സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ 

Posted by - Jul 9, 2018, 11:50 am IST

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടിരുന്നത്. എന്നാല്‍ നാളെ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും തിരിച്ചുവരുന്നു

Posted by - Jul 9, 2018, 11:47 am IST

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ യമഹയുടെ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍. ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.നിരത്തുകളിലെ ശബ്ദമാണ് ആര്‍ എക്‌സ് 100ന്റെ ഏറ്റവും വലിയ പ്രത്യേകത.  1985 ല്‍ പുറത്തിറക്കിയ വാഹനത്തെ പൊല്യൂഷന്‍ കാരണങ്ങളാല്‍ നിരോധിക്കുകയായിരുന്നു. 98 സിസി, ടൂ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 10.85 ബിഎച്ച്‌പി കരുത്ത് നല്‍കുന്നു. ഹെഡ് ലൈറ്റില്‍ മാറ്റം വരുത്തിയാണ് പുതിയ ആര്‍ എക്‌സ്

പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

Posted by - Jul 9, 2018, 11:34 am IST

ന്യൂയോര്‍ക്ക്: പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിനും വിവാഹിതരാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്‌ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസീനുകളുടെ മോഡലായി ഹെയ്‌ലി എത്തിയിട്ടുണ്ട്.  മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വിഡീയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

Posted by - Jul 9, 2018, 11:26 am IST

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ കൊല്ലപ്പെട്ടത്. ബി എസ് പി എം എല്‍ എ കൃഷ്ണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെട്ടത്. ജൂലായ് ഏഴിനാണ് ഝാന്‍സിയിലെ ജയിലില്‍നിന്ന് ബാഗ്പതിയിലെ ജില്ലാജയിലിലേക്ക് മുന്നയെ കൊണ്ടുവന്നത്.  കോടതിയില്‍ ഹാജരാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബാഗ്പതിലെ ജയിലിലേക്ക് മുന്നയെ മാറ്റിയത്. സഹതടവുകാരനും എതിരാളിയുമായ സുനില്‍ റാഠിയാണ്

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST

കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും മൊഴിയെടുക്കല്‍. പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുവായ ജലന്ധര്‍ വൈദികന്‍ ആരോപിച്ചിരുന്നു. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുന്നെന്നും വൈദികന്‍ പറഞ്ഞു.  പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. കര്‍ദിനാളിന് നല്‍കിയ

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച്‌ 72.86 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 83 പൈസയും ഡീസലിന് 63 പൈസയുമാണ് വര്‍ധിച്ചത്.

ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ 

Posted by - Jul 9, 2018, 11:03 am IST

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി രൂപികരിച്ചതെന്നാണ് സൂചന. മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വാട്സാപ് ഗ്രൂപ്പ് വഴിയാണ് പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ വിവരങ്ങള്‍ കൈമാറിയത്.  ഇതോടെയാണ് സമാന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും പൊലീസ് നിരീക്ഷിച്ചത്. 'മെസേജ് ടു കേരള' ഉള്‍പ്പെടെയുള്ള ചില ഗ്രൂപ്പുകളെ നേരത്തേതന്നെ

ട്രെയിന്‍ പാളം തെറ്റി പത്ത് മരണം 

Posted by - Jul 9, 2018, 08:13 am IST

ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.  360 ലേറെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.  ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള എഡിര്‍നില്‍ നിന്ന് ഇസ്താബുളിലെ ഹല്‍കലി സ്റ്റേഷനിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

Posted by - Jul 9, 2018, 08:09 am IST

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു.  കേരളം, സിക്കിം,പശ്ചിമ

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ 

Posted by - Jul 9, 2018, 08:06 am IST

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 5000-6000ത്തിനും ഇടയിലായിരുന്നു നിരക്ക്. ഇത് 36,000 മുതല്‍ 40,000 വരെയായാണ‌് ഉയര്‍ത്തിയത‌്. എയര്‍ ഇന്ത്യയടക്കമുള്ളവ ആറും ഏഴും ഇരട്ടിയാണ് തുക കൂട്ടിയത്. ​ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത് മുതലെടുത്താണ് വിമാന കമ്പനികളുടെ കൊള്ള.  ആഗസ‌്ത‌് ആദ്യവാരത്തോടെ സംസ്ഥാനത്ത‌ുനിന്ന‌് ഗള്‍ഫ‌് നാടുകളിലേക്കുള്ള നിരക്കും വര്‍ധിപ്പിക്കും. ഒരാഴ്ചയായി വിദേശ വിമാന കമ്പനികള്‍ കേരളത്തിലേക്ക് ബുക്കിങ്

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

Posted by - Jul 9, 2018, 08:00 am IST

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍ തോറ്റ് നാട്ടിലെത്തിയ ബ്രസീല്‍ ടീമിനെ ആരാധകര്‍ സ്വീകരിച്ച രീതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.  സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ടീം അംഗങ്ങളുമായി എത്തിയ ബസിന് നേരെ വഴിയരികില്‍ നിന്നിരുന്ന ആരാധകര്‍ മൊട്ട ഉപയോഗിച്ച്‌ എറിയുകയായിരുന്നു.  കൂടി നിന്നവര്‍ എല്ലാം ബസിന് നേരെ

ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

Posted by - Jul 9, 2018, 07:51 am IST

കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും നാലു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച

Posted by - Jul 8, 2018, 01:42 pm IST

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണം ഈ അടുത്ത ദിവസമാണ് പുറത്തറിഞ്ഞത്. ചിദംബരത്ത് വീടിന് സമീപം ജോലി ചെയ്യുന്ന ചിലരെയാണ് പോലീസിന് സംശയം.   ചെന്നൈ നുംങ്കമ്പാക്കത്തുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്.1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും മോഷണം പോയതായി പോലീസ് വ്യക്തമാക്കി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST

കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ് ഡി പി ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.  ഇവര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം

Posted by - Jul 8, 2018, 10:49 am IST

ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. സെപ്റ്റംബര്‍ 20 നാണ് 92 കാരനായ തിവാരിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു. ഇതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച്‌ രാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.