കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST

ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം, ഓഖ്യാമ, ക്യോട്ടോ എന്നിവിടങ്ങളിലാണ് ദുരന്തം കൂടുതല്‍ നാശം വിതച്ചത്. നിരവധി അണക്കെട്ടുകളടക്കം കനത്ത മഴയില്‍ പൂര്‍ണമായി മുങ്ങി. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 40ഓളം ഹെലികൊപ്ടറുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാന നഗരമായ ടോക്കിയോയില്‍

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST

കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന മുപ്പത്തൊന്നുകാരന്‍ ഫേസ്ബുക്ക്, വാട്‌സ്‌ആപ് വഴിയാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.  കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷാണ് ഈ നുണപ്രചരണം നടത്തിയത്. ശ്രീരാമന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുന്ദംകുളം പോലീസ് ഇയാളെ കണ്ടെത്തിയത്. ബഗീഷിനെ കോടതിയില്‍ ഹാജരാക്കി. തമാശയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടതെന്നാണ് ബഗീഷ് പോലീസിനോടു പറഞ്ഞത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി.  മൂന്നുതവണ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണര്‍ പദവി വഹിച്ചുരാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ് എംഎം ജേക്കബ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പാല രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫെറോന പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Posted by - Jul 8, 2018, 10:20 am IST

കന്‍സാസ്:  ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റ്‌ മരിച്ചത്. വെടിയേറ്റ യുവാവിന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു കോപ്പു. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. 

സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം 18 പേര്‍ തന്നെ പീഡിപ്പിച്ചു : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 14കാരി

Posted by - Jul 7, 2018, 10:17 am IST

പാട്‌ന: സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം 18 പേര്‍ തന്നെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 14കാരി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ എട്ട് മാസമായി പ്രിന്‍സിപ്പലും രണ്ട് അദ്ധ്യാപകരമുള്‍പ്പെട്ട സംഘം തന്നെ പീഡിപ്പിക്കുകയാണെന്നും ഇതില്‍ സഹപാഠികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പുറത്തു പറയാതിരിക്കാന്‍ പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ചായിരുന്നു പിന്നീടും പീഡിപ്പിച്ചത്. പരാതി പറയാനായി സമീപിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ചൂഷണം ചെയ്‌തത്.  അന്വേഷണത്തില്‍ 2017 ഡിസംബറിലാണ് പെണ്‍കുട്ടി ആദ്യമായി

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് നവാസ്. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. എന്നാല്‍ അഭിമന്യുവിനെ ആക്രമിച്ച പ്രതികള്‍ മൊബൈല്‍ഫോണുകള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചശേഷമാണ് ഒളിവില്‍

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST

കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും കാണാതായതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.  കോട്ടയം നഗരത്തിലെ പ്രമുഖ കോളേജിലെ വിവാഹിതനായ അധ്യാപകനെയും എറണാകുളം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയെയുമാണ് വ്യാഴാഴ്ച രാത്രിമുതല്‍ കാണാതായത്. സംഭവത്തില്‍ കോട്ടയം, എറണാകുളം പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഇരുവരും അടിമാലിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോട്ടയം

സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

Posted by - Jul 7, 2018, 09:24 am IST

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നിലാണ് ശശി തരൂര്‍ ഹാജരാകുക. കേസില്‍ ശശി തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.  ഒരു ലക്ഷം രൂപയുടെ ബോണ്ടിലും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശശി തരൂരിന് ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. സ്ഥിരമായി വിദേശ

ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 6, 2018, 01:37 pm IST

ഉത്തര്‍പ്രദേശ്: ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, ആകാശ് എന്നിവരെയാണ് ഉന്നാവോ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ കാട്ടുപ്രദേശത്ത് വെച്ച്‌ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യം ഉന്നാവോ നഗരത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വൈറലായി മാറിയിരുന്നു. മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഈ വീഡിയോയുടെ പിറകിലായിരുന്നു അതിനു ഫലമെന്നോണമാണ് ഇന്നത്തെ അറസ്റ്റ് എസ് പി

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിc

Posted by - Jul 6, 2018, 01:27 pm IST

തിരുവനന്തപുരം: പത്തനംതിട്ട എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.  എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്‌നയാണോയെന്ന് ഉറപ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.  മുണ്ടക്കയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ നിന്ന് കഴിഞ്ഞ ആഴ്‌ചയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted by - Jul 6, 2018, 01:25 pm IST

കൊച്ചി: അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച്‌ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. 

ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി: ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Posted by - Jul 6, 2018, 12:33 pm IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആള്‍താമസമില്ലാത്ത പ്രദേശത്ത്​ പെണ്‍കുട്ടിയെ എത്തിച്ച്‌​ മൂന്നുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ തന്നെ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്​തു​.  ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടിയെടുത്തതായും ​സോഷ്യല്‍മീഡയയില്‍ അതി​​​ന്റെ ഉറവിടം അന്വേഷിച്ച്‌​ വരികയാണെന്നും നോര്‍ത്ത്​ ഉന്നാവോ പൊലീസ്​ സൂപ്രണ്ട്​ അനൂപ്​ സിങ്​ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഗംഗാഘട്ട്​ പൊലീസ്​ അറിയിച്ചു. കഴിഞ്ഞമാസം ഉന്നാ​വോയില്‍ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായിരുന്നു.

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക് 

Posted by - Jul 6, 2018, 11:50 am IST

തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്കെന്ന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പല തിരോധാനങ്ങളും കേരള പോലീസ് ഇതിനുമുമ്പ് അന്വേഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ ഒന്ന് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല, അതിനാല്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യം പുറത്ത് കൊണ്ട് വരികയെന്നത് പോലീസ് സേനയുടെ അഭിമാനപ്രശ്‌നമായാണ് കണക്കാക്കുന്നതെന്ന്  ഡി.ജി.പി പറഞ്ഞു.  പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST

കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂർവ്വികർ പറയുന്നു. വാസ്തവമുണ്ടോ? അതു ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കർക്കടക മാസം ഉത്തമമാണ്. ആയുർവേദ മരുന്ന് സേവിക്കുമ്പോൾ ജലവും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഈ സമയം തണുപ്പായതിനാൽ ഇവ നിയന്ത്രിക്കുവാൻ