നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം 

Posted by - Jun 13, 2018, 01:43 pm IST

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ 3000 വോട്ടിലേക്ക് താഴ്ന്നത്.  3000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയിച്ചത്. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.  

ക്ഷേത്രങ്ങളില്‍ കവര്‍ച്ച: തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു

Posted by - Jun 13, 2018, 10:24 am IST

കൊച്ചി: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനുമാണ് നഷ്‌ടമായത്.  തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ച്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നെങ്കിലും ഇവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്.

സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം

Posted by - Jun 13, 2018, 08:33 am IST

ജയ്പൂര്‍: സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിരുന്നു. എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിയതും, മധ്യപ്രദേശിലെ സ്‌ക്കൂള്‍കുട്ടികളെ കൊണ്ട് ഹാജറിനു പകരം ജയ്ഹിന്ദ് പറയിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.  സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ മൂന്നാം ശനിയാഴ്ചയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ വിശുദ്ധ വ്യക്തികളുടെ പ്രഭാഷണ ശകലങ്ങള്‍ കേള്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ശനിയാഴ്ചകള്‍ ഇനിമുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഈ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jun 13, 2018, 06:51 am IST

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും.  പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക.അംഗനവാടി, എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്കാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ അവധി നല്‍കിയിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Posted by - Jun 13, 2018, 06:31 am IST

കൊച്ചി: ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ​ മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും വെ​ട്ടേറ്റു. പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്​ണ ഭവനില്‍ മനോജ്​ (46) ആണ്​ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഇവര്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ കുന്നുംപുറം എസ്​.ബി.​എ ജംഗ്ഷന് സമീപത്തെ ക്വാര്‍​ട്ടഴ്​സിലാണ്​ സംഭവം. മനോജിന്റെ ഭാര്യ തൃക്കാരിയൂര്‍ ആയക്കാട്ട്​ മുല്ലാട്ട്​ വീട്ടില്‍ സന്​ധ്യക്കാണ്​ (32) ഗുരുതരമായി പരിക്കേറ്റത്.  സന്​ധ്യയും, കഴുത്തിന്​ പിന്നിലും ചെവിയിലും വെ​ട്ടേറ്റ മാതാവ്​ ശാരദയും ഇടപ്പള്ളി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ

സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം

Posted by - Jun 13, 2018, 05:55 am IST

കൊ​ച്ചി:സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് (കെ​എം​ആ​ര്‍​എ​ല്‍). ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും കൊ​ച്ചി​ക്കും ന​ന്ദി​സൂ​ച​ക​മാ​യി 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ര്‍​എ​ല്‍ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ര്‍ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. മെ​ട്രോ ആ​രം​ഭി​ച്ച​തു മു​ത​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന സീ​സ​ണ്‍ ടി​ക്ക​റ്റും ദി​വ​സ പാ​സ് സൗ​ക​ര്യ​വും വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ക്കും.  സ്ഥി​രം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണു

കാലവര്‍ഷക്കെടുതികള്‍ക്കിടയിലും മുന്‍കരുതലുകളോട് മുഖം തിരിച്ച് മുംബൈ BMC

Posted by - Jun 12, 2018, 09:02 pm IST

എന്‍ ടി പിള്ള ( npillai74@gmail.com ) –                    8108318692 വളരെ നേരത്തെ തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും, കാലവര്‍ഷം തുടങ്ങിയിട്ടും BMC യാതൊരു മുന്‍കരുതലുകളും നടത്തിയിട്ടില്ല എന്നുള്ളതിന്റെ മുഖ്യതെളിവാണ് ജൂണ്‍ ആറാം തീയതി പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട്. ജൂണ്‍ ഒന്‍പതിനുള്ള കനത്ത മഴയിലും വെള്ളക്കെട്ട് അനുഭവപ്പെടുകയും രണ്ടുപേര്‍ മരണമടയുകയും ചെയ്തിരുന്നു. ജൂണ്‍ 9 മുതല്‍ 11 വരെകനത്ത മഴ പെയ്യുമെന്നും ജനം

 സല്‍മാന്‍ ഖാനെ വധിക്കാന്‍ രാജസ്ഥാനില്‍നിന്ന് ഗുണ്ടാസംഘം

Posted by - Jun 12, 2018, 10:38 am IST

ബോളിവുഡ് സൂപ്പര്‍ത്താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ രാജസ്ഥാനില്‍നിന്നുള്ള ഗുണ്ടാസംഘം പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സല്‍മാനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. അടുത്തിടെ ഹരിയാന പൊലീസിലെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് സമ്പത് നെഹ്‌റയാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്.   രാജസ്ഥാനിലെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറാണ് സമ്പത്. ഹൈദരാബാദില്‍നിന്നാണ് ഇയാളെ ഹരിയാന പ്രത്യേക ദൗത്യസേന കസ്റ്റഡിയിലെടുത്തത്. സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഏതാനും മാസമായി അതിന് ശ്രമിക്കുകയായിരുന്നുവെന്നും സമ്പത് പൊലീസിനോട് വെളിപ്പെടുത്തി. 

ബസ് യാത്രയ്‌ക്കിടെ യുവാവിന്റെ കയ്യിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Posted by - Jun 12, 2018, 09:39 am IST

ബീജിംഗ്: ബസ് യാത്രയ്‌ക്കിടെ യുവാവിന്റെ കയ്യിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ഉടന്‍ തന്നെ യുവാവ് ബാഗ് വലിച്ചെറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.  യുവാവ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.  ബസില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ചൈനയിലെ ഗാംഗ്ഷോയിലാണ് അതിദാരുണമായ സംഭവം നടന്നത്.  യുവാവ് സഹയാത്രികനുമായി സംസാരിച്ചിരിക്കുമ്പോഴാണ് ബാഗിലുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ചത്. 

മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു

Posted by - Jun 12, 2018, 09:06 am IST

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ കാരണം മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു.  ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍​ഡ് അ​ലൈ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് (പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​ന​മം), ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ന​ട​ത്തു​ന്ന​തി​ന് പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. മേ​യ് 26ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ (പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍), പോ​ലീ​സ് വ​കു​പ്പി​ല്‍ വ​നി​താ സി​വി​ല്‍ പോ​ലീ​സ്

കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

Posted by - Jun 12, 2018, 08:33 am IST

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം രജനീകാന്ത് നായകനായി പുറത്തിറങ്ങിയ 'കാലാ'യെ വെല്ലുന്ന രംഗങ്ങളാണ് വിശ്വരൂപം 2 ടീസറിലുള്ളത്. കമല്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ ആണ് ഓഗസ്റ്റ് 10ന് എത്തുന്ന സിനിമയുടെ റിലീസിനെ നോക്കി കാണുന്നത്.  ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ചിത്രീകരണം. രഹസ്യാന്വേഷണ

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST

പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ അമീറിന്‌ കഴിയുമോ എന്ന പലരുടെയും ചോദ്യമാണ്‌ തന്നെയും ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നും സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.  ഇതിനായി ഇവര്‍ പ്രത്യേക അപേക്ഷ തപാലില്‍ ഹൈക്കോടതിയില്‍ എത്തിച്ചു എന്നും പത്ര സമ്മേളനം നടത്തി പറഞ്ഞു.  അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണു പ്രതിയെന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള

കനത്ത മഴ: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Posted by - Jun 12, 2018, 07:12 am IST

തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന് പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പകരം 23ന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  കൂടാതെ കോട്ടയത്തെയും റാന്നീ താലൂക്കിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.  സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയിലെ