വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

Posted by - Jun 6, 2018, 07:45 am IST

ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്. ഞായറാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.  ആദ്യ സ്ഫോടനത്തില്‍ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആളുകള്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. ആദ്യ സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിച്ചിരുന്നു.  വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സ്ഫോടനത്തെ

അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി

Posted by - Jun 6, 2018, 07:41 am IST

തൃശൂര്‍: അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം ഉണ്ടായത്. ഒറ്റപ്പാലം ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടന്റ് സന്തോഷാണ് പിടിയിലായത്. ഒറ്റപ്പാലത്തു നിന്ന് ചെറുതുരുത്തിയിലേക്ക് വരികയായിരുന്ന സന്തോഷ് അമിതമായി മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നത്.  അമിത വേഗതയിലായിരുന്ന കാര്‍ കടലാസ് വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ ആദ്യം തട്ടി നിര്‍ത്താതെ പോകുകയായിരുന്നു . ഇതോടെ നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. എന്നാല്‍ ഇതില്‍ ചിലരുടെ വാഹനത്തിലും കാര്‍ ഉരസിയിരുന്നു. സംഭവം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ സന്തോഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ വിശദമാക്കിയിരിക്കുന്നത്. അറസ്റ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മലപ്പുറം എസ്.പി പ്രതീഷ്‌കുമാര്‍ ബോധവാനായിരുന്നില്ലെന്നും ഡിവൈ.എസ്.പിയുടെ നടപടിയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും റിപ്പോര്‍ട്ടില്‍ ഇദ്ദേഹം വ്യക്തമാക്കി പറയുന്നുണ്ട്.  പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടതടക്കം പരാതി നല്‍കാന്‍ വൈകി എന്നതു സംബന്ധിച്ച കാരണത്താലാണ് തിയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇപ്പോള്‍

ഐ ആം ഗോയിങ് ടു ഡൈ: ജെസ്‌നയുടെ ഫോണില്‍ നിന്നയച്ച സന്ദേശം പോലീസിന് ലഭിച്ചു

Posted by - Jun 6, 2018, 06:44 am IST

തിരുവനന്തപുരം: കോട്ടയത്ത് നിന്നും ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള യാതൊരും സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌ന അവസാനമായി അയച്ച സന്ദേശത്തിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ' ഐ ആം ഗോയിങ് ടു ഡൈ'(ഞാന്‍ മരിക്കാന്‍ പോകുന്നു) എന്നായിരുന്നു സുഹൃത്തിന് ജെസ്‌ന അയച്ച സന്ദേശം. സൈബര്‍ പോലീസിന് ഇത് കൈമാറി. സന്ദേശത്തെ തുടര്‍ന്ന് രണ്ട് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. ഒന്ന് എല്ലാവരെയും സന്ദേശത്തിലൂടെ തെറ്റിധരിപ്പിച്ച്‌ ജെസ്‌ന ഒളിവില്‍

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാള്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 6, 2018, 06:39 am IST

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഹിജാബ് ധരിച്ച നടിമാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം

Posted by - Jun 5, 2018, 06:31 pm IST

ബുഡാപെസ്റ്റ് : പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇസ്ലാം ഭീതിയെ എങ്ങിനെനേരിടാമെന്ന് ടിവി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് ഈജിപ്ഷ്യന്‍ നടിമാരെ ഒരു ഹംഗറി യുവാവ് ആക്രമിച്ചു. നടിമാരായ ഹിബ, മൊന അബ്ദുല്‍ ഗനി എന്നിവരാണ് വിദ്വേഷ ആക്രമണത്തിനിരയായത്. നടിമാരില്‍ ഒരാളുടെ ഹിജാബ് ആക്രമി വലിച്ചൂരുകയും ചെയ്തു. ഷൂട്ടിങ് നടക്കുന്ന കാര്യം പറഞ്ഞെങ്കിലും ആക്രമി പിന്മാറിയില്ല.  ഇസ്ലാമോഫോബിയയെ കുറിച്ചുളള ഷോ യഥാര്‍ത്ഥ ഇസ്ലാമോഫിയയുടെ പ്രകടനത്തിന്റെ ചിത്രീകരണമായി. ഹിജാബ് ധരിച്ചതിന് പ്രായം ചെന്ന മറ്റൊരു ഹംഗറിക്കാരനും നടിമാരെ അവഹേളിച്ചു. നടിമാരെ ശല്യപ്പെടുത്തുകയും

പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവ് പൂട്ടുന്നില്ല : കാരണം വെളിപ്പെടുത്തി ആര്യ

Posted by - Jun 5, 2018, 06:02 pm IST

അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബഡായി ബംഗ്ലാവ്‌ പരിപാടി അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ രമേഷ് പിഷാരടി നേരത്തെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.  "കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാനെത്തിയത്. ഷോ തുടരാനാണ് ചാനലിന്റെ തീരുമാനം. താമസിയാതെ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന്" ആര്യ പറഞ്ഞു.  ഷോ നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചെന്ന വാര്‍ത്തയുമായി ഫേസ്ബുക്ക് ലൈവിലൂടെ ആര്യ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഷോ നിര്‍ത്തുകയാണെന്ന് പോലും

വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Posted by - Jun 5, 2018, 05:52 pm IST

സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍ അജയുടെ ചിത്രങ്ങള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  ചിത്രങ്ങള്‍ കണ്ട ഗ്രൂപ്പ് അംഗം ദിനേഷ് എന്നയാള്‍ ലവിനെയും അജയേയും വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടാകുകയും ഇരുമ്പ് വടിക്ക് ലവിനെയും അജയേയും അടിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷം എടുത്ത ചില ചിത്രങ്ങള്‍

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST

കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ് അപകടം. രാവിലെ 10.30 ഓടെയാണ് സംഭവം.  പ്രദേശത്ത് മേഞ്ഞ് നടന്ന കന്നുകാലികള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിനടിയില്‍ പെട്ട് കന്നുകാലികളും ചത്തു. ജാംനഗറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മറെറാരു ഗ്രാമത്തില്‍ തകര്‍ന്നു വീണുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാനുവിന്‍റെ മാതാവ് ഹൈക്കോടതിയില്‍ 

Posted by - Jun 5, 2018, 01:15 pm IST

കൊച്ചി: കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിന്‍റെ മാതാവ് രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് കേസില്‍ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  കേസില്‍ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ്

ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു

Posted by - Jun 5, 2018, 11:50 am IST

മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് പാചകവാതകവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് കടയിലേക്ക് ഇടിച്ചു കയറിയത്.  ഡ്രൈവര്‍ കന്യാകുമാരി സ്വദേശിയായ ജയപാലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതക ചോര്‍ച്ചയില്ല. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജയപാലിനെ രക്ഷിച്ചത്.

ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 5, 2018, 10:33 am IST

ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം നേരത്തേ എത്തിയിട്ടുണ്ട്. അതേസമയം കൊങ്കണ്‍ ഗോവ മേഖലകളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു.  കേരളത്തില്‍ മെയ് 29 ന് തന്നെ കാലവര്‍ഷം ഇത്തവണ എത്തിയിരുന്നു. ജൂണ്‍ ഒന്നോടെ കര്‍ണാടകത്തില്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ചില കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടാണ് മഴ ലഭിക്കാന്‍

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST

മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍ 25 നാണ് ബിരുദ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്.  ശിവസേന തിങ്കളാഴ്ച വിലാസ് പൊട് നിസിനെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതോടെയാണ് ദീപക് സാവന്തിന്റെ രാജി. ബിരുദ മണ്ഡലം വഴി സംസ്ഥാന നിയമസഭ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദീപക് സാവന്തിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും.

പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 5, 2018, 08:57 am IST

തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍ വച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസെത്തുകയും ഇതുകണ്ട് വിരണ്ടോടിയ പ്രജീഷ് കിണറ്റില്‍ വീണു മരിച്ചതാകാമെന്നാണ് കരുതുന്നത്. രാത്രിയോടെയാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.  

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

Posted by - Jun 5, 2018, 08:32 am IST

ഗ്വാട്ടിമാല; ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും എതാണ്ട് 40 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വ്വതം.  സംഭവത്തില്‍ 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തിയത് ജനജീവിതത്തെ ബാധിച്ചു. ഏഴ് നഗരസഭാ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തില്‍ ചാരമെത്തിയത്.  സമീപ പ്രദേശങ്ങളില്‍ നിന്നടക്കം 2,000 ലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.