മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന പന്നിക്കുഞ്ഞ്: ഹിറ്റായ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ 

Posted by - Jul 31, 2018, 06:44 pm IST

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത. ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്രങ്ങളും ലൈറ തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.  കൂടാതെ പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത

അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനം

Posted by - Jul 31, 2018, 06:34 pm IST

പത്തനംതിട്ട: പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ  തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.  കൂടാതെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 980 മീറ്ററായിട്ടുണ്ട്. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പില്‍ എത്തുന്നതാണ്.

മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്‌തേക്കും: കര്‍ശന മുന്നറിയിപ്പ്

Posted by - Jul 31, 2018, 02:12 pm IST

ചെറുതോണി: പെരിയാറില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്കും റവന്യൂവകുപ്പ് തയ്യാറാക്കി കഴിഞ്ഞു.  ആദ്യഘട്ടത്തില്‍ കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ളവരെയാണ് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. പുഴയില്‍ ഇറങ്ങുകയോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.   അതേസമയം അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി അണക്കെട്ട് തുറക്കുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി എംഎം മണി

Posted by - Jul 31, 2018, 01:41 pm IST

ഇടുക്കി : ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാവും ഇടുക്കി ഡാം തുറക്കുകയെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി എംഎം മണി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397 -2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള ക്യാംപെയിനും നടത്തി . ദ്രുത കര്‍മ്മ സേനയും രംഗത്തുണ്ട്‌.  ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെള്ളം ഇടുക്കി ഡാമില്‍ എത്തുകയാണ്. പീരുമേട് അടക്കമുള്ള സ്ഥലങ്ങളിലെ ചെറുപുഴകളില്‍ നിന്നും

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

Posted by - Jul 31, 2018, 01:31 pm IST

ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി.  മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് കരുണാനിധി പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്.  അതേസമയം, ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചുവരികയാണ്.

സംസ്ഥാനത്ത്‌ ബുധനാഴ്‌ചവരെ കനത്തമഴ: അതിജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍  

Posted by - Jul 31, 2018, 12:38 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് . എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കൊല്ലം ജില്ലയുടെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.  മഴ കനത്ത ചങ്ങനാശ്ശേരിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി പെയ്യുകയാണ്‌. ജില്ലയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.  ചിലയിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മുതല്‍

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST

വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു.  നടക്ക്താഴെ മേഖലാ കമ്മിറ്റി അംഗം ശരത്തിന്‍റെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 3 പേരാണ് അക്രമത്തിന് പിന്നിലെന്ന് വീടിന് സമീപത്തെ സി സി ടി വി ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇത് ശേഖരിച്ച്‌ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി 

Posted by - Jul 23, 2018, 12:35 pm IST

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.  സംഭവം കണ്ട് നിന്ന പലരും ദൃശ്യങ്ങള്‍ പകര്‍ത്തി. കമിതാക്കളുടെ പ്രവൃത്തിയെ പലരും വിമര്‍ശിക്കുകയും ചെയ്തു.  ചിലര്‍ ലൈംഗികബന്ധം ഫോണില്‍ പകര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ ചീമൊട്ട എറിയുകയാണ് ചെയ്തത്. ഇതില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോയില്‍ നിന്നും കമിതാക്കള്‍ക്കിട്ട് മുട്ട എറിയുന്നത് വ്യക്തമാണ്.

ശ​ബ​രി​മ​ല​യി​ല്‍ സമ്പൂര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നത്തിന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്‌ 

Posted by - Jul 23, 2018, 12:32 pm IST

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ സമ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.  ഇ​രു​മു​ടി​ക്കെ​ട്ടി​ല്‍ പോ​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഉ​ത്ത​ര​വ് അ​ടു​ത്ത മ​ണ്ഡ​ല​കാ​ലം മു​ത​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.  

ഇന്ധന വിലയില്‍ കുറവ്

Posted by - Jul 21, 2018, 01:59 pm IST

തിരുവനന്തപുരം: ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയുമാണ്.

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

Posted by - Jul 21, 2018, 12:46 pm IST

ഇനി ട്രെയിന്‍ സമയവും അറിയാന്‍ പുതിയ സൗകാര്യമൊരുക്കി വാട്സ്‌ആപ്പ്. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്സ്‌ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്. സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. സ്റ്റെപ്പ് 2: വാട്സ്‌ആപ്പ് തുറക്കുക. സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത നമ്പറിലേക്ക് നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്ബര്‍ മെസ്സേജ് ആയി അയയ്ക്കുക. സ്റ്റെപ്പ്

സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം 

Posted by - Jul 21, 2018, 12:00 pm IST

കോഴിക്കോട്: കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.  സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ പൂളയുള്ള പറമ്പില്‍ രമണി, സിപിഎം പ്രവര്‍ത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് എന്നിവരുടെ വിടുകളിലേക്കാണ് അക്രമികള്‍ ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. സ്ഫോഫോടകവസ്തുവായി പെട്രോള്‍ ബോംബാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തുന്നത്.  സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന്

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST

കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണി മുതലാണ് കാണാതായത്.

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 38 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇതിന്റെ അഞ്ച് മടങ്ങിലധികം വെള്ളം അണക്കെട്ടിലെത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 1.32 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. 2014ലാണ് അണക്കെട്ട് ഇതിനു മുമ്പ് തുറന്നത്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ശക്തമായ മഴയില്‍ ജലനിരപ്പുയരുകയാണ്. തുടര്‍ച്ചയായി മഴ പെയ്തതാണ്

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി 

Posted by - Jul 20, 2018, 09:48 am IST

കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.  ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞമാസം പതിനേഴിനായിരുന്നു സജിലയുടെ വിവാഹ നിശ്ചയം. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.