അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തവരാണ് പിടിയിലുള്ളത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളുടെ കുടുംബം ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇവരുടെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്
Recent Comments