തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 09:12 am IST

ജമ്മു: ഇന്ത്യയുടെ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇത് മുതലാക്കി നിയന്ത്രണരേഖയ്ക്ക് സമീപത്തെ 11 കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായാണ് വിവരം. 127 തീവ്രവാദികളാണ് ബിമ്പര്‍ഗാലിയില്‍ തമ്പടിക്കാന്‍ സജ്ജരായിട്ടുള്ളത്. നൗഷിറ പൂഞ്ച് മേഖലയില്‍-30, കൃഷ്ണവാലി-35, തങ്ദാറില്‍-31, കേരന്‍-50 പേര്‍, ഉറിയില്‍ 47 പേര്‍ എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ ലഭ്യമായ വിവരം.  ഇതിനായി ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST

മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ പോലും ഭാഗമല്ലാത്ത മാണിഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്  

അറിയാം കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം 

Posted by - Jun 8, 2018, 08:37 am IST

ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്ബോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. ചാരം പോലും ബാക്കിയില്ലാതെ എരിഞ്ഞ് തീരുന്ന ഒന്നാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും.  ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ്

പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി കാമുകനൊപ്പം പോയി

Posted by - Jun 8, 2018, 08:26 am IST

തൊടുപുഴ: പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം പോയി. ബുധനാഴ്ച തൊടുപുഴയില്‍ വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ തുണിക്കടയില്‍നിന്നും കാമുകന്‍ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. യുവതി പോകുന്നത് സഹോദരനും പ്രതിശ്രുതവരനും ബന്ധുക്കളുംചേര്‍ന്നു തടഞ്ഞതും സംഘര്‍ഷമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ പ്രതിശ്രുതവരന്‍, കാമുകന്‍, യുവതിയുടെ സഹോദരന്‍ തുടങ്ങി ആറുപേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.  ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ബന്ധുക്കളുമായും കാമുകന്റെ ബന്ധുക്കളുമായും പോലീസ് വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കാമുകന്റെ അടുത്ത ബന്ധുക്കള്‍ എത്തിയതിനെത്തുടര്‍ന്നാണ് യുവതിയുടെ ഇഷ്ടപ്രകാരം അയച്ചതെന്ന് തൊടുപുഴ

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST

കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച്‌ ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഹൈബി ഈഡന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍, ഷാഫി പറമ്ബില്‍, കെ എസ് ശബരി നാഥന്‍, അനില്‍ അക്കര എന്നിവരാണ് കത്തയച്ചത്.  ഘടകകക്ഷികള്‍ക്കു മുന്നില്‍ മുട്ടിലിഴയുന്ന തീരുമാനമാണ്​ കോണ്‍ഗ്രസ്​ നേതൃത്വം സ്വീകരിക്കുന്നതെന്ന്​

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍ 

Posted by - Jun 8, 2018, 08:13 am IST

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്. ഇവരില്‍നിന്നു 8.66 ലക്ഷം രൂപയും വ്യാജ രേഖകളും മൂന്ന് മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തു. ഇവര്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെയുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ജൂണ്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാന്പുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍

Posted by - Jun 7, 2018, 12:23 pm IST

കൊച്ചി: പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട 'മിത്രകുല'ത്തിന്റെ പ്രധാന ലക്ഷ്യം. വിവാഹിതരല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവും കൂട്ടായ്മയ്ക്ക് പ്രേരകമായിട്ടുണ്ട്.  ഒന്നാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നിയമപരമായിത്തന്നെ നീക്കാന്‍ സഹായിക്കും. രണ്ടുപേരുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന നിലയില്‍ വളരെ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നത്. 

ബീഹാര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

Posted by - Jun 7, 2018, 11:56 am IST

മലപ്പുറം: മലപ്പുറത്ത് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ ബിഹാര്‍ സ്വദേശിനിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  കൊല നടത്തിയ ശേഷം ഇയാള്‍ മക്കളുമായി നാടുവിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവ് നൗഷാദിനെയും കുട്ടികളെയും കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. കൊലയ്ക്കു പിന്നില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ

ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 7, 2018, 11:37 am IST

മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26), മനിഷ നേഗില്‍(21)​എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്​. കാര്‍ അഫ്രോസ്​ ഖാ​​ന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി.  കാറി​​ന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്​ കാറി​​െന്‍റ ഡോര്‍ തകര്‍ത്ത്​ ഇരുവരെയും പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  മുലുന്ദ്​

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST

മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും കോടതി​ രേഖപ്പെടുത്തുക. ഇന്ന് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. 

ഞായറാഴ്ച ഭാരതബന്ദ് 

Posted by - Jun 6, 2018, 07:57 am IST

ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ് .  ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ ഭാരതബന്ദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ട്. അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

 പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

Posted by - Jun 6, 2018, 07:53 am IST

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്പേഡ് മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്കിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സ്വയം ജീവനൊടുക്കിയകാതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്.  അപാര്‍ട്മെന്‍റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്നും ഇയാളെയുള്‍പ്പെടെ നിരവധിപ്പേരെ ചോദ്യ ചെയ്തെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹത്തിനരികില്‍ നിന്നും ഒരു കത്ത് ലഭിച്ചെന്നും എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Posted by - Jun 6, 2018, 07:48 am IST

തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.86 രൂപയും ഡീസലിന് 73.63 രൂപയുമാണ്.  കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.