കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു

Posted by - Jul 14, 2018, 11:25 am IST

മേളൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു. തനിക്ക് കഴിക്കാന്‍ വാങ്ങിയ ബിസ്‌കറ്റ് യുവതി കയ്യില്‍ പിടിച്ചിരുന്നു. ഇതു കണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടു പോകാനാണെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. കയ്യും കാലും കെട്ടിയിട്ട ശേഷമാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയത്. കുട്ടികളെ മിഠായികളും പലഹാരങ്ങളും നല്‍കി പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടു പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.  ഇതോടെയാണ് ബിസ്‌കറ്റ് വാങ്ങിയെന്ന ഒറ്റക്കാരണത്താല്‍ യുവതി ഇരയാക്കപ്പെട്ടത്. രാജ്യത്ത് പല

അഭിമന്യുവിന്റെ കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി കസ്റ്റഡിയിലെടുത്തു

Posted by - Jul 13, 2018, 12:47 pm IST

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ  അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.  ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  കേസില്‍ ഇതുവരെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ദുരന്തം 

Posted by - Jul 13, 2018, 11:30 am IST

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. റെണ്‍വെയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രാക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.  ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍

മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

Posted by - Jul 13, 2018, 11:22 am IST

അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കണ്ടത്. അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഒന്നരപ്പവന്റെ ആഭരണങ്ങളാണ് കുറ്റബോധത്താല്‍ കള്ളന്‍ തിരികെ കൊണ്ട് വച്ചത്. വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ പ്ലാസ്റ്റിക് കൂടിലാക്കി തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തി. ഒപ്പം അക്ഷരതെറ്റുകള്‍ നിറഞ്ഞ ഒരുതുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. 'എന്നോട് മാപ്പ് നല്‍കുക. എന്റെ

കനത്ത മഴ: സംഭവത്തില്‍ 19 മരണം

Posted by - Jul 13, 2018, 11:16 am IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സൗത്ത് ഗുജറാത്തില്‍ നിന്നും 978 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 84 ഓളം പശുക്കളും മഴയില്‍ ചത്തതായാണ് ഞങ്ങളുടെ കണക്കുകള്‍ – ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ മനോജ് കോത്താരി പറഞ്ഞു. ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST

റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റാണ് തകര്‍ന്നത്. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ കി മാലികി അറിയിച്ചു.

കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് പിതാവ്: കോടതിയില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍

Posted by - Jul 13, 2018, 11:02 am IST

കോട്ടയം: കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയതോടെയാണ് പ്രതിഭാഗം വെട്ടിലായിരിക്കുന്നത്. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയത്.  നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍

വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

Posted by - Jul 13, 2018, 10:25 am IST

ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കോയമ്പത്തൂരിലെ കലൈ മകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ലോകേശ്വരി (19)യാണ് മരിച്ചത്. സംഭവത്തില്‍ പരിശീലകന്‍ അറുമുഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി  കത്തയച്ചു

Posted by - Jul 13, 2018, 10:17 am IST

ഹൈദരാബാദ്: ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി കത്തയച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇര എന്ന ജീവിതത്തില്‍ നിന്നും തന്നെ ദയാവധത്തിലൂടെ മുക്തമാക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം. എട്ടു വയസ്സുള്ളപ്പോള്‍ ബന്ധുവില്‍ നിന്നും ഹൈസ്‌കൂള്‍ കാലത്ത് അദ്ധ്യാപകനില്‍ നിന്നും താന്‍ പീഡനത്തിനിരയായെന്ന് ഇയാള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു.  താന്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടുകയാണുണ്ടായത്,

ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

Posted by - Jul 12, 2018, 06:32 am IST

അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ്‌ ശരീരഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന്‌ താഴ്‌ഭാഗത്തായിട്ടുള്ള പുഴയിലാണ്‌ ഇന്നലെ രാവിലെ പത്തോടെ സമീപവാസിയായ തോമസും ഭാര്യയും സംഭവം കണ്ടത്‌. പുല്ലുവെട്ടുന്നതിനായി പുഴക്കരയിലെത്തിയപ്പോഴാണ്‌ പഴക്കം ചെന്ന ശരീര ഭാഗം കണ്ടത്‌. തുടര്‍ന്ന്‌ സമീപവാസികളെ വിവരമറിയിക്കുകയും വെള്ളത്തൂവല്‍ എസ്‌.ഐ: എസ്‌. ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

Posted by - Jul 12, 2018, 06:27 am IST

കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം ആദ്യം അറിഞ്ഞത്‌. എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണ്‌ കാണപ്പെട്ടത്. ഇവര്‍ ഓച്ചിറ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ മോഷണശ്രമമാണെന്ന്‌ സ്‌ഥിരീകരിച്ചു.  പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ എസ്‌.ബി.ഐ അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇന്നലെ

കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted by - Jul 12, 2018, 06:22 am IST

ഛത്തിസ്ഗഡ്‌: കുഴിബോംബ് പൊട്ടിത്തെറിച്ച്‌ കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഛത്തിസ്ഗഡിലെ ബുസ്റ്റര്‍ കങ്കേറില്‍ ആണ് അപകടം നടന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബി.എസ്.എഫ് മാര്‍ബിഡ ക്യാമ്പില്‍ നിന്ന് തിങ്കളാഴ്ച ഏഴ് കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് അക്രമ മേഖലയിലയിലൂടെ ബൈക്കുകളില്‍ സഞ്ചരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST

ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകനും തന്നെ പീഡനത്തിനിരയാക്കി. ഇയാള്‍ക്കെതിരെ 90% തെളിവുകള്‍ എന്റെയടുത്തുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഞാന്‍ പ്രസിദ്ധപ്പെടുത്തും, ശ്രീ പറഞ്ഞു. ഇതോടെ തമിഴ് സിനിമയും ഇവരുടെ വാക്കുകള്‍ക്കായി ശ്രദ്ധിക്കുകയാണ്.

കനത്ത മഴ: അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Posted by - Jul 12, 2018, 05:43 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ അവധിയാണ്‌. കോളേജുകള്‍ക്ക്‌ അവധിയില്ല. ഇടുക്കി, വയനട‌് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ക്ക‌് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.  ലാത്തിചാര്‍ജില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ജില്ലാ നേതാക്കളടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ബാര്‍ ഉടമകളില്‍നിന്ന് 30 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയത്.