കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന് അറിയിപ്പ് ഉള്ളതിനാല്‍ നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം മഹാരാഷ്ട്രയിലും ഗോവയിലും ശക്തിപ്രാപിക്കുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയനിലയിലാണ്.  പരേല്‍, ഹിന്ദ്മാതാ, മാഹിം, കുര്‍ള തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും, സബര്‍ബന്‍ സര്‍വീസുകളെ മഴ ബാധിച്ചുതുടങ്ങി. പല ട്രെയിനുകളും

സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം

Posted by - Jun 9, 2018, 01:55 pm IST

കൊല്‍ക്കത്ത : സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. രണ്ടു മാസം പ്രായമുളള അനിയനെയും പെണ്‍കുട്ടിയെയും അയല്‍ വാസിയെ ഏല്‍പ്പിച്ച്‌ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ മാതാവ് തിരികെ എത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍കുന്ന പെണ്‍കുട്ടിയെ കണ്ടത്.  ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീരിയല്‍ പ്രേമി ആയിരുന്ന പെണ്‍കുട്ടി മുമ്പും  സീരിയലിലെ പലരംഗങ്ങളും അനുകരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ലയെന്നും കുട്ടിയുടെ ബന്ധുവായ സ്ത്രീ

മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

Posted by - Jun 9, 2018, 11:58 am IST

മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്. താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം.  തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ ഹറം

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രത്തിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും 

Posted by - Jun 9, 2018, 09:20 am IST

കൊച്ചി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരെയുള്ള പ്രതിഷേധം അയവില്ലാതെ തുടരുന്നു. രാജ്യസഭാ സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിച്ചതിന് പിന്നാലെയാണ് പ്രതിഷേധം തുടരുന്നത്. എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഇരുവരുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചും പോസ്റ്ററുകള്‍ പതിച്ചുമാണ് അണികളുടെ പ്രതിഷേധം.  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഉമ്മന്‍ചാണ്ടിയും രമേശും മരിച്ചു. പ്രസ്ഥാനത്തെ വിറ്റ നിങ്ങള്‍ക്ക് എന്ത് കിട്ടി. കോണ്‍ഗ്രസിലെ യൂദാസുമാരാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്നെഴുതിയ പോസ്‌റ്ററുകളും കാണാം. സേവ്

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Posted by - Jun 9, 2018, 08:36 am IST

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. 

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ വ്യക്തിക്ക് നിപ്പ വൈറസ്സ് പിടിപ്പെട്ടെന്നു നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം ഉണ്ടായത്. എന്നാല്‍ നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തെറ്റായ പ്രചരണം നടത്തിയവര്‍ക്കു എതിരെ നടപടി വേണമെന്ന ആശുപത്രി സുപ്രണ്ടിന്റെ പരാതിയെ

 സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

Posted by - Jun 9, 2018, 07:18 am IST

തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്. പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്. 

വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted by - Jun 9, 2018, 06:59 am IST

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.  മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. സിംഗിള്‍ എന്‍ജിന്‍ സെസ്ന 172 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ ട്വിറ്ററില്‍ അറിയിച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്‌, ജോസ്‌ കെ മാണി രാജ്യസഭാ സ്‌ഥാനാര്‍ഥി

Posted by - Jun 9, 2018, 06:38 am IST

കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ എം സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന, പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിനു മുമ്പ് മാണിയും പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫും നടത്തിയ രഹസ്യചര്‍ച്ചയിലാണ്‌ അന്തിമതീരുമാനമായത്‌. കെ.എം. മാണിയോ മകന്‍ ജോസ്‌ കെ. മാണിയോ രാജ്യസഭയിലേക്കു മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ പൊതുനിലപാട്‌. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനു

രാജ്യസഭയിലേക്ക് എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം

Posted by - Jun 8, 2018, 04:44 pm IST

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എളമരം കരീമിനൊപ്പം സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും രാജ്യസഭയിലേക്ക് സിപിഐഎം പരിഗണിച്ചിരുന്നു. ഒടുവില്‍ മുതിര്‍ന്ന നേതാവായ കരീമിനെ തന്നെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം, നിലവില്‍ സിപിഐഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.  മൂന്ന് സീറ്റുകളാണ്

പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 03:31 pm IST

പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്​. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ്​ പൊലീസി​​ന്റെ ആരോപണം. എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയെ വധിക്കാനാണ്​ ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറയുന്നു. സി.പി.ഐ ​മാവോയിസ്​റ്റുമായി ബന്ധ​മുണ്ടെന്ന്​ ആ​രോപിക്കുന്ന നാല്​ പേര്‍ കഴിഞ്ഞ ദിവസം പൊലീസ്​ പിടിയിലായിരുന്നു.  ദളിത്​ ആക്​ടിവിസ്​റ്റ്​ സുധീര്‍ ധ്വാല, അഭിഭാഷകന്‍ സുരേന്ദ്ര ഗാണ്ഡിലിങ്​, മഹേഷ്​ റൗട്ട്​, സോമ സെന്‍, റോന വില്‍സണ്‍

സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Posted by - Jun 8, 2018, 12:59 pm IST

മംഗളൂരു: കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.  വരുന്ന രണ്ടു ദിവസത്തില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. മണ്‍സൂണിന് ശക്തി പ്രാപിച്ചതോടെ വന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയവരെ ബന്ധപ്പെട്ടവര്‍ തന്നെ സുരക്ഷിതരായി

കോടതി പരിസരത്ത് കഞ്ചാവ് വില്‍പന: യുവാവ്‌ അറസ്റ്റില്‍ 

Posted by - Jun 8, 2018, 12:52 pm IST

മംഗളൂരു: കോടതി പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവിലാണ് സംഭവം. ബവുഠഗുഡ്ഡെ കോടതി പരിസരത്ത് വെച്ചാണ് ഇയാളെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.  മാത്രമല്ല, ഇയാളില്‍ നിന്നും 28 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. അമ്പലമൊഗറുവിലെ സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വില്‍പനക്കായെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. കൂടാതെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

മുംബൈ കോച്ച്‌ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു

Posted by - Jun 8, 2018, 11:14 am IST

മുംബൈ കോച്ച്‌ സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും കൂടുതല്‍ പരിചരണം ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് എംസിഎ ജോയിന്റ് സെക്രട്ടറി ഇതിനെക്കുറിച്ച്‌ പറഞ്ഞത്. മുംബൈയ്ക്ക് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ ഡിഗേയ്ക്ക് കീഴില്‍ എത്താനായുള്ളു.  ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയോട് തോല്‍വിയേറ്റു വാങ്ങി മുംബൈ പുറത്തായി. ഒരു സീസണ്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ഡിഗേയുടെ പിന്മാറല്‍. വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ചാണ് സമീര്‍ ഡിഗേ

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST

ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും. എന്നാല്‍ പുതിയ നിയമം വിദേശത്ത് മക്കളെ പഠിപ്പിക്കാന്‍ ചേര്‍ക്കുന്നവരെയും ബാധിക്കും.  ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മുഖേന നടത്തുന്ന ഇടപാടുകള്‍ക്കാണ് പാന്‍ നിര്‍ബന്ധമാക്കിയത്. എല്‍ആര്‍എസ് അനുസരിച്ചുള്ള പരിധിക്കുകൂടുതല്‍ തുക വിദേശത്ത് നിക്ഷേപിക്കാനും ഓഹരികള്‍ വാങ്ങാനും തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കിയത്. നിയമവിരുദ്ധമായ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.  ഇതോടെയാണ്