പെണ്‍വാണിഭ സംഘം പിടിയില്‍: സംഘത്തില്‍ സിനിമ-സീരിയല്‍ നടിമാരും 

Posted by - Jul 20, 2018, 09:37 am IST

തൃശൂര്‍; സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച്‌ നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായത്. ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പ് മണ്ണുത്തിയിലേയും നെടുപുഴയിലേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഓരോ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷവും പഴയ പരിപാടി തന്നെയാണ് ഇവര്‍ തുടരുന്നതെന്നും പോലീസ് പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി

ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 20, 2018, 09:33 am IST

തിരുവനന്തപുരം: ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ഭാസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST

കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി പ്രഖ്യാപിച്ചു.കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കുവാനും പരമാവധി വീടുകളില്‍ തന്നെ കഴിയുവാനും കലക്ടര്‍ നിര്‍ദേശിച്ചു. മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. ഇതിനുപുറമേ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍

ഭാര്യമാരെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു

Posted by - Jul 20, 2018, 08:11 am IST

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു. എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.  ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. കുടുംബ പ്രശ്‌നങ്ങളും കേസുകളും മറ്റുംകൊണ്ട് വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ച എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി.  ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന

കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു: കര്‍ദ്ദിനാള്‍-കന്യാസ്ത്രീ ഫോണ്‍ സംഭാഷണം പുറത്ത്

Posted by - Jul 19, 2018, 10:27 am IST

തിരുവനന്തപുരം : ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ അറിയിച്ചിരുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പ്രമുഖ വാര്‍ത്തചാനല്‍ പുറത്ത് വിട്ടു.വത്തിക്കാന്‍ പ്രതിനിധിയേയും ബോംബെ കര്‍ദ്ദിനാളിനേയും സമീപിക്കാം.  തന്നോട് പരാതി പറഞ്ഞതായി ആരോടും പറയരുത്. പരാതിയെ കുറിച്ച്‌ പൊലീസ് അന്വേഷിച്ചാല്‍ ഞാന്‍ അറിഞ്ഞതായി പറയില്ല. നിങ്ങള്‍ പീഡനത്തിന് ഇരയായിട്ടുങ്കില്‍ അത് തെറ്റാണെന്നും കര്‍ദ്ദിനാള്‍. എന്നാല്‍

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്.  കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്.  ജോസ് കെ. മാണി പതിനാറാം ലോക്‌സഭയില്‍ അംഗമായിരിക്കെയാണ് രാജ്യസഭാംഗമായി

കനത്ത മഴ: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Posted by - Jul 18, 2018, 08:42 am IST

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.  മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.  

വ്യാജ ഫേസ്‌ബുക്ക് പേജ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കലക്ടര്‍ 

Posted by - Jul 18, 2018, 08:02 am IST

കൊച്ചി: മഴ ഒന്നു കുറഞ്ഞതോടെ അവധികള്‍ പിന്‍വലിക്കുമോ എന്ന് ആശങ്കയില്‍ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവര്‍ക്ക് പണി വരുന്നു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കലക്ടര്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി.  എറണാകുളം ജില്ലാ കലക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് ഇക്കാര്യം അറിയിച്ചത്. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക് പേജ്.

നാടോടി കുടുംബത്തിലെ ആറുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായി 

Posted by - Jul 17, 2018, 11:50 am IST

ന്യൂഡല്‍ഹി: നാടോടി കുടുംബത്തിലെ ആറുവയസുകാരി തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്.  മി​ന്റോ റോഡിന്​ സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയാണ്​ ക്രൂരപീഡനത്തിന്​ ഇരയായത്​. ജൂലൈ 14 ന്​ കാളി മന്ദിറിനു സമീപത്ത്​ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.  നാടോടിയായി തെരുവില്‍ കഴിയുന്ന 24 കാരനാണ്​ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്​. ആശുപ​ത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്​.  ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയക്ക്​ പെണ്‍കുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതായി

എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ കസ്റ്റഡിയില്‍

Posted by - Jul 17, 2018, 11:40 am IST

കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ പൊലീസ് കസ്റ്റഡിയില്‍. പേരാമ്പ്ര അരിക്കുളത്താണ് സംഭവം നടന്നത്. ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വെ​ട്ടേ​റ്റ വി​ഷ്ണു പറഞ്ഞിരുന്നു.  കാ​രാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് മേ​പ്പ​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തത്. എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷ​മാ​ണ് വെ​ട്ടി​യതെന്നും അ​ക്ര​മി സം​ഘ​ത്തെ ക​ണ്ടാ​ല​റി​യാ​മെ​ന്നും വി​ഷ്ണു പ​റ​ഞ്ഞു. അ​ക്ര​മി സം​ഘ​ത്തി​ല്‍ ആ​റ് പേരാണ് ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു.

പ്രശസ്‌ത ബോളിവുഡ് നടി അന്തരിച്ചു

Posted by - Jul 17, 2018, 11:29 am IST

മുംബൈ : പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റീത്താ ഇന്നലെ രാത്രിയോടെയാണ്  മരിച്ചത്.  ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.

ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണം: സുപ്രീം കോടതി

Posted by - Jul 17, 2018, 11:16 am IST

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റി,​ ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യത: മുന്നറിയിപ്പ് നല്‍കി 

Posted by - Jul 17, 2018, 11:10 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  കേരളതീരത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യ, വടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതുണ്ടെന്നും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നും

പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്

Posted by - Jul 14, 2018, 11:46 am IST

ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍ ബന്ദിയാക്കിയത്. മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ഇവിടെവച്ചാണ് രോഹിത്തുമായി സൗഹൃദത്തിലാകുന്നത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ യുവതി, സൗഹൃദബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ രോഹിത്ത് കഴിഞ്ഞദിവസം യുവതിയുടെ ഫ്ലാറ്റിലെത്തി അവരെ ബന്ദിയാക്കുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിത്തിന്റെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ യുവതിയെ

വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം: ഞെട്ടലില്‍ കുടുംബം 

Posted by - Jul 14, 2018, 11:31 am IST

കല്‍പ്പറ്റ: വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. അബുദാബിയില്‍വെച്ച്‌ മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്.  എന്നാല്‍ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ് നിഥിന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍. കഴിഞ്ഞ 11