അഭിമന്യുവിന്റെ കൊലപാതകം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

Posted by - Jul 6, 2018, 10:35 am IST

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്‌. കൊലയുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്. കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. അഭിമന്യുവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍

ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി: നാടിനെ നടുക്കി കൊലപാതകം 

Posted by - Jul 6, 2018, 10:24 am IST

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് മക്കിയാട് പന്ത്രണ്ടാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയും  വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

Posted by - Jul 6, 2018, 10:22 am IST

ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍ വിട്ട് വന്ന് കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് ശരീരത്തില്‍ വടികൊണ്ട് തല്ലിയ പാടുകള്‍ മാതാപിതാക്കള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടി വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചത്.  തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ്

ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 6, 2018, 09:46 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഭീകര സംഘം ജാവേദ് അഹമ്മദ് ദര്‍ എന്ന കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനിലെ കുല്‍ഗാമില്‍ നിന്ന് ഇന്ന് രാവിലെയാണ് ജാവേദിന്‍റെ ശരീരം കണ്ടെത്തിയത്. ജാവേദിനായുള്ള തിരച്ചില്‍ നടത്തി വരികയായിരുന്നു.  നാല് പേരടങ്ങിയ സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മുന്‍ ഷോപ്പിയാന്‍ എസ്എസ്പി ശൈലേന്ദ്ര കുമാറിന്‍റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാണ് ജാവേദ്. ഷോപ്പിയാനിലെ ഒരു

മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം

Posted by - Jul 5, 2018, 12:36 pm IST

തിരുവനന്തപുരം: പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം. പതിനേഴ് യുഎപിഎ കേസുകളായിരുന്നു ഷൈനയുടെ പേരില്‍ ചുമത്തിയിരുന്നത്. 2015ല്‍ ആയിരുന്നു കേരള, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ പോലീസുകളുടെ സംയുക്ത സേന കോയമ്ബത്തൂരില്‍ നിന്ന് ഷൈനയെയും അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നത്.  മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയാണ് ഷൈന. വ്യാഴാഴ്ച ഷൈന ജയില്‍ മോചിതയാകും. ഷൈനയെ മോചിപ്പിക്കണമെന്ന ആവശ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആര്‍.എം.പി

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ്

Posted by - Jul 5, 2018, 12:19 pm IST

മലപ്പുറം : എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ മുസ്ലിംലീഗ് നേതാവ് തള്ളിപ്പറഞ്ഞത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം.  ഇത്തരക്കാര്‍ സമൂദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

എട്ടു വയസ്സുകാരിയെ സഹോദരന്‍ ബലാത്സംഗം ചെയ്തു; ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഡോക്ടര്‍ ഞെട്ടി

Posted by - Jul 5, 2018, 11:43 am IST

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ എട്ടു വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂത്തസഹോദരന്‍ മാനഭംഗപ്പെടുത്തി. ബുധനാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മാതാപിതാക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗത്തുനിന്നും നിലയ്ക്കാത്ത രക്തസ്രാവവുമായാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം ഡോക്ടറോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു.  പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് എല്ലാ ചികിത്സാ സഹായവും നല്‍കുമെന്നും

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച്‌ സ്‌കൂള്‍ മാനേജുമെന്റ് 

Posted by - Jul 5, 2018, 11:21 am IST

പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച്‌ ഉത്തരവിറക്കി സ്‌കൂള്‍ മാനേജുമെന്റ്. പുണെ എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്റാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍  സ്‌കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. സ്‌കൂള്‍ മാനേജുമെന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.  വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃതര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു.  വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ

മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

Posted by - Jul 5, 2018, 11:06 am IST

കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ മറ്റു ട്രെയിനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് സര്‍വീസ് മുടങ്ങിയത്. തകരാറിനെത്തുടര്‍ന്ന് മെട്രോ റെയില്‍ സേവനം ഭാഗീകമായി തകര്‍ന്ന അവസ്ഥയാണുള്ളത്. ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അഭിമന്യു കൊലപാതകം: നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ 

Posted by - Jul 5, 2018, 10:37 am IST

കൊച്ചി: അഭിമന്യു കൊലപാതകകേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.  അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടും. അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. ഐജിയുമായും കമ്മീഷണറുമായും ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.  

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്

Posted by - Jul 5, 2018, 10:28 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതിരുന്നതിനു ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ധിച്ച്‌ 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച്‌ 72.26 രൂപയായി. 

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST

ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും തരൂരിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.  ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യമനുവദിച്ചത്. ആത്മഹത്യാ പ്രേരണ,ഗാര്‍ഹിക പീഢനം, എന്നിവയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ശശി തരൂര്‍ രാജ്യം വിടാന്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

Posted by - Jul 5, 2018, 10:17 am IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ സ്വദേശിയില്‍ നിന്നും നിന്ന് 1കിലോ.044 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 13 കഷണമാക്കി മുറിച്ച്‌ എല്‍ഇഡി ലൈറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ മാസം വിദേശകറന്‍സിയുമായി രണ്ടു പേരെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെണ്‍കുട്ടികളെ മോചിപ്പിച്ചു

Posted by - Jul 5, 2018, 07:54 am IST

ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് ഇയാള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പാര്‍പ്പിച്ചിരുന്നത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അ​ഞ്ചി​നും പ​തി​നാ​റി​നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.  നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണു കു​ട്ടി​ക​ളെ​ന്നു പോലീസ് സം​ശ​യി​ക്കു​ന്നു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു സ്ത്രീകളെ പോലീസ്

തുണിക്കടകളിലും ജ്വല്ലറികളിലും ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ 

Posted by - Jul 5, 2018, 07:47 am IST

തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തരം ജോലിചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് നിന്ന് ജോലി ചെയ്യുക എന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്‌ ഇവര്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം.  സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച്‌ താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണമെന്നും നിയമഭേദഗതിയില്‍ പറയുന്നു. മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍