്‍ കോള്‍. ഈ വിവരം വെച്ച്‌ ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച്‌ പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം ജസ്‌നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ചതായി കണ്ടെത്തി.  ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച്‌ ജസ്‌ന എസ്‌എംഎസ്

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST

പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി-തൃശൂര്‍ റോഡിലായിരുന്നു അപകടം നടന്നത്.

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വാജ്പേയ് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കൃത്യമായ വിവരമൊന്നും പുറത്തുവിട്ടതുമില്ല. ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രയിലെത്തി.

യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് 

Posted by - Jun 25, 2018, 07:55 am IST

ഇടുക്കി: യുഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലെ ഹര്‍ത്താല്‍ ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഹൈറേഞ്ച് മേഖലയോട് ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നെന്നാരോപിച്ചാണ് ഹര്‍ത്താല്‍. തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യവും ഹര്‍ത്താലിലൂടെ യുഡിഎഫ് ജില്ലാ നേതൃത്വം മുന്നോട്ടുവയ്ക്കുന്നു. നിയന്ത്രണങ്ങളും വന്യജീവി ആക്രമണങ്ങളും ഇല്ലാത്ത തൊടുപുഴ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ കെഡിഎച്ച്‌, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍,

സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്ന് മു​ത​ല്‍ സ്വീ​ക​രി​ക്കും

Posted by - Jun 25, 2018, 07:50 am IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്ന് മു​ത​ല്‍ സ്വീ​ക​രി​ക്കും. നാ​ലു​വ​ര്‍​ഷ​മാ​യി പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലാത്ത​തി​നാ​ല്‍ വ​ലി​യ തി​ര​ക്ക് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ണ്ട്.  ഇത് കാ​ര​ണം ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി വ​ന്ന് തി​ര​ക്കു​ണ്ടാ​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ട​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല-​താ​ലൂ​ക്ക് സ​പ്ലൈ ഓഫി​സ​ര്‍​മാ​ര്‍​ക്കാ​ണ് പൂ​ര്‍​ണ​ചു​മ​ത​ല.   

ഭീകരാക്രമണം : 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Posted by - Jun 25, 2018, 07:42 am IST

അബുജ: നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 50 ലേറെ വീടുകളും, ബൈക്കുകളും 15കാറുകളും തര്‍ന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങല്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടന്നതെന്നാണ് വിവരം. ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തേക്കുറിച്ച്‌ അന്വേഷണമാരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം; സ്വാഗതം ചെയ്ത് ജനം

Posted by - Jun 23, 2018, 12:20 pm IST

  എന്‍ ടി പിള്ള ( npillai74@gmail.com ) –                    8108318692 പ്ലാസ്റ്റിക് നിരോധനം അനിവാര്യം തന്നെ. ജൂണ്‍ 23 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ  ഉത്തരവിനെ ജനം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു കഴിഞ്ഞു. മാര്‍ച്ച് 23-നായിരുന്നു നിരോധനം നിലവില്‍ വരേണ്ടിയിരുന്നത്. നിരോധനം നീട്ടണമെന്ന് പ്ലാസ്റ്റിക് ഉല്‍പാദനം നടത്തുന്ന വ്യവസായികളും വ്യാപാരികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂണ്‍ 23-ലേക്ക് തീരുമാനം മാറ്റിയത്. എന്നാല്‍ 23 മുതല്‍

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST

തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST

മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇവരെ അവസാനമായി കണ്ട പച്ചക്കറി തോട്ടത്തില്‍ വയര്‍ ചീര്‍ത്ത നിലയില്‍ കണ്ട പാമ്പിനെ പരിശോധിച്ചപ്പോഴാണ് വനിതയെ കണ്ടെത്തിയത്.  വ്യാഴാഴ്ച തോട്ടത്തില്‍ നിന്നും തിരികെ വീട്ടില്‍ വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായിരുന്നു. നൂറോളം വരുന്ന ആളുകള്‍ പിന്നീട് തിരച്ചില്‍ തുടങ്ങുകയായിരുന്നു. നാട്ടുകാര്‍ വടിവാളും കത്തിയും ഉപയോഗിച്ച്‌ വയര്‍

ജമ്മുകാശ്മീരില്‍ സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു

Posted by - Jun 16, 2018, 01:36 pm IST

ശ്രീനഗര്‍: ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ ജമ്മുകാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട് സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്. സൈന്യത്തിനും നേരെ കല്ലേറുണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചത്.  അനന്തനാഗിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. പത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചു. അനന്ത്നാഗില്‍ കൂടാതെ ഷോപ്പിയാനിലും സൈന്യത്തിന് നേരെ കല്ലേറുണ്ടായി.

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

Posted by - Jun 16, 2018, 01:17 pm IST

കോഴിക്കോട്​: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തി​ലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. വലിയ വാഹനങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്​ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡി​​ന്റെ ഒരു ഭാഗം പുനര്‍ നിര്‍മിക്കും.  ഒരാഴ്​ച​ക്കകം​ ഗതാഗതം പുനഃസ്​ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്​ണന്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ കോഴിക്കോട്, വയനാട്​ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഇന്ന്​ മൂന്നുമണിക്ക്​ കലക്​ടറേറ്റില്‍ സര്‍വ കക്ഷിയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ കുടുങ്ങി: സംഭവം മറൈന്‍ഡ്രൈവില്‍ 

Posted by - Jun 16, 2018, 01:05 pm IST

മുംബൈ: പൊതുവിടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ കഴിഞ്ഞ ദിവസം കുടുങ്ങി. മുംബൈയിലെ മറൈന്‍ഡ്രൈവ് പ്രദേശത്തെ ഹൈവെയില്‍ വെച്ചായിരുന്നു കമിതാക്കളുടെ ലൈംഗിക ചേഷ്ടകള്‍. പോലീസ് എത്തിയപ്പോഴേക്കും ഇരുവരും വസ്ത്രങ്ങള്‍ ശരിയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും യുവതി പോലീസ് പിടിയിലായി എന്നാല്‍ വിദേശിയായ യുവാവ് രക്ഷപ്പെട്ടിരുന്നു.  കണ്ടു നിന്നവര്‍ സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ഇവര്‍ പിടിയിലാവാന്‍ കാരണം. തുടര്‍ന്ന് വിദേശിയായുള്ള യുവാവിന് വേണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ ഹോട്ടലുകളും മറ്റും കയറി ഇറങ്ങി സിസി ടിവി ദൃശ്യങ്ങളും