ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി

Posted by - Jun 11, 2018, 04:27 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി സഭയിലുണ്ടാകണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണറും സ്പീക്കറും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.   ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2017ല്‍ 27 തവണ സഭ ചേര്‍ന്നപ്പോള്‍ ഏഴ് തവണ മാത്രമാണ് പങ്കെടുത്തത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളിലും ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രി എന്തുമാത്രം വിലയാണ്

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

Posted by - Jun 11, 2018, 02:06 pm IST

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല.  പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Posted by - Jun 11, 2018, 01:59 pm IST

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസമണ് താ​ലി​ബാ​​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പിച്ചത്. എന്നാല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലംഘിച്ചാണ് അര്‍ഗന്ദബ്  ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്‍റിന് നേരെ ആക്രമണമുണ്ടായത്.  അക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി നി​രു​പാ​ധി​ക വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌​ ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ്​ താ​ലി​ബാ​ന്‍ പെ​രു​ന്നാ​ള്‍ പ​രി​ഗ​ണി​ച്ച്‌​ മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ആ​ക്ര​മ​ണം നി​ര്‍​ത്തു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​ത്. വി​ദേ​ശ സൈ​നി​ക​ര്‍ വെ​ടി​നി​ര്‍​ത്ത​ലിന്റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്നും അ​വ​ര്‍​ക്കെ​തി​രാ​യ നീ​ക്കം തു​ട​രു​മെ​ന്നും താ​ലി​ബാ​ന്‍ നേ​തൃ​ത്വം അ​റി​യി​ച്ചി​രുന്നു.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ആശുപത്രിയില്‍

Posted by - Jun 11, 2018, 01:53 pm IST

ന്യൂഡല്‍ഹി: തലമുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയില്‍. ദ്വീര്‍ഘകാലമായി വീട്ടില്‍ കിടപ്പിലായ അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

Posted by - Jun 11, 2018, 08:15 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്‌തേക്കും.  കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോ

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ പൈലറ്റ് പുറത്തേക്ക് ചാടിയെന്നും എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  വിമാനം തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അമേരിക്കന്‍ വ്യോമസേനാ വിഭാഗം അറിയിച്ചു. ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. തകര്‍ന്നുവീണ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.

കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ പ്രതിഷേധം 

Posted by - Jun 11, 2018, 08:03 am IST

കൊല്ലം: കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൊതുജന മദ്ധ്യത്തില്‍ ഇനിയും അവഹേളിച്ചാല്‍ തെരുവില്‍ നേരിടുമെന്ന മുദ്ര്യാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.  എ ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം കെഎസ്‌യു ,യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ പിജെ കുര്യന്റെ കോലം  കത്തിച്ചു. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. ട്രെയിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

Posted by - Jun 10, 2018, 11:55 am IST

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്.   https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസും നല്‍കിയാല്‍ ഫലം ലഭ്യമാകും.  പഞ്ച്കുള സ്വദേശി പ്രണവ് ഗോയലിനാണ് ഒന്നാം റാങ്ക്. 360-ല്‍ 337 മാര്‍ക്ക് നേടിയാണ് പ്രണവ് ഒന്നാമതെത്തിയത്.  ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാണ്‍പുര്‍ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. 1.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ

ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

Posted by - Jun 10, 2018, 11:49 am IST

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കൂടിയാണ് സീറ്റ് മാണി വിഭാഗത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്.  കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുമ്പ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഗൂഢോദ്ദേശമാണെന്നും ജോസഫ് പറഞ്ഞു.  ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനം പാലിക്കുന്നതിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കാനുള്ള

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണം : വി ടി ബല്‍റാം

Posted by - Jun 10, 2018, 10:58 am IST

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം അവിടെ ഒരു ജനപ്രതിനിധിയുടെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച്‌ നാട്ടുകാരോട് വിശദീകരിക്കേണ്ടുന്ന അധിക ജോലി കൂടി യുഡിഎഫിന്റെ തലയില്‍ വന്നു ചേരുകയാണ്.  'കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നുവെന്നും കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍മോചിതനായി

Posted by - Jun 10, 2018, 06:28 am IST

തൃശൂര്‍ : അറ്റ്‌ലസ്‌ ജുവലറി ഗ്രൂപ്പ്‌ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും മോശമായ രാമചന്ദ്രന്‍ ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തൃശൂരിലെ കുടുംബവീട്ടിലേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്‌. വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതോടെ വിവിധ ബാങ്കുകള്‍ നിയമനടപടി തുടങ്ങിയതോടെ 2015 ഓഗസ്‌റ്റിലാണു ജയിലിലായത്‌.  സ്വര്‍ണം, സിനിമ, ആശുപത്രി, റിയല്‍ എസ്‌റ്റേറ്റ്‌ തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ടായിരുന്ന രാമചന്ദ്രന്‍ ജീവിതാവസാനം വരെ ദുബായ്‌ ജയിലില്‍ കഴിയേണ്ടിവരുമെന്ന

സംസ്ഥാനത്ത് കനത്തമഴ: നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം

Posted by - Jun 10, 2018, 06:22 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരവേ നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം. മഴ ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‍പത്തിയഞ്ചിടത്ത് മരം കടപുഴകി. ദേശീയപാതയിലുള്‍പ്പെടെ പ്രധാന റോഡുകളില്‍ഗതാഗതം തടസ്സപ്പെട്ടു. പതിമൂന്നാം തീയതിവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു. നാദാപുരം, കുറ്റ്യാടി, വടകര മേഖലയില്‍ മാത്രം നാല്പതിലധികം

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST

കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ. കാസിം. ശനിയാഴ്ച പകല്‍ 11.15ന് കശുവണ്ടി വ്യവസായത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം തുടങ്ങും മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

Posted by - Jun 9, 2018, 03:08 pm IST

ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍ ഖാലിദ്​ പരാതി നല്‍കിയിരിക്കുന്നത്​.  പരാതി നല്‍കിയ വിവരം ഉമര്‍ ഖാലിദ്​ ട്വിറ്ററിലുടെ അറിയിച്ചു. തനിക്ക്​ പൊലീസ്​ സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ല്‍ ഖാലിദിന്​ വധഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുജാരി വധഭീഷണി മുഴക്കിയെന്ന്​ കാണിച്ച്‌​ ദലിത്​ സ്വതന്ത്ര എം.എല്‍.എയായ ജിഗ്​നേഷ്​ മേവാനിയും