ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് 

Posted by - Jul 3, 2018, 06:52 am IST

തിരുവനന്തപുരം: കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി 7.30ഓടെയാണ് സംഭവം. പേരേക്കോണം സ്വദേഷി ഷിബു. അംബൂരി പാംമ്പരംകാവ് സ്വദേശി സതീഷ്. കള്ളിക്കാട് സ്വദേശി അലക്സ്, പന്ത സ്വദേശി ഷാജി, കണ്ടംതിട്ട ബിജു ചാക്കോ എന്നിവര്‍ക്കാണ് പരിക്കറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സതീഷിനും ഷിബുവിനും തലയ്ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നവീനവും നൂതനവുമായ അനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സഹായത്തോടെയും പിന്തുണയോടെയും നേതൃത്വം വഹിക്കാന്‍ സംസ്‌ഥാന ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് സാധിച്ചുവെന്ന് സമിതിയുടെ പ്രസിഡന്റ് കൂടിയായ വാസുകി പറഞ്ഞു.  കുട്ടികള്‍ മാനസിക പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്നും, കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍. മരിച്ചവരില്‍ പത്തുപേര്‍ തൂങ്ങി മരിച്ച നിലയിലാലാണ്. ഇവരുടെ കണ്ണുകള്‍ കെട്ടിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം മാത്രം തറയില്‍ കിടന്ന നിലയിലാണ് കണ്ടെടുത്തിട്ടുള്ളത്. മരണ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്‌.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത മുന്നറിയിപ്പ്‌ നല്‍കി

Posted by - Jul 1, 2018, 12:42 pm IST

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST

ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

മൃതദേഹത്തോടും ക്രൂരത: കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു

Posted by - Jul 1, 2018, 12:09 pm IST

അമൃത്​സര്‍: കൊന്ന്​ കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. മെയ്​ 19നായിരുന്നു സംഭവം. ഗുര്‍ദാസ്​പൂര്‍ സ്വദേശി ലഡ്ഡി(30) ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍ ആറു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഖുജാല ഗ്രാമത്തിലേക്ക്​ അമ്മാവനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ലഡ്ഡി. ദസുവ ജില്ലയിലെ ഹോഷിയാര്‍പൂരിലെ കനാലിലേക്കാണ്​ വെട്ടി നുറുക്കിയ മൃതദേഹം തങ്ങള്‍ വലി​ച്ചെറിഞ്ഞതെന്ന്​ പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി.  കൊലപാതകത്തി​ന്റെ കാരണം വ്യക്തമല്ല. മകനെ തട്ടിക്കൊണ്ടു പോയതാവാമെന്ന്​ പിതാവ്​ പൊലീസിനോട്​ സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്​ചയാണ്​

ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു

Posted by - Jul 1, 2018, 12:03 pm IST

കോ​ട്ട്വാ​ര്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. എ​ട്ടു​പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.  ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. 28 സീ​റ്റു​ള്ള ബ​സി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45-നാ​യി​രു​ന്നു അ​പ​ക​ടം.  ഭോ​യ​നി​ല്‍​നി​ന്നു രാം​ന​ഗ​റി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​രു​മാ​യി പോ​യ യു​കെ 12 സി 0159 ​എ​ന്ന ന​മ്പരി​ലു​ള്ള സ്വ​കാ​ര്യ

സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു

Posted by - Jul 1, 2018, 11:39 am IST

കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിത കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി.  നിരോധിത കമ്പനികള്‍ പുതിയ പേരില് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ്

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

Posted by - Jul 1, 2018, 08:28 am IST

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാൽ വിഗ്രഹത്തിൻറെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിൻറെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല.  എന്നാൽ കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്.

പാചകവാതകത്തിന്റെ​ വില കൂട്ടി

Posted by - Jul 1, 2018, 08:12 am IST

ന്യൂഡല്‍ഹി: സബ്​സിഡിയുള്ള പാചകവാതകം സിലിണ്ടറിന്​ വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന്​ 493.55 രൂപയാകുമെന്ന്​ ​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധന മൂലം ജി.എസ്​.ടിയില്‍ വന്ന വ്യത്യാസം പരിഗണിച്ചാണ്​ നടപടിയെന്ന്​ അധികൃതര്‍ വ്യക്​തമാക്കി. എല്ലാ മാസവും ഒന്നാം തീയതിയിലാണ്​ കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്​.

പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jul 1, 2018, 08:03 am IST

ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്ക് കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് ദൃകസാക്ഷികള്‍ പറഞ്ഞു.  കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയും, അപകടകരമായ യാത്രയും,മോശം വാഹനങ്ങളുമാണ് ചൈനയിലെ അപകട മരണങ്ങള്‍ക്ക് കാരണം. 

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം 

Posted by - Jul 1, 2018, 07:32 am IST

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ഇവതമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) തീരുമാനിച്ചത്. 

‌24 മ​ണി​ക്കൂ​റി​നി​ടെ 25 ഭീ​ക​ര​രെ പരലോകത്തേക്കയച്ച് സൈ​ന്യം

Posted by - Jul 1, 2018, 07:24 am IST

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ‌24 മ​ണി​ക്കൂ​റി​നി​ടെ 25 ഭീ​ക​ര​രെ പരലോകത്തേക്കയച്ച് സൈ​ന്യം. ഏ​റ്റു​മു​ട്ട​ലി​നി​ടെ 23 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും അ​ഫ്ഗാ​ന്‍ പ്ര​തി​രോ​ധ വി​ഭാ​ഗം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.  ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്ന് നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട അ​ഞ്ച് ഭീ​ക​ര​ര്‍​ക്ക് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ട്. ബാ​ക്കി​യു​ള്ള​വ​ര്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​രാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. 

നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

Posted by - Jul 1, 2018, 07:17 am IST

തൃശൂര്‍: നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. നാട്ടുകാരില്‍ ചിലര്‍ ഉടന്‍ തന്നെ കിണറ്റലിറങ്ങി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് മുമ്പ് കൊടുങ്ങല്ലൂര്‍ കാര സ്വദേശി നൗഷാദ് എന്നയാളെ വീട്ടില്‍ കണ്ടകാര്യം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ ധന്യ ചാടിയത്.